Sections

ബിസിനസ് തുടങ്ങിയാല്‍ മാത്രം മതിയോ ? വളരേണ്ടേ; ഇതാ ചില നുറുങ്ങു വിദ്യകള്‍

Wednesday, Oct 20, 2021
Reported By admin
Strategies for business

സംരംഭത്തെ ഉപയോക്താക്കളിലേക്ക് എത്തിക്കാന്‍ സോഷ്യല്‍മീഡിയ തന്നെയാണ് മികച്ച ആയുധം
 

 

ഇന്നത്തെ കാലത്ത് ഒരു സംരംഭം തുടങ്ങുന്നതിനെക്കാള്‍ വലിയ ബുദ്ധിമുട്ടാണ് അത് മികച്ച രീതിയില്‍ നിലനിര്‍ത്തി കൊണ്ടു പോകുക എന്നത്.ബിസിനസ് ലോകം കഠിനമായ മത്സരങ്ങളുടെ ഇടമായി മാറുമ്പോള്‍ തങ്ങളുടെ സംരംഭം മികച്ച രീതിയില്‍ ഉപയോക്താക്കള്‍ക്ക് മുന്നിലെത്തിക്കാന്‍ പ്രൊഡക്ടിന്റെ ഗുണനിലവാരത്തോടും വിലക്കുറവിനോടും ഒപ്പം ശ്രദ്ധിക്കേണ്ട ചില വഴികള്‍ പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിലൂടെ...

മനസ് അറിയാം 

പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഉപയോക്താക്കലുടെ മനസില്‍ കയറിക്കൂടാന്‍ ഒരുപാട് വഴികളാണ് ഇന്ന് സംരംഭകര്‍ക്ക് മുന്നില്‍ തുറന്നുകിടക്കുന്നത്. അക്കൂട്ടത്തില്‍ തന്നെ ഏറ്റവും ശക്തമായ ഒരു വഴി ഉപയോക്താവിന്റെ അഭിപ്രായം നേരിട്ട് അറിയുക എന്നതാണ്.ഇത്തരം റിവ്യുകള്‍ അവര്‍ എന്താണ് ആഗ്രഹിക്കുന്നത്,അവരുടെ ആവശ്യം നിറവേറ്റാന്‍ നിങ്ങളുടെ ഉത്പന്നത്തിന് കഴിയുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളുടെ ഏകദേശ വിവരം നല്‍കും.മിക്ക പ്രാദേശിക ദേശീയ സൈറ്റുകളും ഡയറക്ടറികളിലും ഉപഭോക്താക്കളുടെ അഭിപ്രായം ചോദിക്കുന്നതിനുളള സംവിധാനം ഉണ്ട്. നിങ്ങളുടെ ഉല്പന്നത്തെ കുറിച്ചോ, സേവനങ്ങളെ കുറിച്ചോ അഭിപ്രായം എഴുതാന്‍ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുക. നല്ലതുമാത്രമല്ല മോശമായ അഭിപ്രായങ്ങളും സംരംഭത്തിന്റെ മുന്നോട്ടുളള കുതിപ്പിനെ സഹായിക്കും. ഈ നീക്കം നിങ്ങളുടെ ബിസിനസ്സിന്റെ ഭാവി ഉപഭോക്താക്കളെ കൂടുതല്‍ വിശ്വാസ്യയോഗ്യമാക്കാന്‍ സഹായിക്കുന്നു.സംരംഭത്തിന്റെ വെബ്സൈറ്റിലും ഇമെയിലിലും റിവ്യു രേഖപ്പെടുത്താനുള്ള ലിങ്ക് ഉള്‍പ്പെടുത്തി കൊണ്ട് ഫീഡ് ബാക്ക് ശേഖരിക്കാവുന്നതാണ്.


ഓണ്‍ലൈന്‍ ബ്ലോഗുകള്‍

നിങ്ങളുടെ ഉപഭോക്താക്കളുമായി എപ്പോഴും ഇടപഴകുന്നതിനും, അവര്‍ക്ക് അപ്ഡേറ്റുകള്‍ നല്‍കുന്നതിനും, ഉളളടക്കം പ്രസിദ്ധീകരിക്കുന്നതിനുമുളള മികച്ച മാര്‍ഗമാണ് ബ്ലോഗ്. നിങ്ങളുടെ രംഗത്ത് തന്നെയുളള വിദഗ്ധരുമായി ഇതിനെ കുറിച്ച് അഭിപ്രായം തേടിയ ശേഷം ഈ മേഖലയിലൂടെ ഉപയോക്താക്കളുടെ അടുത്തേക്ക് കടന്നു ചെല്ലാം. ഉപഭോക്താക്കളില്‍ ഒരു വിശ്വാസ്യത വളര്‍ത്തുന്നതിനും ഇത് സഹായിക്കും. ഉപഭോക്താക്കളുമായി പങ്കിടാന്‍ കഴിയുന്ന ഉപയോഗപ്രദമായ ഉളളടക്കം ബ്ലോഗുകളില്‍ നല്‍കുക.


