- Trending Now:
ജീവിതത്തിലുടനീളം പണം ലാഭിക്കാനും സമ്പത്ത് ഉണ്ടാക്കാനുമായി നമ്മള്‍ രാവും പകലും പ്രയത്‌നിക്കുന്നു.ശരിക്കും സമ്പന്നതയോടെ ജീവിക്കാന്‍ ആദ്യം വേണ്ടത് സാമ്പത്തിക ആസൂത്രണം തന്നെയാണ്.അതെന്താണെന്ന് വെച്ചാല്‍ കൃത്യമായ ധനകാര്യ ആസൂത്രണം വേണമെന്ന് തന്നെ.സാമ്പത്തിക അച്ചടക്കം പാലിക്കാന്‍ കഴിയുമെങ്കില്‍ വലിയ വരുമാനം ഇല്ലെങ്കിലും സമ്പന്നരായി ജീവിക്കാന്‍ സാധിക്കും.എന്തൊക്കെയാണ് അതിനായി നമ്മള്‍ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കിയാലോ ?
കുടുംബത്തിന് വേണം ബജറ്റ്
പ്രതിമാസവും വാര്‍ഷികവുമായ ബജറ്റ് ഇല്ലാത്തത് ഒരുപാട് കുടുംബങ്ങള്‍ക്ക് ദോഷകരമായി ബാധിക്കാറുണ്ട്.കുടുംബങ്ങളിലെ സമാധാനം കെടുത്തി ദാരിദ്ര്യത്തിലേക്ക് തള്ളിവിടാറുമുണ്ട്. നിങ്ങളുടെ സമ്പാദ്യം, ചെലവുകള്‍, നിക്ഷേപങ്ങള്‍ എന്നിവയുടെ ഒരു ട്രാക്ക് സൂക്ഷിക്കുന്നതിന് ഒരു ബജറ്റ് ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. അശ്രദ്ധമായി ചെലവഴിക്കുന്നതില്‍ നിന്ന് സ്വയം ഭരണം നടത്താനും കൂടുതല്‍ ലാഭിക്കാനും ബജറ്റ് നിങ്ങളെ സഹായിക്കും. വിശദമായിട്ടല്ലെങ്കിലും കുറഞ്ഞത് വരുമാനം, ചെലവുകള്‍, തിരിച്ചടവ്, സമ്പാദ്യം, നിക്ഷേപം എന്നിങ്ങനെയെങ്കിലും തരംതിരിച്ച ബജറ്റുകള്‍ ആവശ്യമാണ്.
ബജറ്റില്‍ നിന്ന് കൂടുതല്‍ പണം മറ്റേതെങ്കിലും കാര്യത്തിന് ഉദാഹരണത്തിന് ചികിത്സ പോലുള്ള കാര്യത്തിന്‌ചെലവഴിച്ചെങ്കില്‍ ബജറ്റില്‍ നിന്ന് അത്ര അനിവാര്യമല്ലാത്ത ഒരു കാര്യം ഉദാഹരണത്തിന് ഫോണ്‍ വാങ്ങുന്നത് പോലെ ഉള്ള ഒന്ന് തല്‍ക്കാലം ഒഴിവാക്കുക.അതിനൊപ്പം സമ്പാദ്യം നിക്ഷേപം തുടങ്ങിയ തുക ചെലവഴിക്കാതിരിക്കാനും ശ്രദ്ധിക്കണം.
ജീവിതകാലം നീണ്ട വായ്പകള്‍
ദീര്‍ഘകാല വായ്പകള്‍ സാവകാശം ഉണ്ടെന്ന് കരുതി അടച്ചു തീര്‍ക്കാന്‍ ലഭിക്കുന്ന അവസരങ്ങള്‍ പാഴാക്കരുത്.കാരണം ആകെ മൊത്തെ ഇത്തരം വായ്പകള്‍ക്കായി ചെലവാക്കുന്ന തുക വലുതുതന്നെയായിരിക്കും.യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടത് വായ്പയെടുക്കുന്നതിന്റെ ആകെ ചെലവ്, നികുതികള്‍ തുടങ്ങിയവ പരിഗണിച്ചതിന് ശേഷം താരതമ്യം ചെയ്യുകയും തുടര്‍ന്ന് ഏറ്റവും ചെലവേറിയ വായ്പ തിരിച്ചടയ്ക്കുകയുമാണ് വേണ്ടത്. കാലാവധി കണക്കിലെടുക്കാതെ, ആദ്യം ഏറ്റവും ചെലവേറിയ വായ്പകള്‍ തിരികെ അടയ്ക്കുക.
നിക്ഷേപം കരുതലോടെ
നിക്ഷേപവും സമ്പത്ത് സൃഷ്ടിക്കലും വരുമ്പോള്‍, അപകടസാധ്യതയുള്ള നിക്ഷേപ ഉപകരണങ്ങള്‍ ഇടത്തം കുടുംബങ്ങള്‍ക്ക് അനുയോജ്യമായ ഓപ്ഷനല്ലെന്നാണ് മിക്ക ആളുകളുടെയും വിശ്വാസം. മിക്ക ഇടത്തരക്കാരും പരമ്പരാഗത നിക്ഷേപ ഉപകരണങ്ങളായ പിപിഎഫ്, എഫ്ഡി മുതലായവയിലേക്ക് പോകാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് ഇത്. എന്നാല്‍, ഇപ്പോള്‍ അപകടസാധ്യത ഒഴിവാക്കുന്നത് ഭാവിയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. അതുകൊണ്ട് തന്നെ ഇടത്തരം വരുമാനക്കാര്‍ അവരുടെ ഉയര്‍ന്ന വരുമാനം നേടാന്‍ കഴിയുന്ന ഇക്വിറ്റികള്‍ പോലുള്ളവയില്‍ നിക്ഷേപിക്കുന്നതാണ് നല്ലത്.
വിരമിക്കല്‍ ആസൂത്രണം
റിട്ടയര്‍മെന്റ് ആസൂത്രണത്തിന്റെ ലക്ഷ്യം വിരമിക്കലിനുശേഷവും ജീവിതശൈലി നിലനിര്‍ത്താന്‍ ആവശ്യമായ സമ്പത്ത് സൃഷ്ടിക്കുകയോ അവസാനം വരെ നീണ്ടുനില്‍ക്കുന്ന മതിയായ കോര്‍പ്പസ് സൃഷ്ടിക്കുകയോ മാത്രമല്ല. റിട്ടയര്‍മെന്റിനു ശേഷവും സംതൃപ്തി ലഭിക്കാന്‍, നിങ്ങള്‍ ഹോബികള്‍ പുനരുജ്ജീവിപ്പിക്കുകയും സുഹൃത്ത് വലയത്തെ പുനരുജ്ജീവിപ്പിക്കുകയും സാമൂഹിക ഉത്തരവാദിത്തത്തിനായി സമയം ചെലവഴിക്കുകയും വേണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.