- Trending Now:
ഒരു സ്റ്റാര്‍ട്ടപ്പ് തുടങ്ങുമ്പോള്‍ വലിയ സ്വപ്‌നങ്ങളും പ്രതീക്ഷകളും ഒക്കെയാണെങ്കിലും അതെപ്പോഴും ഒരു പരീക്ഷണം ആണെന്ന് പറയേണ്ടിവരും.തുടക്കം മുതല്‍ വ്യക്തമായ പ്ലാനിംങ്ങോടെയും തീരുമാനങ്ങളോടെയും കടന്നു പോയില്ലെങ്കില്‍ ഉദ്ദേശിച്ച വളര്‍ച്ച് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉണ്ടാകണമെന്നില്ല.
കൃത്യമായ ആസൂത്രണം നടത്തി വിശകലനം ചെയ്ത് നടത്തേണ്ട ഒരു സ്റ്റാര്‍ട്ടപ്പിലെ പ്രധാനപ്പെട്ട അഞ്ചു ഘട്ടങ്ങള്‍ നമുക്ക് ഒന്നു നോക്കിയാലോ ?
1. ആശയം വ്യക്തമാക്കുക
നിങ്ങളുടെ മനസ്സിലുള്ള സ്റ്റാര്‍ട്ടപ്പ് ആശയം എന്താണെന്ന് ആദ്യം നിങ്ങളെത്തന്നെ ബോധ്യപ്പെടുത്തുക. അതിനെപ്പറ്റി പഠിക്കുക വിശദമായിത്തന്നെ.നിങ്ങള്‍ പരിഹരിക്കാന്‍ ഉദ്ദേശിക്കുന്ന പ്രശ്‌നം എന്താണ്, പ്രസ്തുത പ്രശ്‌നം ആരെയെല്ലാമാണ് ബാധിക്കുന്നത്, അതിന് എങ്ങനെ പരിഹാരം കാണാനാണ് ഉദ്ദേശിക്കുന്നത് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് സ്വയം ഉത്തരം കണ്ടെത്തുക.സംരംഭത്തിന്റെ സാമൂഹിക സാമ്പത്തിക പ്രാധാന്യം അറിയണം.
2. ഉപഭോക്താക്കള്‍ ആര് ?
നമ്മുടെ ഉത്പന്നം അല്ലെങ്കില്‍ സേവനം ലക്ഷ്യം വെയക്കുന്ന മാര്‍ക്കറ്റ് മനസിലാക്കണം.സംരംഭം പ്രധാനമായും ടാര്‍ജറ്റ് ചെയ്തിരിക്കുന്ന ഉപഭോക്താക്കള്‍ ആരെല്ലാമാണെന്ന് മുന്‍കൂട്ടി തീരുമാനിക്കുക. ഒരു സംരംഭത്തെ വളര്‍ത്തുന്നതില്‍ ഉപഭോക്താവിനുള്ള പ്രാധാന്യം മനസ്സിലാക്കി അവരുടെ ആവശ്യങ്ങളറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കണം. ഉപഭോക്താക്കളുടെ പ്രായം, ജെന്‍ഡര്‍, ജോലി, താമസസ്ഥലത്തിന്റെ പ്രത്യേകതകള്‍, സാമ്പത്തികനില, അവരുടെ താല്‍പ്പര്യങ്ങള്‍ എന്നിവ വിശകലനം ചെയ്ത് അവരെ ആകര്‍ഷിക്കുന്നതിനുള്ള തന്ത്രങ്ങള്‍ മെനയണം.
3. യുദ്ധം വേണ്ട
വിപണിയില്‍ നിലവിലെ സംരംