- Trending Now:
ജില്ലാ ആശുപത്രിയിൽ ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായ പാട്യം- ചെറുവാഞ്ചേരി ഡേ കെയർ സെന്ററിലേക്ക് 12 സീറ്റുള്ള വാഹനം ഒരു വർഷത്തേക്ക് വാടകക്ക് ലഭ്യമാക്കാൻ ടെണ്ടർ ക്ഷണിച്ചു. ജനുവരി 17ന് ഉച്ചക്ക് 12 മണി വരെ ടെണ്ടർ സ്വീകരിക്കും.
നിലമ്പൂർ താലൂക്കിലെ കരുളായി പഞ്ചായത്തിലെ മുണ്ടക്കടവ്, നെടുങ്കയം, മഞ്ചീരി ചാലിയാർ പഞ്ചായത്തിലെ അമ്പുമല മൂത്തേടം പഞ്ചായത്തിലെ ഉച്ചക്കുളം വഴിക്കടവ് പഞ്ചായത്തിലെ അളക്കൽ, പുഞ്ചക്കൊല്ലി എന്നീ ആദിവാസി കോളനികളിലേക്ക് സഞ്ചരിക്കുന്ന റേഷൻകട വഴി ഭക്ഷ്യധാന്യങ്ങൾ വിതരണം നടത്തുന്നതിനായി ഡ്രൈവർ സഹിതം ചരക്കുവാഹനം/ഫോർവീൽ വാഹനം പ്രതിമാസ വാടകയ്ക്ക് നൽകുന്നതിന് തയ്യാറുള്ളവരിൽ നിന്നും ക്വാട്ടേഷനുകൾ ക്ഷണിച്ചു. താത്പര്യമുള്ളവർ ജനുവരി 20ന് വൈകീട്ട് അഞ്ചിനുള്ളിൽ ജില്ലാ സപ്ലൈ ഓഫീസർ, ജില്ലാ സപ്ലൈ ഓഫീസറുടെ കാര്യാലയം, പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിന് സമീപം, കാവുങ്ങൽ, മലപ്പുറം, പിൻ: 676505 എന്ന വിലാസത്തിൽ ക്വാട്ടേഷനുകൾ സമർപ്പിക്കണം. ഇ-മെയിൽ: dsompm@gmail.com. കൂടുതൽ വിവരങ്ങൾക്ക് നിലമ്പൂർ താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 04931220507.
അഗളി സി.എച്ച്.സി ആശുപത്രിയിലുള്ള എച്ച്.എം.സി കാന്റീൻ 2024 വർഷത്തിൽ പ്രതിമാസ വാടക നിരക്കിൽ 11 മാസത്തേക്ക് തുടർ നടത്തിപ്പിനായി പ്രതിമാസം 9656 രൂപ നിരക്കിൽ താത്പര്യമുള്ള വ്യക്തികളിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചു. ദർഘാസുകൾ ജനുവരി 16 ന് രാവിലെ 11 വരെ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് 12 ന് തുറക്കും. നിരതദ്രവ്യം 5000 രൂപ. കൂടുതൽ വിവരങ്ങൾക്ക് ആശുപത്രി ഓഫീസുമായോ 04924- 296921, 944620017 ലോ ബന്ധപ്പെടണമെന്ന് സൂപ്രണ്ട് അറിയിച്ചു.
പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ ഭാഗം കണ്ണൂർ അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തിന് കീഴിലുള്ള റോഡരികിലുള്ള മരം ജനുവരി 11ന് രാവിലെ 11 മണിക്ക് അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തിൽ ലേലം ചെയ്യും. ക്വട്ടേഷൻ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 12ന് വൈകിട്ട് അഞ്ച് മണി വരെ. സമഗ്ര ശിക്ഷാ കേരളം ജില്ലയിലെ കിടപ്പിലായ കുട്ടികൾക്ക് ആവശ്യമായ വാട്ടർബെഡ്, തെറാപ്പിമാറ്റ്, ഡയപ്പർ എന്നിവ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജനുവരി 12 വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2707993.
ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.