- Trending Now:
കോവിഡ് പശ്ചാത്തലത്തില്‍ സംരംഭ മേഖലയുടെ പ്രാധാന്യം വര്‍ദ്ധിച്ചു വരുകയാണ്.തൊഴില്‍ തേടി സംരംഭമേഖലയിലേക്കെത്തുന്നവര്‍ കുറവല്ല സംരംഭ വികസനത്തിന് വേണ്ടി തദ്ദേശ തലത്തില്‍ തന്നെ പ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടത് അനിവാര്യമെന്ന് ഈ രംഗത്തെ വിദഗ്ധര്‍.
കൃഷിയെ അടിസ്ഥാനമാക്കി ജീവിക്കുന്ന മനുഷ്യരാണ് നമ്മുടേതെങ്കിലും കാര്‍ഷിക മേഖലയ്ക്ക് വേണ്ട പ്രാധാന്യം ഇവിടെ ലഭിച്ചിട്ടില്ല.കാര്‍ഷിക ഉത്പന്നങ്ങള്‍ മൂല്യവര്‍ദ്ധിതമാക്കിയാല്‍ മാത്രമെ അവയ്ക്ക് ന്യായമായ വില ഉറപ്പാക്കാന്‍ സാധിക്കു.അതുവഴി ലാഭം ഉണ്ടാകുന്നത് വിശ്വസിക്കാന്‍ കര്‍ഷകര്‍ തയ്യാറായാലാണ് കൃഷി വികസിക്കുന്നത്.അതുകൊണ്ട് തന്നെ കാര്‍ഷിക-ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങള്‍ വളര്‍ത്തിയെടുക്കേണ്ടത് കാര്‍ഷിക മേഖലയുടെ നിലനില്‍പ്പിന് ആവശ്യമാണ്.സംരംഭ മേഖലയിലേക്കെത്തുന്ന പുതിയ ആളുകള്‍ക്ക് കൃഷിയോട് താല്‍പര്യം വര്‍ദ്ധിപ്പിക്കാനും ലാഭം ഉണ്ടാക്കാനും ഉള്ള തലത്തില്‍ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ തദ്ദേശീയ ഭരണകൂടങ്ങള്‍ തയ്യാറാകേണ്ടിയിരിക്കുന്നു.
സംരംഭ വികസനത്തിന് വേണ്ടി അഞ്ച് എച്ച് പി വരെ പവര്‍ ഉപയോഗിക്കുന്ന കുടുംബ ചെറുകിട സംരംഭങ്ങളെ തദ്ദേശ ഭരണ അനുമതിയില്‍ നിന്നൊഴിവാക്കി 2020 ജനുവരിയില്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.ലൈസന്‍സിനുള്ള അപേക്ഷകളില്‍ 30 ദിവസത്തിനുള്ളില്‍ തീരുമാനം എടുത്തില്ലെങ്കില്‍ അനുമതി ലഭിച്ചതായി സംരംഭകര്‍ക്ക് കരുതാവുനന്താണെന്നും പറയുന്നു.തീരുമാനത്തില്‍ ഉപയോക്താവിന് ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ ജില്ലാകളക്ടര്‍ ചെയര്‍മാനായുള്ള ഏക ജാലക ക്ലിയറന്‍സ് ബോര്‍ഡിന് മുന്നാകെ പരാതി ബോധിപ്പിക്കാനും ഇപ്പോള്‍ സംരംഭകര്‍ക്ക് അവസരമുണ്ട്.
രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് വേണ്ടിയാണ് സംരംഭകരെ വളര്‍ത്തേണ്ടത് എന്ന് തിരിച്ചറിയണം.കൂടുതല്‍ സംരംഭകരെ ആകര്‍ഷിക്കുന്നതിനായുള്ള പ്രചാരണ പരിപാടികള്‍,പരിശീലന പരിപാടികള്‍ എന്നിവ സര്‍ക്കാര്‍ തലത്തില്‍ സംഘടിപ്പിക്കണം.സംരംഭകരെ പരമാവധി സഹായിക്കാം വേണ്ട ഇടപെടലുകള്‍ തദ്ദേശ ഭരണകൂടം നടത്താന്‍ മടികാണിക്കരുത്.അനുമതികള്‍,ലൈസന്‍സുകള്‍ കൃത്യസമയത്ത നല്‍കാന്‍ മടിക്കരുത്.മറ്റു വകുപ്പുകളില്‍ നിന്നുളള അനുമതികളും വേഗത്തില്‍ ശരിയാക്കി നല്‍രണം.അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സംരംഭകരെ സഹായിക്കാം.ഹെല്‍പ് ഡെസ്‌ക് സംവിധാനത്തിലൂടെ സംരംഭകര്‍ക്ക് സഹായം നല്‍കാം.ഉത്പാദന മേഖലയ്ക്ക് നീക്കിവെച്ചിരിക്കുന്ന ജനകീയാസൂത്രണ പദ്ധതിയിലെ വിഹിതത്തിലെ 50 ശതമാനം സംരംഭമേഖലയില്‍ തന്നെ ചെലവഴിക്കാനും ശ്രദ്ധിക്കണം. ചെറുകിട സംരംഭകരുടെ ഉത്പന്നത്തിന് വിപണന സൗകര്യങ്ങള്‍,പ്രദര്‍ശനങ്ങള്‍,ഇ-മാര്‍ക്കറ്റ് എന്നിവ സംഘടിപ്പിക്കാവുന്നതാണ്.
ഉത്പന്നങ്ങള്‍, പ്രത്യേകിച്ച് കാര്‍ഷിക ഇനങ്ങള്‍ കേടു കൂടാതെ സൂക്ഷിക്കുന്നതിനും ഉത്പാദന വിതരണത്തില്‍ സാങ്കേതിക മികവ് സൃഷ്ടിക്കുന്നതിനും പൊതുസേവന കേന്ദ്രങ്ങള്‍ തുടങ്ങാവുന്നതാണ്.ഗ്രാമീണ-പരമ്പരാഗത-കുടില്‍-കൈത്തൊഴിലുകള്‍ എന്നിവ മെച്ചപ്പെടുത്തുന്നതിന് പദ്ധതികള്‍ ആവിഷ്‌കരിക്കാം.സംരംഭ വികസനവുമായി ബന്ധപ്പെടുന്ന വകുപ്പുകള്‍ ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയെ തമ്മില്‍ ബന്ധിപ്പിക്കുകയും ആയതിന് യുക്തമായ പരിപാടികള്‍ കൊണ്ടുവരാം. യുവതീ യുവാക്കള്‍ക്കായി നൈപുണ്യ വികസന കേന്ദ്രങ്ങള്‍ ആരംഭിക്കാം.ഈ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാല്‍ തന്നെ കേരളം മികച്ച ചെറുകിട തദ്ദേശീയ സംരംഭ സൗഹൃദ സംസ്ഥാനമായി മാറും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.