Sections

പാചക വാതകത്തിന്റെ ഡിമാന്റ് വര്‍ധിക്കുന്ന ഈ സമയത്ത് ഗ്യാസ് ഡീലര്‍ഷിപ്പ് ബിസിനസ് ആരംഭിക്കാം...

Tuesday, Nov 09, 2021
Reported By Admin
gas

ഇന്ത്യാ ഗവണ്‍മെന്റിന്റെ എല്ലാവിധ സപ്പോര്‍ട്ടും ലഭിച്ചു കൊണ്ട് തന്നെ ഇത്തരത്തില്‍ ഒരു സബ് ഡിസ്ട്രിബ്യൂഷന്‍ സെന്റര്‍ തുടങ്ങാവുന്നതാണ്


ഇന്ന് പാചകവാതകം ഉപയോഗിക്കാത്തവരായി ആരും തന്നെ ഇല്ല. എല്ലാവരും ഗ്യാസ് ഉപയോഗിച്ചാണ് വീട്ടിലെ മിക്ക പാചക കാര്യങ്ങളും ചെയ്യുന്നത്. എന്നിരുന്നാല്‍ കൂടി പലസ്ഥലങ്ങളിലും ഡിസ്ട്രിബ്യൂട്ടേഴ്‌സ് കൃത്യമായി ഗ്യാസ് എത്തിക്കാറില്ല.

ഇത്തരം ഒരു സാഹചര്യത്തില്‍ നിങ്ങളുടെ അടുത്ത് ഉള്ള ഏതെങ്കിലും സ്ഥലത്ത് തന്നെ ഗ്യാസ് സബ് ഡിസ്ട്രിബ്യൂഷന്‍ തുടങ്ങിക്കഴിഞ്ഞാല്‍ ഉറപ്പായും അത് വലിയ വിജയം നല്‍കുന്നതാണ്. എന്നാല്‍ ഇത്തരത്തില്‍ ഒരു ഡിസ്ട്രിബ്യൂട്ടര്‍ ആവണമെങ്കില്‍ അതിനായി വരുന്ന ചെലവ് ഏകദേശം 10 ലക്ഷം രൂപയുടെ അടുത്താണ്. എന്നാല്‍  വലിയ ഒരു തുക മുടക്കാതെ തന്നെ എങ്ങിനെ ഗ്യാസ് സബ് ഡിസ്ട്രിബ്യൂഷന്‍ സെന്റര്‍ തുടങ്ങാം എന്നാണ് പരിചയപ്പെടുന്നത്. 

എങ്ങിനെയാണ് സബ് ഡിസ്ട്രിബ്യൂഷന്‍ ഗ്യാസ് ഏജന്‍സി സെന്റര്‍ കുറഞ്ഞ ചിലവില്‍ തുടങ്ങുന്നത്? 

സാധാരണയായി ഒരു ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍ സെന്റര്‍ തുടങ്ങുന്നതിന് വേണ്ടി ഏകദേശം പത്തു ലക്ഷം രൂപയാണ് മുതല്‍മുടക്ക് ആയി വരുന്നത്. എന്നാല്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ എല്ലാവിധ സപ്പോര്‍ട്ടും ലഭിച്ചു കൊണ്ട് തന്നെ ഇത്തരത്തില്‍ ഒരു സബ് ഡിസ്ട്രിബ്യൂഷന്‍ സെന്റര്‍ വെറും 1500 രൂപ രജിസ്ട്രേഷന്‍ ചെയ്തുകൊണ്ട് തുടങ്ങാവുന്നതാണ്.

