Sections

ഭക്ഷ്യഎണ്ണയുടെ ഇറക്കുമതി തീരുവ ഒഴിവാക്കി: ഓയില്‍ വില 15 രൂപവരെ കുറയും

Thursday, Oct 14, 2021
Reported By Admin
oil

2022 മാര്‍ച്ച് 31വരെയാണ് തീരുവയില്‍ ഇളവ് അനുവദിച്ചിട്ടുള്ളത്

 

കുതിച്ചുയരുന്ന ഭക്ഷ്യഎണ്ണ വിലയില്‍ ഇടപെട്ട് സര്‍ക്കാര്‍. പാംഓയില്‍ ഉള്‍പ്പടെയുള്ളവയുടെ അടിസ്ഥാന ഇറക്കുമതി തീരുവ ഒഴിവാക്കി. കാര്‍ഷിക സെസില്‍ കുറവു വരുത്തുകയുംചെയ്തു. പാംഓയില്‍, സോയാബീന്‍, സൂര്യകാന്തി എണ്ണ എന്നിവയുടെ തീരുവയാണ് താല്‍ക്കാലികമായി ഒഴിവാക്കിയത്. ഇതോടെ ഭക്ഷ്യ എണ്ണകളുടെ റീട്ടെയില്‍ വിലയില്‍ 10 രൂപമുതല്‍ 15 രൂപവരെ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

2022 മാര്‍ച്ച് 31വരെയാണ് തീരുവയില്‍ ഇളവ് അനുവദിച്ചിട്ടുള്ളത്. പുതുക്കിയ നിരക്ക് പ്രകാരം അസംസ്‌കൃത പാം ഓയിലിന് 8.2ശതമാനവും സണ്‍ഫ്ളവര്‍ ഓയിലിനും സോയാബീന്‍ എണ്ണക്കും 5.5ശതമാവുമാണ് തീരുവ ബാധകമാകുക. സംസ്‌കരിച്ച സൂര്യകാന്തി, സോയാബീന്‍ പാം ഓയിലുകളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 32.5ശതമാനത്തില്‍നിന്ന് 17.5ശതമാനവുമയും കുറച്ചിട്ടുണ്ട്. 

അസംസ്‌കൃത പാമോയിലിന് കാര്‍ഷിക-ഇന്‍ഫ്രസ്ട്രേക്ചര്‍ ഡെവലപ്മെന്റ് സെസായി 17.5ശതമാനവും സണ്‍ ഫ്ളവര്‍ ഓയിലിനും സോയാബീന്‍ എണ്ണക്കും 20ശതമാനവുമാണ് ഈടാക്കിയിരുന്നത്. ഇത് യഥാക്രമം 7.5ശതമാനവും 5ശതമാനവുമായി കുറയും. 

ഇറക്കുമതി തീരുവയില്‍ നേരത്തെ സര്‍ക്കാര്‍ കുറവു വരുത്തിയിരുന്നെങ്കിലും വിപണിയില്‍ പ്രതിഫലിച്ചിരുന്നില്ല. വര്‍ധിച്ചുവരുന്ന ഭക്ഷ്യവിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇളവ് അനുവദിച്ചത്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.