Sections

ഭയപ്പെടാതെ ആരംഭിക്കാം ഈ സംരംഭം പൊടി പൊടിക്കും

Sunday, Oct 24, 2021
Reported By Aswathi Nurichan
chilly powder

ഒരൊറ്റ മില്ലിങ് മെഷീന്‍ ഉപയോഗിച്ച് മഞ്ഞള്‍പൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിങ്ങനെ അടുക്കളയില്‍ ആവശ്യമായ എല്ലാവിധ പൊടികളും പൊടിച്ചെടുക്കാവുന്നതാണ്


കുറഞ്ഞ മുതല്‍ മുടക്കില്‍ വീട്ടില്‍ തന്നെ ഒരു സംരംഭം തുടങ്ങിയാല്‍ ഏതുരീതിയില്‍ നോക്കിയാലും അത് ഒരു മികച്ച വരുമാനം തന്നെയായിരിക്കും. കാരണം വലിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ലേബര്‍ ചാര്‍ജ്, മുറിക്കുള്ള വാടക എന്നിവ ആവശ്യമാണ്. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ ഏതൊരാള്‍ക്കും എളുപ്പത്തില്‍ സ്വന്തം വീട്ടില്‍ ഇരുന്നു കൊണ്ട് ചെയ്യാവുന്ന ബിസിനസ് പരിചയപ്പെടാം.

ഏകദേശം 20000 രൂപ മുതല്‍ മുടക്കില്‍ സ്വന്തം വീട്ടില്‍ തന്നെ തുടങ്ങാവുന്ന മില്ലിങ് മെഷീന്‍ ഉപയോഗിച്ചുകൊണ്ടുള്ള ഒരു ബിസിനസിനെ പറ്റി കൂടുതല്‍ അറിയാം. ബിസിനസ് ആരംഭിക്കുന്നതിന് പ്രധാനമായും ആവശ്യമായിട്ടുള്ളത് ഒരു മില്ലിങ് മെഷീന്‍, അതുപോലെ വെയിങ് ആന്റ് പാക്കിങ് മെഷീന്‍ എന്നിവയാണ്. 

മില്ലിങ് മെഷീന് ഏകദേശം 9000 രൂപ മുതല്‍ 11,000 വരെ  ഓണ്‍ലൈനില്‍ വിലയായി പറയുന്നത്. ഇതുപോലെ വെയിങ് ആന്റ് പാക്കിങ് മെഷീന്‍ ഏകദേശം 5000 രൂപയുടെ അടുത്ത് ചിലവ് പ്രതീക്ഷിച്ചാല്‍ ആകെ വരുന്നത് ഏകദേശം 15,000 രൂപയുടെ അടുത്ത് മാത്രമായിരിക്കും. എന്നിരുന്നാല്‍ കൂടി ഏകദേശം 1500 രൂപയുടെ അടുത്താണ് ഇതില്‍ നിന്നും നിങ്ങള്‍ക്ക് ലഭിക്കുന്ന വരുമാനം. 

എന്തെല്ലാമാണ് മില്ലിംഗ് മെഷീന്‍ ഉപയോഗിച്ച് പൊടിക്കാന്‍ സാധിക്കുക?

ഈ ഒരൊറ്റ മില്ലിങ് മെഷീന്‍ ഉപയോഗിച്ച് മഞ്ഞള്‍പൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിങ്ങനെ അടുക്കളയില്‍ ആവശ്യമായ എല്ലാവിധ പൊടികളും പൊടിച്ചെടുക്കാവുന്നതാണ്. 100 രൂപയ്ക്ക് മുളക് വാങ്ങിയാല്‍ പൊടിക്കുന്ന കോസ്റ്റ്, പാക്കിങ് മറ്റു ചിലവുകള്‍ എല്ലാം കൂടി 105 രൂപ കണക്കാക്കാം.

മാര്‍ക്കറ്റില്‍ ഒരുകിലോമുളക് പൊടിക്ക്  180 രൂപയാണ് വില വരുന്നത്. നിങ്ങള്‍ക്ക് ഇതില്‍ ലാഭം ഏകദേശം 75 രൂപയാണ്. അതുകൊണ്ടുതന്നെ ഒരു ദിവസം 10 കിലോ ഗ്രാം മുളക് പൊടി വില്‍ക്കുകയാണെകില്‍ ഏകദേശം 750  രൂപയുടെ മുകളില്‍ തീര്‍ച്ചയായും ലാഭം ലഭിക്കുന്നതാണ് .

വീടുകളിലെ നിത്യോപയോഗ വസ്തുക്കള്‍ ആണ് ഇത്തരം പൊടികള്‍ എന്നുള്ളതുകൊണ്ട് തന്നെ ഒരിക്കലും മാര്‍ക്കറ്റില്‍ ഈ വസ്തുക്കള്‍ക്ക് ഡിമാന്‍ഡ് കുറയുന്നുമില്ല. എന്നാല്‍ നല്ല ക്വാളിറ്റിയുള്ള പൊടികള്‍ നല്‍കിയാല്‍ മാത്രമേ മാര്‍ക്കറ്റ് പിടിച്ചെടുക്കാന്‍ കഴിയൂ എന്നതുമാത്രമാണ് നിങ്ങളുടെ മുന്‍പിലെ ഒരേ ഒരു കടമ്പ.

ഇതിന് ആവശ്യമായ മില്ലിംഗ് മെഷീന്‍ ഓണ്‍ലൈന്‍ വെബ്‌സൈറ്റായ ആമസോണില്‍ 9000 രൂപയുടെ താഴെ മാത്രമാണ് വിലയായി പറയുന്നത്. അതുപോലെ പാക്കിങ്ങിനും സീലിങ്ങിനും ആവശ്യമായ മെഷീനുകള്‍, പാക്കിങ്ങിനു ആവശ്യമായ പാക്കറ്റുകള്‍ എന്നിവയും ഇന്ത്യ മാര്‍ട്ട് പോലുള്ള ഓണ്‍ലൈന്‍ സൈറ്റുകളില്‍ ലഭ്യമാണ്.

എല്ലാ ചിലവും കൂട്ടിയാല്‍ തന്നെ 20000 രൂപയുടെ താഴെ മാത്രം മുതല്‍മുടക്കുള്ള ഈയൊരു ബിസിനസ് സ്വന്തം വീട്ടിലെ ആളുകള്‍ എല്ലാവരും ചേര്‍ന്ന് കൊണ്ട് വളരെ എളുപ്പത്തില്‍ ചെയ്‌തെടുക്കാവുന്നതാണ്. കുറഞ്ഞ മുതല്‍ മുടക്കില്‍ ഒരു സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ചെയ്യാവുന്ന ഒരു ബിസിനസ് ആണ് മില്ലിംഗ് മെഷീന്‍ ഉപയോഗിച്ചുള്ള പൊടി നിര്‍മ്മാണം.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.