പരസ്യങ്ങള്‍

പത്രക്കുറിപ്പുകള്‍, പ്രാദേശിക, ദേശീയ പത്രങ്ങള്‍,മാസികകള്‍ ,റേഡിയോ സ്റ്റേഷനുകള്‍ എന്നിവയില്‍ പരസ്യം ചെയ്തു കൊണ്ട് നിങ്ങളുടെ ബ്രാന്റിന്റെ ജനകീയത വര്‍ധിപ്പിക്കാം.നിങ്ങളുടെ ബിസിനസ്സ് കാര്‍ഡുകളിലും, ലെറ്റര്‍ ഹെഡിലും വെബ്സൈറ്റിന്റെ യുആര്‍എല്‍ പ്രിന്റ് ചെയ്യാന്‍ ശ്രമിക്കുക.ബിസിനസ്സ് പരസ്യങ്ങളില്‍ യുആര്‍എല്ലിന് പ്രധാന പങ്കുണ്ട്.പൊതുവെ പരസ്യങ്ങള്‍ക്കായി വലിയ തുക തന്നെ ചെലവഴിക്കേണ്ടി വുരം എന്നതു കൊണ്ട് ഓണ്‍ലൈന്‍,ഗൂഗിള്‍ ആഡ് പോലുള്ള സേവനങ്ങളെ ആശ്രയിച്ചാലും ഉപയോക്താക്കളെ ആകര്‍ഷിക്കാവുന്നതാണ്.


സോഷ്യല്‍ ജീവിയാകുക

ഫേസ്ബുക്ക്, ലിങ്കിഡിന്‍,ട്വിറ്റര്‍ എന്നിവയില്‍ നിങ്ങളുടെ ബിസിനസ്സ് പ്രൊഫൈല്‍ ഉള്‍പ്പെടുത്തുമ്പോള്‍ നല്ലൊരു വിവരണവും, പ്രസക്തമായ കീ വേഡുകളും, നിങ്ങളുടെ വെബ്സൈറ്റിലേക്കുളള ലിങ്കും ഉള്‍പ്പെടുത്തിയെന്ന് ഉറപ്പു വരുത്തുക. നിങ്ങളുടെ ഉല്്പന്നത്തെ കുറിച്ചോ മറ്റ് സേവനങ്ങളെ കുറിച്ചോ സംസാരിക്കുന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും ചര്‍ച്ചകളിലും സജീവമായി പങ്കെടുക്കുക. ഇത് നിങ്ങളുടെ ഉല്പന്നം കൂടുതല്‍ ആളുകളിലേക്ക് എത്തുന്നതിന് സഹായിക്കുന്നു.ഫേസ്ബുക്കില്‍ നിങ്ങളുടെ ബിസിനസ്സിനായി ഒരു പേജ് സൃഷ്ടിക്കാന്‍ കഴിയും. ഈ പേജില്‍ വരാനിരിക്കുന്ന ഈവന്റുകളുടെ വിവരങ്ങള്‍, ഓഫറുകള്‍, ഫോട്ടോകള്‍, വിശദാംശങ്ങള്‍ എന്നിവ പോസ്റ്റ് ചെയ്യാം. നിങ്ങളുടെ ഉല്പന്നവുമായി ബന്ധപ്പെട്ട് സാധ്യമായ ഉപഭോക്താക്കളുമായി സംഭാഷണങ്ങള്‍ നടത്തുന്നതിന് ട്വിറ്റര്‍ സഹായിക്കും.
നിങ്ങളുടെ വ്യവസായത്തെ പ്രൊഫഷണലുകളിലേക്ക് ബന്ധിപ്പിക്കാന്‍ സഹായിക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമാണ് ലിങ്കിഡിന്‍. ഇതു കൂടാതെ നിങ്ങളുടെ ബിസിനസ്സ് ശ്രദ്ധിക്കപ്പെടാനുളള ഏറ്റവും നല്ല മാര്‍ഗം കമ്പനിയ്ക്കായി ഒരു യൂട്യൂബ് ചാനല്‍ സൃഷ്ടിക്കുക എന്നതാണ്. സൗജന്യ മാര്‍ക്കറ്റിങ്ങിനൊപ്പം ആയിരക്കണക്കിന് ഉപഭോക്താക്കളിലേക്ക് എത്താന്‍ നിങ്ങള്‍ക്ക് ഇത് ഉപയോഗിക്കാന്‍ കഴിയും.

ഇങ്ങനെ ഒരുപാട് വഴികളിലൂടെ ബിസിനസ് വികസിപ്പിക്കാനും കൂടുതല്‍ ഉപയോക്താക്കളെ നിങ്ങളിലേക്ക് എത്തിക്കാനും സാധിക്കും.ഇതിലൂടെ സംരംഭത്തിന്റെ വിശ്വാസ്യതയും ബ്രാന്‍ഡ് വാല്യുവും വര്‍ദ്ധിക്കുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.