Sections

ബാഹ്യ നിക്ഷേപങ്ങളില്ലാതെയും സ്റ്റാര്‍ട്ടപ്പ് ആരംഭിക്കാം...അറിയാം ബൂട്ട്സ്ട്രാപ്പ് സ്റ്റാര്‍ട്ടപ്പുകളെ കുറിച്ച്

Thursday, Nov 25, 2021
Reported By Aswathi Nurichan
boostrap startup

ബിസിനസിന് ഉയര്‍ച്ചയുണ്ടാകാനും മികച്ച വരുമാനം ഉണ്ടാക്കാനും ഇതിലൂടെ സാധിക്കും


കേരളത്തില്‍ നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ ദിനംപ്രതി വളര്‍ന്നു വരുന്നുണ്ട്. പല സ്റ്റാര്‍ട്ടപ്പുകളുടെ പ്രധാന വരുമാന സ്രോതസ് വെഞ്ച്വര്‍ ക്യാപിറ്റലോ ബാഹ്യ നിക്ഷേപമോ ആയിരിക്കും. എന്നാല്‍ ഇവ രണ്ടും ഉപയോഗിക്കാതെ തന്നെ സ്റ്റാര്‍ട്ടപ്പ് ആരംഭിക്കാം. അത്തരം സ്റ്റാര്‍ട്ടപ്പുകളെ ബൂട്ട്സ്ട്രാപ്പ് സ്റ്റാര്‍ട്ടപ്പ് എന്നാണ് പറയുക. വെഞ്ച്വര്‍ ക്യാപിറ്റലോ ബാഹ്യ നിക്ഷേപമോ ഇല്ലാതെ ബിസിനസ്സ് വളര്‍ത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്. പ്രവര്‍ത്തിക്കാനും വളരാനും നിങ്ങളുടെ സ്വന്തം സമ്പാദ്യവും ബിസിനസ്സ് വരുമാനവുമാണ് ബൂട്ട്സ്ട്രാപ്പ് സ്റ്റാര്‍ട്ടപ്പുകള്‍ ഉപയോഗിക്കുന്നത്.

ഇത്തരത്തിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുന്നത് തീര്‍ച്ചയായും ബുദ്ധിമുട്ടേറിയ കാര്യമാണ്. പക്ഷേ അതിന് അതിന്റേതായ വിലമതിക്കുന്നുണ്ട്. ബിസിനസിന് ഉയര്‍ച്ചയുണ്ടാകാനും മികച്ച വരുമാനം ഉണ്ടാക്കാനും ഇതിലൂടെ സാധിക്കും. ബിസിനസ് പ്ലാനുകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും കഴിയുന്നത്ര വേഗത്തില്‍ വരുമാനം നേടാനും സാധിക്കണം എന്നതാണ് ബൂട്ട്സ്ട്രാപ്പ് സ്റ്റാര്‍ട്ടപ്പുകളുടെ വെല്ലുവിളി. ഇത്തരത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുന്നതിന് മുമ്പ് കുറേയധികം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അത്തരം ചില കാര്യങ്ങള്‍ മനസിലാക്കാം.

ഒരു നെഗറ്റീവ് ക്യാഷ് കണ്‍വേര്‍ഷന്‍ സൈക്കിള്‍ നിലനിര്‍ത്തുക

ഒരു നെഗറ്റീവ് ക്യാഷ് കണ്‍വേര്‍ഷന്‍ സൈക്കിള്‍ അര്‍ത്ഥമാക്കുന്നത് സാധന സാമഗ്രികള്‍ വില്‍ക്കുന്നതിനും വില്‍പ്പനയില്‍ നിന്ന് പണം ശേഖരിക്കുന്നതിനും നിങ്ങള്‍ എടുക്കുന്ന സമയത്തേക്കാള്‍ കൂടുതല്‍ സമയം നിങ്ങളുടെ വിതരണക്കാര്‍ക്ക് നല്‍കേണ്ടി വരും. അതിനാല്‍ വിതരണക്കാരും വില്‍പ്പനക്കാരും നിങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നു എന്നാണര്‍ത്ഥം. തല്‍ഫലമായി, വളരാന്‍ നിങ്ങള്‍ക്ക് ബാഹ്യ പണം ആവശ്യമില്ല. നിങ്ങള്‍ക്ക് ഉപഭോക്താക്കളില്‍ നിന്ന് പണം ശേഖരിക്കാനും ഒപ്റ്റിമൈസ് ചെയ്ത ഇന്‍വെന്ററി നിലനിര്‍ത്താനും നേരിട്ട് വില്‍ക്കാനും കഴിയുമെങ്കില്‍, നിങ്ങളുടെ സംരംഭം ഒരു ബൂട്ട്സ്ട്രാപ്പ്ഡ് കമ്പനിയായി നിലനില്‍ക്കും.

