Sections

ആളുകളുടെ മനസ് കീഴടക്കുന്നതിലൂടെ വിജയം കൈവരിക്കാം

Monday, Oct 25, 2021
Reported By Aswathi Nurichan
perfume

നിര്‍മ്മിക്കുന്ന പെര്‍ഫ്യൂമുകള്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റുകളിലും നിങ്ങള്‍ക്ക് വില്‍ക്കാവുന്നതാണ്


പെര്‍ഫ്യൂമുകള്‍ ഇഷ്ടപ്പെടാത്തവരായും ഉപയോഗിക്കാത്തവരായും ആരും തന്നെ ഉണ്ടായിരിക്കുകയില്ല. എന്നാല്‍ പെര്‍ഫ്യൂമുകള്‍ ആര്‍ക്കുവേണമെങ്കിലും നിര്‍മ്മിച്ച് നല്‍കാമെന്നത് പലര്‍ക്കും അറിയാത്തൊരു കാര്യമാണ്. എങ്ങനെ ഒരു പെര്‍ഫ്യൂം ബിസിനസ് ആരംഭിക്കാം എന്നു നോക്കാം.

പെര്‍ഫ്യൂം ബിസിനസിന് ആവശ്യമായിട്ടുള്ള സാധനങ്ങള്‍?

പ്രധാനമായും നാലു സാധനങ്ങള്‍ ഉപയോഗിച്ചാണ് പെര്‍ഫ്യൂമുകള്‍ നിര്‍മ്മിക്കുന്നത്. ആദ്യം ഉപയോഗിക്കുന്ന ഒരു ഘടകമാണ് എഥനോള്‍ ഇതിന് ലിറ്ററിന് 40 മുതല്‍ 80 രൂപ വരെയാണ് വില വരുന്നത്. മാര്‍ക്കറ്റില്‍ വളരെ സുലഭമായി ലഭിക്കുന്ന ഒരു വസ്തുവാണ് എഥനോള്‍.

ഇതുകൂടാതെ ഓണ്‍ലൈനായും നിങ്ങള്‍ക്ക് കുറഞ്ഞവിലയ്ക്ക് പര്‍ച്ചേസ് ചെയ്യാവുന്നതാണ്. അടുത്തതായി ഉപയോഗിക്കുന്ന മറ്റൊരു ഘടകമാണ് പെര്‍ഫ്യൂമുകളുടെ സുഗന്ധം നിലനിര്‍ത്തുന്നതിന് ആവശ്യമായ ലിക്വിഡ് പെര്‍ഫ്യൂം ലാസ്റ്റിംഗ് ഗ്യാലക്‌സ്ഓയിഡ്. അടുത്തതായി ഉപയോഗിക്കുന്ന വസ്തുവാണ് എസന്‍ഷ്യല്‍ ഓയിലുകള്‍. 

ഇത്തരം എസെന്‍ഷ്യല്‍ ഓയിലുകള്‍ ആണ് ഓരോ പെര്‍ഫ്യുമിനും വ്യത്യസ്ത സുഗന്ധങ്ങള്‍ നല്‍കുന്നത്. പൂക്കളില്‍ നിന്നും അതുപോലെ മരങ്ങളില്‍ നിന്നും മറ്റും എടുക്കുന്ന ഓര്‍ഗാനിക് ആയ വസ്തുക്കള്‍ ഉപയോഗിച്ചുകൊണ്ടാണ് എസെന്‍ഷ്യല്‍ ഓയിലുകള്‍ നിര്‍മ്മിക്കുന്നത്. ഇവയും നിങ്ങള്‍ക്ക് ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്നും വാങ്ങാവുന്നതാണ്. ഈ മൂന്ന് ഘടകങ്ങളെയും ഒരുമിപ്പിച്ചു കൊണ്ടാണ് ഒരു നല്ല പെര്‍ഫ്യൂം ഉണ്ടാക്കുന്നത്.

അടുത്തതായി ഈ മൂന്ന് വസ്തുക്കളെ എങ്ങനെയാണ് മിക്‌സ് ചെയ്യേണ്ടത് എന്നാണ് നോക്കുന്നത്. ഒരു ഭരണിയിലോ അതുപോലുള്ള പാത്രങ്ങളിലോ മാനുവല്‍ ആയി തന്നെ നിങ്ങള്‍ക്കിത് ചെയ്‌തെടുക്കാവുന്നതാണ്.