സി എസ് സി വിഎല്‍ഇ എന്ന പദ്ധതി ഉപയോഗിച്ച് ഡ്രിസ്ട്രിഷ്യൂഷന്‍ എടുക്കാന്‍ സാധിക്കും. വില്ലേജ് ലെവല്‍ എന്‍ട്രപ്രണര്‍ എന്ന പ്രത്യേക രജിസ്‌ട്രേഷനാണ് സി എസ് സി വിഎല്‍ഇ. സി എസ് സി വിഎല്‍ഇ രജിസ്‌ട്രേഷന്‍ എടുത്തവര്‍ക്ക് 1500 രൂപ ചെലവില്‍ ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍ ആരംഭിക്കാം. എന്നാല്‍ ഇത്തരത്തില്‍ ലഭിക്കുന്ന ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷിക്കാനുള്ള റൂമുകളുടെയും മറ്റും ചിലവുകള്‍ സാധാരണ മറ്റേത് സംരംഭങ്ങള്‍ക്ക് ആവശ്യമുള്ളത് പോലെയും നിങ്ങളുടെ കയ്യില്‍ നിന്നും ചിലവഴിക്കേണ്ടി വരാം.
 

എന്നാല്‍ ഇത്തരത്തില്‍ രജിസ്‌ട്രേഷനായി 1500 രൂപ മാത്രമാണ് നിങ്ങള്‍ ചിലവഴിക്കേണ്ടതായി വരുന്നുള്ളൂ. ഇതില്‍ 1000 രൂപ ഒരു സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയും ബാക്കിവരുന്ന 500 രൂപ ബോണ്ട്കളുടെ പേപ്പര്‍ വര്‍ക്കുകള്‍ക്കും ആയി ആകെ 1500 രൂപ രജിസ്‌ട്രേഷനു വേണ്ടി മാത്രം ചെലവഴിച്ചാല്‍ മതി. നിങ്ങളുടെ പ്രദേശത്തെ ഗ്യാസ് ഡിസ്ട്രിബ്യൂട്ട് ചെയ്യുന്ന മെയിന്‍ ഡിസ്ട്രിബ്യൂട്ടറില്‍ നിന്നും നിങ്ങള്‍ നിങ്ങളുടെ സ്ഥലത്തേക്ക് മാത്രമായി സബ് ഡിസ്ട്രിബ്യൂഷന്‍ നടത്തുകയാണ് ഇത്തരത്തില്‍ ചെയ്യുന്നത്.

https://www.vlesociety.com/csc-gas-agency-registration എന്ന വെബ്‌സെറ്റിലൂടെയാണ് ഗ്യാസ് ഏജന്‍സി ഡീലര്‍ഷിപ്പ് ആരംഭിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യേണ്ടത്. രജിസ്‌ട്രേഷന്‍ എടുത്തു കഴിഞ്ഞാല്‍ നിങ്ങളുടെ സബ് സെന്റര്‍ വഴി വില്‍ക്കപ്പെടുന്ന ഓരോ ഗ്യാസ് സിലിണ്ടറിനും 29 രൂപ വീതമാണ് നിങ്ങള്‍ക്ക് ലഭിക്കുന്നത്. ഇത് ഡെലിവറി ചാര്‍ജ് ഉള്‍പ്പെടെ ആണ് വരുന്നത്. എന്നിരുന്നാല്‍ കൂടി ഇത് അത്ര മോശമല്ലാത്ത ഒരു തുകയാണ്.

ഈ 29 രൂപയില്‍ 10 രൂപ കമ്മീഷനും ബാക്കിവരുന്ന 19 രൂപ ഡെലിവറി ചാര്‍ജും എന്ന രീതിയിലാണ് കണക്കാക്കപ്പെടുന്നത്.100 മുതല്‍ 150 സിലിണ്ടര്‍ വരെ ഉറപ്പായും ഒരു ദിവസം നിങ്ങള്‍ക്ക് ഡെലിവറി ചെയ്യാന്‍ സാധിക്കുന്നതാണ്. ഇത്തരത്തില്‍ ഡെലിവറി ചെയ്താല്‍ കൂടി തന്നെ മറ്റ് ചിലവുകള്‍ എല്ലാം കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഏകദേശം 1000 രൂപയുടെ അടുത്തെങ്കിലും മിച്ചം ലഭിക്കുന്നതായിരിക്കും.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.