Sections

പാടത്തെയും തോട്ടിലെയും മീന്‍ പിടിക്കുന്നത് ഇനി തമാശക്കളിയല്ല...പണി പിന്നാലെ വരും

Wednesday, May 25, 2022
Reported By admin
fishing

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പല മത്സ്യങ്ങളും വംശനാശഭീഷണി നമ്മുടെ ഈ പ്രവര്‍ത്തി കൊണ്ട് നേരിടേണ്ടി വന്നിരിക്കുന്നു


നമ്മുടെ പാടത്തും തോട്ടിലും കായലോരത്തും മീന്‍പിടുത്തം നമ്മള്‍ ഒരു ഹോബിയായി ആയാണ് കണ്ടിരിക്കുന്നത്. എന്നാല്‍ ഇനി ഈ ഹോബി അത്ര പിന്തുടരേണ്ട. കാരണം നാടന്‍ മീനുകളെ പിടിക്കുന്നത് ഗുരുതരമായ തെറ്റാണ്. ഇത് ഫിഷറീസ് വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടാല്‍ ആറുമാസം ജയില്‍ശിക്ഷയും പതിനഞ്ചായിരം രൂപ പിഴയും നല്‍കേണ്ടിവരും.

പുഴ, കായല്‍ മത്സ്യങ്ങളുടെ പ്രജനന സമയമായതിനാല്‍ ചെറു വലകളും കൂടുകളും ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിന് വിലക്ക് ഫിഷറീസ് വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മീനുകളുടെ പ്രജനന സമയമായ ഈ മാസങ്ങളില്‍ മീന്‍പിടുത്തം വ്യാപകം ആകുവാന്‍ സാധ്യതയുള്ളത് കൊണ്ടാണ് ഫിഷറീസ് വകുപ്പ് ഇത്തരത്തില്‍ നിയന്ത്രണം കൊണ്ടു വന്നിരിക്കുന്നത്. പൂര്‍ണ വളര്‍ച്ചയെത്താത്ത മത്സ്യം പിടിക്കുന്നതും വില്‍പ്പന നടത്തുന്നതും അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതായിരിക്കും. 

കനത്ത മഴയില്‍ ജലാശയങ്ങള്‍ നിറഞ്ഞു വയലിലും തോട്ടിലുമെല്ലാം മത്സ്യങ്ങള്‍ മുട്ടയിട്ടു പെരുകുന്ന സമയമാണ് ഇപ്പോള്‍. ഈ സമയത്ത് മീന്‍ കുഞ്ഞുങ്ങളെ കൂട്ടത്തോടെ പിടികൂടിയാല്‍ ഇത്തരം മത്സ്യങ്ങളുടെ വംശനാശം സംഭവിക്കും. നമ്മുടെ മത്സ്യസമ്പത്ത് നഷ്ടപ്പെടാതിരിക്കാന്‍ ഫിഷറീസ് വകുപ്പ് കൊണ്ടുവന്ന ഈ നടപടി ഏറെ പ്രശംസനീയമാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പല മത്സ്യങ്ങളും വംശനാശഭീഷണി നമ്മുടെ ഈ പ്രവര്‍ത്തി കൊണ്ട് നേരിടേണ്ടി വന്നിരിക്കുന്നു.

നിങ്ങളുടെ പരിസര പ്രദേശങ്ങളില്‍ മീന്‍പിടുത്തം ശ്രദ്ധയില്‍പെട്ടാല്‍ ഫിഷറീസ് വകുപ്പ് അധികൃതരെ അറിയിക്കണം. ഫിഷറീസ് വകുപ്പിന് അറിയിക്കേണ്ട ഫോണ്‍ നമ്പര്‍ 0494 2666428. മത്സ്യസമ്പത്ത് നശിപ്പിക്കുന്നവര്‍ക്കെതിരെ ഫിഷറീസ് റവന്യു പോലീസ് ഉദ്യോഗസ്ഥര്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും ഇതേ നിയമപ്രകാരം നടപടി സ്വീകരിക്കാന്‍ സാധിക്കും. വരും ദിവസങ്ങളില്‍ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ഉടനീളം പരിശോധന കര്‍ശനമാക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.