അതല്ല എങ്കില്‍ മാര്‍ക്കറ്റില്‍ നിന്നു ലഭിക്കുന്ന പെര്‍ഫ്യൂം മിക്‌സര്‍ ഉപയോഗിച്ച് അതിന്റെ സഹായത്തോടെ ഇതുപോലെ മിക്‌സ് ചെയ്ത് എടുക്കാവുന്നതാണ്. ഈ മെഷീന്റെ വില ഏകദേശം 60000 രൂപ മുതല്‍ എണ്‍പതിനായിരം രൂപ വരെയാണ് വരുന്നത്.

നിങ്ങള്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന അളവിന് അനുസരിച്ചാണ് നേരത്തെ പറഞ്ഞ മൂന്ന് ഇന്‍ഗ്രീഡിയന്‍സിന്റെയും അളവ് എടുക്കേണ്ടത്. ഇതു നിങ്ങള്‍ക്ക് ഓണ്‍ലൈനില്‍ നിന്നോ മറ്റോ മനസ്സിലാക്കിയതിനുശേഷം കൃത്യമായ അളവില്‍ മിക്‌സ് ചെയ്യാവുന്നതാണ്.

ഇങ്ങനെ നിര്‍മ്മിച്ച പെര്‍ഫ്യൂമുകള്‍ ഓരോ അളവിലുള്ള കുപ്പികളിലേക്ക് മാറ്റുകയാണ് അടുത്തതായി ചെയ്യുന്നത്. ഇതിനായി 5 ml,10 ml എന്നിങ്ങനെ ഒരു ലിറ്റര്‍ വരെയുള്ള കുപ്പികള്‍ മാര്‍ക്കറ്റില്‍ നിന്നും ലഭിക്കുന്നതാണ്. നിര്‍മ്മിക്കുന്ന പെര്‍ഫ്യൂമുകള്‍ നിങ്ങള്‍ക്ക് മാര്‍ക്കറ്റില്‍ കൊണ്ടുപോയി നല്ല വിലയ്ക്ക് വില്‍ക്കാവുന്നതാണ്. ഇതിനായി നിങ്ങള്‍ക്ക് ബ്രാന്‍ഡിന്റെ നെയിം രജിസ്റ്റര്‍ ചെയ്തു ഉപയോഗിക്കാവുന്നതുമാണ്. ഒരു ബോട്ടില്‍ നിന്ന് 100 രൂപ നിരക്കില്‍ നിങ്ങള്‍ക്ക് ലാഭം ലഭിക്കുന്നതാണ്.

പെര്‍ഫ്യൂം ബിസിനസിന് ആവശ്യമായ ചിലവ് എത്രയാണ്?

ഒരു ലിറ്ററിന്റെ കണക്കാണ് ഇവിടെ പറയുന്നത്. ഒരു ലിറ്റര്‍ പെര്‍ഫ്യൂം നിര്‍മ്മിക്കാന്‍ ആവശ്യമായി വരുന്നത് 925 ml എത്തില്‍ ആള്‍ക്കഹോള്‍, പെര്‍ഫ്യൂം ലാസ്റ്റിംഗ് ഗാലക്‌സൈഡ് 25 ml, എസന്‍ഷ്യല്‍ ഓയില്‍ 50ml, 50 ബോട്ടിന്റെ വില എന്നിവയെല്ലാം ചേര്‍ത്താല്‍ ഏകദേശം വരുന്ന തുക 850 രൂപ മാത്രമാണ്.

ഏകദേശം ഇത് ഒരു ബോട്ടില്‍ 63 രൂപ നിരക്കിലാണ് നിങ്ങള്‍ വില്‍ക്കുന്നത് എങ്കില്‍ കൂടി 1000 ബോട്ടിലുകള്‍ ഒരുമാസം നിര്‍മ്മിച്ചാല്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന തുക 63000 രൂപയായിരിക്കും. അതായത് ഏകദേശം 60000 രൂപ നിങ്ങള്‍ക്ക് ലാഭമായി ലഭിക്കുന്നു.
 
എന്നാല്‍ ഇതിനായി വരുന്ന മുതല്‍മുടക്ക് 25000 രൂപ മാത്രമാണ്. ഇത്തരത്തില്‍ നിര്‍മ്മിക്കുന്ന പെര്‍ഫ്യൂമുകള്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റുകളിലും നിങ്ങള്‍ക്ക് വില്‍ക്കാവുന്നതാണ്. അതുകൊണ്ടുതന്നെ ആര്‍ക്കുവേണമെങ്കിലും ഈ ബിസിനസ് എളുപ്പത്തില്‍ ആരംഭിക്കാവുന്നതാണ്.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.