Sections

ഇവയൊക്കെയാണ് കുറഞ്ഞ പലിശ നിരക്കില്‍ ഭവന വായ്പ നല്‍കുന്ന ബാങ്കുകള്‍ 

Saturday, Sep 04, 2021
Reported By Aswathi Nurichan
home loan

ഭവന വായ്പ ലഭിക്കുന്നതിനായി ബാങ്കുകളെ സമീപിച്ചാലും അത്ര എളുപ്പത്തില്‍ വായ്പ നേടാന്‍ സാധിക്കണമെന്നില്ല. എന്നുമാത്രമല്ല വ്യത്യസ്ത ബാങ്കുകള്‍ വ്യത്യസ്ത പലിശ നിരക്കിലാണ് ഭവനവായ്പയ്ക്ക് ആയി പണം ഈടാക്കുന്നത്.

 

സ്വന്തമായി ഒരു വീട് ആഗ്രഹിക്കാത്തവരായി ആരും തന്നെയില്ല. എന്നാല്‍ പലപ്പോഴും ഒരു വീട് പണിയുന്നതിന് ആവശ്യമായ മുഴുവന്‍ തുകയും നമ്മുടെ കൈവശം ഉണ്ടായിരിക്കണമെന്നില്ല. ഇത്തരം ഒരു സാഹചര്യത്തില്‍ പലപ്പോഴും പ്രൈവറ്റ് ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങളെയും, പൊതുമേഖലാ ബാങ്കുകളെയും ഭവന വായ്പ ലഭിക്കുന്നതിനായി സമീപിക്കാറുണ്ട്. എങ്കിലും അത്ര എളുപ്പത്തില്‍ ഭവന വായ്പ നേടാന്‍ സാധിക്കണമെന്നില്ല. എന്നുമാത്രമല്ല വ്യത്യസ്ത ബാങ്കുകള്‍ വ്യത്യസ്ത പലിശ നിരക്കിലാണ് ഭവനവായ്പയ്ക്ക് ആയി പണം ഈടാക്കുന്നത്. നിങ്ങള്‍ ഒരു ഭവന വായ്പ എടുക്കുന്നതിനു മുന്‍പായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം ആണെന്നും, കുറഞ്ഞ ഭവന വായ്പ ലഭ്യമാക്കുന്ന ബാങ്കുകള്‍ ഏതെല്ലാം ആണെന്നും പരിശോധിക്കാം.

മെയ് മാസം 2021 പ്രകാരം നിലവില്‍ 4% റിപ്പോ റേറ്റ് ആണ് ബാങ്കുകള്‍ ഈടാക്കി കൊണ്ടിരിക്കുന്നത്. അതായത് നിലവില്‍ ഏറ്റവും കുറവ് ഭവന വായ്പ നല്‍കുന്ന ബാങ്കുകള്‍ ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ്. അതോടൊപ്പം തന്നെ കനറാ ബാങ്ക്, എസ്ബിഐ, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നീ ബാങ്കുകളും 7 ശതമാനത്തിന് അടുത്തുതന്നെയാണ് ഭവന വായ്പയ്ക്ക്് പലിശ ഈടാക്കുന്നത്. മുന്‍കാലങ്ങളെ വെച്ച് താരതമ്യം ചെയ്യുമ്പോള്‍ നിലവില്‍ വളരെ കുറഞ്ഞ ഭവന വായ്പയാണ് ഇപ്പോള്‍ ബാങ്കുകള്‍ ഈടാക്കി കൊണ്ടിരിക്കുന്നത്.

എന്നാല്‍ എല്ലാ ബാങ്കുകളും ഭവന വായ്പ ഈടാക്കുന്നത് അവരുടെ ഇപ്പോഴത്തെ റിപ്പോ റേറ്റ് അടിസ്ഥാനപ്പെടുത്തിയാണ്. അതായത് റിപ്പോ റേറ്റ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് റിസര്‍വ്ബാങ്ക് ഓരോ കൃത്യമായ ഇടവേളകളിലും അവരുടെ കണക്കുകളെ അവലംബിച്ച് ഒരു റിപ്പോ റേറ്റ് ബാങ്കുകള്‍ക്ക് നല്‍കും. ഇത് അനുസരിച്ചുകൊണ്ട് മാത്രമാണ് ബാങ്കുകള്‍ക്ക് വായ്പ നല്‍കാന്‍ സാധിക്കുകയുള്ളൂ. അതായത് വായ്പക്കായി അപേക്ഷിക്കുന്നയാള്‍ക്ക് തീര്‍ച്ചയായും ആവശ്യമായ ഗുണങ്ങള്‍ ഇതില്‍ നിന്നും ലഭിക്കണം. ആര്‍ആര്‍എല്‍ആര്‍/ആര്‍ആര്‍ബിആര്‍/ഇബിഎല്‍ആര്‍ എന്നീ നിരക്കുകളെ അടിസ്ഥാനമാക്കിയാണ് മിക്ക ബാങ്കുകളും പലിശ നിരക്ക് നിശ്ചയിക്കുന്നത്.

