- Trending Now:
വീടിന്റെ അറ്റകുറ്റപ്പണികള്‍ക്കായി 50,000 രൂപയാണ് തിരിച്ചടയ്‌ക്കേണ്ടതല്ലാത്ത സാമ്പത്തിക സഹായമായി ലഭിക്കുക.
വീടിന്റെ അറ്റകുറ്റപ്പണിക്ക് സഹായവുമായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ്. ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി എന്നാണ് ന്യൂനപക്ഷക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയുടെ പേര്. നിര്‍ധരരായ മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ,സിഖ്, പാഴസി, ജൈന വിഭാഗങ്ങളില്‍പ്പെടുന്ന വിധവകള്‍,വിവാഹ ബന്ധം വേര്‍പെടുത്തിയ സ്ത്രീകള്‍,ഭര്‍ത്താവ് ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ എന്നിവര്‍ക്ക് നിലവിലെ വീട് അറ്റകുറ്റപ്പണിക്കായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് നല്‍കുന്ന ഒരു ധനസഹായമാണ് ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി(2021-22).
വീടിന്റെ അറ്റകുറ്റപ്പണികള്‍ക്കായി 50,000 രൂപയാണ് തിരിച്ചടയ്‌ക്കേണ്ടതല്ലാത്ത സാമ്പത്തിക സഹായമായി ലഭിക്കുക. അപേക്ഷാഫോറം അക്ഷയ കേന്ദ്രങ്ങള്‍ വഴി ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷാ ഫോം ഓരോ ജില്ലയിലെയും കളക്ടറേറ്റ് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന മൈനോറിറ്റി സെല്ലില്‍ ആണ് സമര്‍പ്പിക്കേണ്ടത്. അപേക്ഷകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അക്ഷയകേന്ദ്രം മുഖേന സെപ്റ്റംബര്‍ 30 ന് മുന്‍പായി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.
പദ്ധതിയിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിന് ആവശ്യമായ രേഖകള്‍ എന്തെല്ലാമാണ്?
1. അപേക്ഷിക്കുന്നയാളുടെ റേഷന്‍ കാര്‍ഡ് കോപ്പി
2. 2021-22 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിക്കുന്നയാളുടെ പേരിലുള്ള വസ്തുവിന്റെ നികുതി അടച്ച രസീതിന്റെ കോപ്പി
3. വിധവകളായ സ്ത്രീകള്‍ക്ക് ഭര്‍ത്താവിന്റെ മരണ സര്‍ട്ടിഫിക്കറ്റ് കോപ്പി
4. തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നും ലഭിക്കുന്ന സ്ഥിര താമസം തെളിയിക്കുന്നതിനു ആവശ്യമായ സര്‍ട്ടിഫിക്കറ്റ്
5. വിവാഹ മോചിതരോ, ഭര്‍ത്താവ് ഉപേക്ഷിക്കപ്പെട്ട വരോ ആണെങ്കില്‍ അത് തെളിയിക്കുന്നതിന് ആവശ്യമായ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി
6. വീടിന്റെ വിസ്തീര്‍ണ്ണം 1200 സ്‌ക്വയര്‍ ഫീറ്റില്‍ താഴെ ഉള്ളവര്‍ക്ക് മാത്രമാണ് അപേക്ഷ നല്‍കാനായി സാധിക്കുക, അതിനാല്‍ വീട് റിപ്പയര്‍ ചെയ്യേണ്ടതുണ്ട് എന്ന് സാക്ഷ്യപ്പെടുത്തുന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം
7. അപേക്ഷിക്കുന്ന വ്യക്തിക്കോ അവരുടെ മക്കള്‍ക്കോ മാനസികമായോ ശാരീരികമായോ വെല്ലുവിളികള്‍, അതല്ല എങ്കില്‍ കാന്‍സര്‍,കിഡ്‌നി പ്രശ്‌നം, ഹൃദ്രോഗം, കരള്‍ സംബന്ധമായ അസുഖം, തളര്‍വാതം, മറ്റ് മാരക അസുഖങ്ങള്‍ എന്നിവ അനുഭവിക്കുന്നവര്‍ ആണെങ്കില്‍ അത് തെളിയിക്കുന്നതിന് ആവശ്യമായ രേഖകളുടെ കോപ്പി.
8. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഭവനനിര്‍മ്മാണത്തിന് യാതൊരുവിധ ആനുകൂല്യവും ലഭിച്ചിട്ടില്ല എന്ന് തെളിയിക്കുന്നതിന് ആവശ്യമായ വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്.
9. അപേക്ഷിക്കുന്ന വ്യക്തിയുടെ പേരും റേഷന്‍ കാര്‍ഡില്‍ നല്‍കിയിട്ടുള്ള പേരും തമ്മില്‍ വ്യത്യാസം ഉണ്ടെങ്കില്‍ അത് രണ്ടും ഒന്നാണ് എന്ന് തെളിയിക്കുന്നതിന് ആവശ്യമായ സര്‍ട്ടിഫിക്കറ്റ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.