- Trending Now:
ഇത് സംബന്ധിച്ച് സാധാരണക്കാര്‍ക്ക് അനുകൂലമായ ഒരു തീരുമാനം ആണ് ബാങ്കുകളില്‍നിന്നും ഉണ്ടാവുക എന്നതാണ് സൂചന
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കേരളത്തില്‍ പെയ്യുന്ന മഴ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളാണ് സാധാരണക്കാരായ ജനങ്ങള്‍ക്ക് ഉണ്ടാക്കുന്നത്. കൊറോണയുടെ പശ്ചാത്തലത്തിലും നിരവധിപേര്‍ക്ക് പല തരത്തിലുള്ള സാമ്പത്തിക ബാധ്യതകള്‍ ആണ് ഉണ്ടായത്. ഈ കാരണങ്ങള്‍ കൊണ്ടൊക്കെ തന്നെ ബാങ്കുകളില്‍ നിന്നും മറ്റും ലോണെടുത്തവരുടെ എണ്ണവും കുറവ് ആയിരിക്കില്ല.
ഇത്തരത്തില്‍ ബാങ്കില്‍ നിന്നും ലോണ്‍ എടുത്തവര്‍ക്ക് വളരെയധികം ആശ്വാസകരമായ ഒരു നടപടിയാണ് കഴിഞ്ഞ ദിവസം മന്ത്രിസഭ യോഗത്തില്‍ തീരുമാനം എടുത്തിട്ടുള്ളത്. എന്തെല്ലാമാണ് ലോണ്‍ മൊറട്ടോറിയം സംബന്ധിച്ച പുതിയ വിവരങ്ങള്‍ എന്ന് മനസ്സിലാക്കാം
കര്‍ഷകരും മത്സ്യത്തൊഴിലാളികളും ചെറുകിട കച്ചവടക്കാരും വിവിധ ധനകാര്യസ്ഥാപനങ്ങളില്‍നിന്നും ഹൗസിങ് ബോര്‍ഡ്, കോ-ഓപ്പറേറ്റീവ് ഹൗസിങ് ഫെഡറേഷന്‍, പിന്നാക്കവിഭാഗ വികസന കോര്‍പ്പറേഷന്‍, വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ പോലുള്ള സംസ്ഥാനസര്‍ക്കാര്‍ ഏജന്‍സികള്‍, സഹകരണ ബാങ്കുകള്‍, റവന്യൂ റിക്കവറി ആക്ട് പ്രകാരം വിജ്ഞാപനം ചെയ്തിട്ടുള്ള സ്ഥാപനങ്ങള്‍ എന്നിവയില്‍നിന്ന് എടുത്ത കാര്‍ഷിക, വിദ്യാഭ്യാസ, ക്ഷീരവികസന, മൃഗസംരക്ഷണ വായ്പകള്‍ക്കാകും മൊറട്ടോറിയം.
ദേശസാത്കൃതബാങ്കുകള്‍, സ്വകാര്യബാങ്കുകള്‍, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍, മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍നിന്നുള്ള വായ്പകളിലെ ജപ്തിനടപടികള്‍ക്ക് ഡിസംബര്‍ 31 വരെ മൊറട്ടോറിയം ദീര്‍ഘിപ്പിക്കാന്‍ റിസര്‍വ് ബാങ്കിനോടും സംസ്ഥാനതല ബാങ്കേഴ്സ് സമിതിയോടും ആവശ്യപ്പെടാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
ഇത് സംബന്ധിച്ച് സാധാരണക്കാര്‍ക്ക് അനുകൂലമായ ഒരു തീരുമാനം ആണ് ബാങ്കുകളില്‍നിന്നും ഉണ്ടാവുക എന്നതാണ് സൂചനയായി ലഭിക്കുന്നത്. ഡിസംബര്‍ 31 വരെ ലോണുകള്‍ ക്ക് മൊറട്ടോറിയം ലഭിക്കുകയാണെങ്കില്‍ സാധാരണക്കാരായ ഒരുപാട് പേര്‍ക്ക് ഇത് വളരെയധികം ഉപകാരപ്പെടും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.