Sections

സ്ഥാപനത്തെ കാര്യക്ഷമമാക്കണോ? കോപീന്റന്‍സി മാപ്പിംങ് ഉറപ്പായും ചെയ്യുക

Tuesday, Aug 24, 2021
Reported By Aswathi Nurichan
competeny maaping

കോപീന്റന്‍സി മാപ്പിംങിലൂടെ നിങ്ങള്‍ക്ക് സ്ഥാപനത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാവുന്നതാണ്. നിലവില്‍ നിരവധി സ്ഥാപനങ്ങള്‍ കോപീന്റന്‍സി മാപ്പിംങ് ചെയ്യുന്നുണ്ട്.

 

ബിസിനസില്‍ ശക്തരായ എതിരാളി ഉണ്ടെങ്കിലും നിങ്ങളുടെ സംരംഭത്തെ വ്യത്യസ്തമാക്കുന്നത് സ്ഥാപനത്തിന്റെ വിശ്വാസ്യതയാണ്. അത്തരത്തില്‍ സ്ഥാപനത്തിനോട് ജനങ്ങള്‍ക്ക് വിശ്വാസ്യത ഉണ്ടാകണമെങ്കില്‍ സ്ഥാപനത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കണം. കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ പ്രധാനമായും മികച്ച ജീവനക്കാര്‍ ആവശ്യമാണ്.

കോപീന്റന്‍സി മാപ്പിംങിലൂടെ നിങ്ങള്‍ക്ക് സ്ഥാപനത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാവുന്നതാണ്. നിലവില്‍ നിരവധി സ്ഥാപനങ്ങള്‍ കോപീന്റന്‍സി മാപ്പിംങ് ചെയ്യുന്നുണ്ട്. എന്താണ് കോപീന്റന്‍സി മാപ്പിംങ്? എങ്ങനെയാണ് കോപീന്റന്‍സി മാപ്പിംങ് ചെയ്യേണ്ടത് ? നിങ്ങളുടെ സ്ഥാപനത്തിന് കോപീന്റന്‍സ് മാപ്പിംങ് ആവശ്യമുണ്ടോ? അറിയാം.

കമ്പനിക്ക് ഉള്ളിലെ ആളുകളുടെ വൈദഗ്ദ്ധ്യം അളക്കുന്നതാണ് കോപീന്റന്‍സി മാപ്പിംങ. സ്ഥാപനത്തെ കുറിച്ച് നന്നായി പഠിക്കുകയും അതിന്റെ വ്യക്തമായ ഒരു ഘടന വരച്ച് ഓരോ സ്ഥാനങ്ങളും കൈകാര്യം ചെയ്യുന്നവരെ കുറിച്ചും അവര്‍ ചെയ്യേണ്ട ഉത്തരവാദിത്വങ്ങളെയും അവര്‍ക്കു വേണ്ട വൈദഗ്ദ്ധ്യങ്ങളെയും കുറിച്ചും പട്ടികപ്പെടുത്തുന്നതാണ് കോപീന്റന്‍സി മാപ്പിംങിലൂടെ ചെയ്യുന്നത്.

ഓരോ സ്ഥാനങ്ങളും കൈകാര്യം ചെയ്യാന്‍ ആവശ്യമായ വൈദഗ്ദ്ധ്യം പട്ടികപ്പെടുത്തി കഴിഞ്ഞ് നിലവില്‍ ആ സ്ഥാനങ്ങള്‍ വഹിക്കുന്ന ആളുടെ വൈദഗ്ദ്ധ്യവുമായി താരതമ്യപ്പെടുത്തുക. ശേഷം ആ വൈദഗ്ദ്ധ്യങ്ങളിലേക്ക് അദ്ദേഹം എത്താന്‍ ആവശ്യമായ പരിശീലന കലണ്ടര്‍ തയ്യാറാക്കുക. തുടര്‍ന്ന് ഓരോ സ്ഥാനം വഹിക്കുന്ന വ്യക്തിക്കും ആവശ്യമായ വൈദഗ്ദ്ധ്യം നല്‍കുന്നതിനുള്ള പരിശീലനം നല്‍കുക.

നിങ്ങളുടെ സ്ഥാപനത്തിന്റെ കാര്യക്ഷമത പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കാന്‍ കോപീന്റന്‍സി മാപ്പിംങിലൂടെ സാധിക്കും. പ്രത്യേകിച്ച് ചെറിയ കമ്പനികള്‍ക്ക് ഇത്തരത്തില്‍ കോപീന്റന്‍സി മാപ്പിംങ് ചെയ്യുന്നതിലൂടെയും ഒരു വര്‍ഷത്തേക്കുള്ള പരിശീലന കലണ്ടര്‍ തയ്യാറാക്കുന്നതിലൂടെയും കൂടുതല്‍ വിജയം കൈവരിക്കാന്‍ സാധിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.