Sections

മുടക്കിയതിന്റെ പതിന്മടങ്ങ് ലാഭം ലഭിക്കുന്ന ബിസിനസ് ആരംഭിച്ചാലോ...

Monday, Oct 18, 2021
Reported By Aswathi Nurichan
black garlic

ആമസോണില്‍ ബ്ലാക്ക് ഗാര്‍ലിക് എന്ന് അടിച്ചു നോക്കിയാല്‍ അതിന്റെ വില 500 രൂപ മുതല്‍ 1500 രൂപ വരെ ആണ് എന്ന് കാണാം. 


സ്വന്തമായി ഒരു ബിസിനസ് അതും പതിന്മടങ്ങ് ലാഭത്തില്‍, അതെ വിശ്വസിക്കാനാവുന്നില്ല അല്ലെ, എന്നാല്‍ സംഭവം സത്യമാണ് കേട്ടോ. എന്താണ് ബിസിനസ് എന്നല്ലേ, നമ്മുടെ വീടുകളിലെ നിത്യപയോഗ വസ്തു ആയ വെളുത്തുള്ളി ആണ് താരം. വളരെ എളുപ്പത്തില്‍ ആര്‍ക്കും ചെയ്യാവുന്ന ഒരു ബിസിനസ് ആണ് ഇത്.

ബ്ലാക്ക് ഗാര്‍ലിക് എന്ന് കേട്ടിട്ടുണ്ടോ, ഒന്നുമില്ല നമ്മുടെ വെളുത്തുള്ളിയെ ഒന്ന് പ്രോസസ്സ് ചെയ്ത് എടുക്കുന്നു അത്രേ ഉള്ളു കാര്യം. മാര്‍ക്കറ്റില്‍ വന്‍ ഡിമാന്‍ഡ് ഉള്ള ഇതിന്റെ ഗുണങ്ങള്‍ എന്തൊക്ക ആണെന്ന് അറിയാമോ? അമിത വണ്ണം, കോളസ്‌ട്രോള്‍, ബ്ലഡ് പ്രഷര്‍, ഹൃദയ രോഗങ്ങള്‍, എന്ന് തുടങ്ങി കാന്‍സര്‍ പ്രതിരോധിക്കാന്‍ വരെ കഴിവുള്ള ഒന്നാണ് ഈ ബ്ലാക്ക് ഗാര്‍ലിക്.

60 മുതല്‍ 80 രൂപ വരെ ആണ് ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍ ഫ്രഷ് ഗാര്‍ലിക് വില, അതെ സമയം ആമസോണില്‍ ബ്ലാക്ക് ഗാര്‍ലിക് എന്ന് അടിച്ചു നോക്കിയാല്‍ അതിന്റെ വില 500 രൂപ മുതല്‍ 1500 രൂപ വരെ ആണ് എന്ന് കാണാം. അതും ഒര്‍ജിനല്‍ വില 2500 രൂപ വരെ ഉണ്ടെന്നും കാണാം. അപ്പോള്‍ തന്നെ നമുക്ക് ഈ ബിസിനസിന്റെ വിജയ സാധ്യത മനസിലാക്കാം.

എന്തെല്ലാം ആണ് ഇതിനു ആവശ്യമായിട്ടുള്ളത്?

1. ഗാര്‍ലിക് ഫെര്‍മെന്റ്റര്‍

ഇത് ഉപയോഗിച്ചാണ് നമ്മള്‍ ഗാര്‍ലിക് ഫെര്‍മെന്റ് ചെയ്ത് ബ്ലാക്ക് ഗാര്‍ലിക് ആക്കി മാറ്റി എടുക്കുന്നത്.

2. ഫ്രഷ് ഗാര്‍ലിക്

വെറും ഈ 2 സാധനങ്ങള്‍ മാത്രമാണ് നമ്മള്‍ ഇതിനായി ഉപയോഗിക്കുന്നത്, ഈ ഗാര്‍ലിക് ഫെര്‍മെന്റര്‍ ഒരിക്കല്‍ വാങ്ങി കഴിഞ്ഞാല്‍ അത് എത്ര കാലം വേണമെങ്കിലും ഉപയോഗിക്കാം. ഭാവിയില്‍ നിങ്ങള്‍ക്ക് ബിസിനസ് വിപുലീകരിക്കണം എന്ന് ഉണ്ടെങ്കില്‍ അപ്പോള്‍ നിങ്ങള്‍ക്ക് ഇന്‍ഡസ്ട്രില്ല ഫെര്‍മെന്റര്‍ ഉപയോഗിക്കാം. ഇതെല്ലാം ഓണ്‍ലൈനില്‍ നമുക്ക് ലഭ്യമാണ്. ഇതിന്റെ വില ഏകദേശം 1,00000 രൂപ വരെ ആണ്.

എങ്ങിനെ മാര്‍ക്കറ്റ് ചെയ്യാം?

ഇന്ന് ഓണ്‍ലൈന്‍ സൈറ്റുകള്‍ ആയ ആമസോണ്‍, ഫ്‌ളിപ് കാര്‍ട്ട് ഇവയില്‍ എല്ലാം സെല്ലര്‍ ആയി രജിസ്റ്റര്‍ ചെയ്ത് നിങ്ങള്‍ക്ക് വില്പന നടത്താവുന്നതാണ്. ഇതിനു പുറമെ ഓഫ്‌ലൈന്‍ സ്റ്റോറുകളില്‍ ഇതിനു വന്‍ ഡിമാന്‍ഡ് ആണ്.

ഇതിനു വേണ്ട ഇന്‍വെസ്റ്റ്മെന്റ് എത്രയാണ്?

ഗാര്‍ലിക് ഫെര്‍മെന്റര്‍-10,500
പാക്ക് മെഷീന്‍ -2500
വെയിങ് മെഷീന്‍-5000
മറ്റുള്ളവ-15000

 

അങ്ങിനെ എല്ലാം കൂടെ 1,50000 ആണ് മുതല്‍ മുടക്ക് ആയി വരുന്നത്. അത് പോലെ ഇതിന്റെ ഇന്‍കം പ്രോഫിറ് ഏകദേശം 200 ഗ്രാം വച്ചു ചെയ്താല്‍ കൂടെ 650 രൂപ വച്ചു വിറ്റാല്‍ തന്നെ ഏകദേശം 300000 രൂപയുടെ അടുത്ത് നിങ്ങള്‍ക്ക് വരുമാനം ആയി ലഭിക്കുന്നതാണ്. അത് കൊണ്ട് ഇത് ഉറപ്പായും നിങ്ങള്‍ക്ക് ഒരു നല്ല വരുമാന മാര്‍ഗം ആയിരിക്കും, എന്ന് ഉറപ്പാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.