എന്നാല്‍ ഒരു ഭവനവായ്പ എടുക്കുമ്പോള്‍ പലിശനിരക്ക് മാത്രമല്ല നിങ്ങള്‍ നോക്കേണ്ടത്. നിങ്ങള്‍ 1 ലക്ഷം രൂപയാണ് വായ്പ എടുക്കുന്നതെങ്കില്‍ 7 ശതമാനം പലിശ നിരക്കില്‍ അഞ്ചുവര്‍ഷത്തേക്ക് 1980 രൂപ നിരക്കില്‍ ആണ് ഒരു മാസം ഇഎംഐ അടയ്‌ക്കേണ്ടി വരിക. ഇതു തന്നെ നിങ്ങള്‍ പത്ത് വര്‍ഷത്തേക്കാണ് തിരഞ്ഞെടുക്കുന്നത് എങ്കില്‍ തുകയില്‍ വ്യത്യാസം വരുന്നതാണ്. എന്നാല്‍ എട്ട് ശതമാനം പലിശ നിരക്കിലാണ് പലിശ ഈടാക്കുന്നത് എങ്കില്‍ പത്തുവര്‍ഷത്തേക്ക് 2028 രൂപ നിരക്കിലാണ് പ്രതിമാസം ഇഎംഐ അടയ്‌ക്കേണ്ടി വരിക. ഇതേ രീതിയില്‍ നിങ്ങള്‍ എത്ര വര്‍ഷത്തേക്കാണ് ഇഎംഐ തിരഞ്ഞെടുക്കുന്നത് എങ്കില്‍ ആ സംഖ്യയെ ആകെ വര്‍ഷംകൊണ്ട് ഗുണിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ആകെ അടയ്‌ക്കേണ്ട തുക എത്രയാണെന്ന് കണ്ടെത്താന്‍ സാധിക്കും.

ഒരു ഭവനവായ്പ എടുക്കുകയാണെങ്കില്‍ എത്ര രൂപ നിങ്ങളെ കൊണ്ട് അടയ്ക്കാന്‍ സാധിക്കുമെന്ന് മനസ്സിലാക്കി എത്രയും കുറഞ്ഞ കാലയളവിലേക്കുള്ള ഇഎംഐ തിരഞ്ഞെടുക്കാനായി ശ്രദ്ധിക്കുക. കൂടാതെ ഭവന വായ്പക്കായി ഈടാക്കുന്ന പ്രോസസിംഗ് ഫീ, ഡോക്യൂമെന്റഷന്‍ ഫീ എന്നിവകൂടി എത്രയാണെന്ന് കൃത്യമായി മനസ്സിലാക്കണം. നിങ്ങള്‍ക്ക് എത്ര രൂപ വരെ വായ്പയായി ലഭിക്കും എന്ന് ആദ്യമേ തന്നെ മനസ്സിലാക്കുക.അതായത് നിര്‍മ്മിക്കാനുദ്ദേശിക്കുന്ന വീടിന് എത്ര രൂപ വരെ ലോണ്‍ ലഭിക്കും എന്നതിനെപ്പറ്റി ബാങ്കില്‍ നിന്നും അറിയാവുന്നതാണ്. ഇതില്‍ നിന്നും നിങ്ങള്‍ എത്ര തുക കയ്യില്‍ നിന്നും എടുക്കേണ്ടിവരും എന്ന് കൃത്യമായി മനസ്സിലാക്കാം.

എന്നാല്‍ ഓരോ ബാങ്കുകളും എല്ലാമാസവും പലിശ നിരക്കില്‍ മാറ്റങ്ങള്‍ വരുത്തുന്നതാണ്. അതുപോലെ ഒരു ബാങ്ക് തിരഞ്ഞെടുക്കുകയാണെങ്കില്‍ സാലറി അക്കൗണ്ട് എവിടെയാണുള്ളത് ആ ബാങ്ക് തന്നെ തിരഞ്ഞെടുക്കുകയാണ് നല്ലത്. എന്നാല്‍ നിങ്ങള്‍ വീട് വാങ്ങുന്നത് മറ്റൊരു സ്ഥലത്താണ് എങ്കില്‍ ഇതേ ബാങ്കിന്റെ അവിടെയുള്ള ബ്രാഞ്ചുമായി ബന്ധപ്പെടുകയാണെങ്കില്‍ അവര്‍ അതിനാവശ്യമായ കാര്യങ്ങള്‍ ചെയ്ത് തരുന്നതാണ്. 

വിശ്വസ്തരായ ആളുകളില്‍ നിന്നും ഉപദേശം സ്വീകരിച്ച് ഒരു ബാങ്ക് തിരഞ്ഞെടുക്കുന്നതും ഉചിതമാണ്. ജോലി ചെയ്യുന്ന കമ്പനിക്ക് ഏതെങ്കിലും ബാങ്കുമായി ടൈ അപ്പ് ഉണ്ടെങ്കില്‍ അത്തരമൊരു ബാങ്ക് തിരഞ്ഞെടുക്കുന്നതും നല്ലതാണ്. നിങ്ങള്‍ വായ്പയായി എടുക്കാന്‍ ഉദ്ദേശിക്കുന്ന തുകയെ അടിസ്ഥാനമാക്കിയായിരിക്കും മാര്‍ജിന്‍ മണി കണക്കാക്കുക. അതുകൊണ്ടുതന്നെ മുകളില്‍ പറഞ്ഞ കാര്യങ്ങളെല്ലാം മനസ്സിലാക്കിയ ശേഷം മാത്രം ഒരു ഭവനവായ്പയ്ക്ക് ആയി ബാങ്കിനെ സമീപിക്കുക.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.