കഴിവിനപ്പുറം ചെലവഴിക്കരുത്

പണം ചെലവഴിക്കുമ്പോള്‍, ഇപ്പോള്‍ ഈ പണം ചെലവഴിക്കേണ്ടതുണ്ടോ, ഇത് ബിസിനസിനെ ഗുണപരമായി ബാധിക്കുമോ എന്നീ ചോദ്യങ്ങള്‍ സ്വയം ചോദിക്കുക. പണം വലിയ മാറ്റമുണ്ടാക്കാന്‍ സാധിക്കുന്നിടത്ത് മാത്രം ചെലവഴിക്കുക( ഉപഭോക്താക്കള്‍ക്കും അവശ്യവസ്തുക്കള്‍ക്കുമായി). ഉപഭോക്താക്കളെ നേടിയെടുക്കുകയും നിലനിര്‍ത്തുകയും ചെയ്തുകൊണ്ടാണ് ഒരു സ്റ്റാര്‍ട്ടപ്പ് വളരുന്നത്. തക്കസമയത്ത് നിങ്ങള്‍ക്ക് ഒരു റിട്ടേണ്‍ വരുമെന്ന് അറിയാവുന്ന കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കുക.

സൂക്ഷ്മമായി നിരീക്ഷിക്കുക

ബൂട്ട്സ്ട്രാപ്പ് ചെയ്ത ബിസിനസ്സില്‍ പേയ്മെന്റുകള്‍ പുറത്തുപോകുന്നത് നിങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്. ചെലവ് ട്രാക്ക് ചെയ്യാനും ബേണ്‍ റേറ്റ് കണക്കാക്കാനും സഹായിക്കുന്ന ധാരാളം സോഫ്‌റ്റ്വെയറുകള്‍ ഉണ്ട്. കൃത്യമായ വരവു് ചെലവുകള്‍ സൂക്ഷിക്കുക എന്നത് വളരെ പ്രധാനമാണ്. അങ്ങനെ ചെയ്തില്ലെങ്കില്‍ ഉണ്ടാക്കുന്നതിനേക്കാള്‍ കൂടുതല്‍ പണം നഷ്ടപ്പെടും. ഒരു ബൂട്ട്സ്ട്രാപ്പ്ഡ് സ്ഥാപനം എന്ന നിലയില്‍ അത് വലിയ ബുദ്ധിമുട്ടായി മാറും.

ആനുകൂല്യം പ്രയോജനപ്പെടുത്തുക

ബിസിനസുകള്‍ ഉപേക്ഷിക്കാന്‍ എളുപ്പമാണ്. എന്നാല്‍ വലിയ സ്ഥാപനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒരു ചെറിയ ബിസിനസ്സിന് ലഭിക്കുന്ന നിരവധി ആനുകൂല്യങ്ങളുണ്ട്. ഉപഭോക്താക്കളുമായി ഒരു ബന്ധം സ്ഥാപിക്കുന്നത് എളുപ്പമാണ് എന്നതാണ് പ്രധാന ആനുകൂല്യം. ഉപഭോക്താക്കളുടെ ഫീഡ്ബാക്ക് നേരിട്ട് കേള്‍ക്കാനും നേരത്തെ തന്നെ അതിനായി പ്രവര്‍ത്തിക്കാനും കഴിയും. ടീമിനുള്ളിലെ ആശയവിനിമയവും വേഗത്തിലായതിനാല്‍ തീരുമാനങ്ങള്‍ നേരത്തെ എടുക്കാനും സാധിക്കുന്നു. അതിനാല്‍ ഇത്തരം ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തി എളുപ്പത്തില്‍ വളര്‍ച്ച കൈവരിക്കാന്‍ സാധിക്കും. 

കഠിനമായി പ്രവര്‍ത്തിക്കുക

ബൂട്ട്സ്ട്രാപ്പ് സ്റ്റാര്‍ട്ടപ്പില്‍ പ്രവര്‍ത്തിക്കുന്നത് എളുപ്പമുള്ള കാര്യമല്ല. നിങ്ങള്‍ ലക്ഷ്യമിടുന്ന ഉപഭോക്താക്കളെ നേരിട്ട് കണ്ടെത്തേണ്ടി വരും. പതിനായിരം ഉപഭോക്താക്കളിലേക്ക് എത്തിച്ചേരുക എന്നതാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍, നൂറില്‍ തുടങ്ങി ആയിരവും അയ്യായിരം എന്ന രീതിയില്‍ ഉപഭോക്താക്കളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഉപഭോക്താക്കളെ ലഭിക്കുന്നതിന് വേണ്ടി കഠിനമായി പ്രവര്‍ത്തിക്കുക. മികച്ച ഉപഭോക്താവുമായി ബന്ധം സ്ഥാപിക്കുക. ഒരുപക്ഷേ ഭാവിയില്‍, നിങ്ങള്‍ക്ക് ഇതിലും വലിയ സാധ്യതകളിലേക്ക് ഉയരാന്‍ കഴിയും. ലക്ഷ്യം ഉറപ്പിക്കുക. അവയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുക. 


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.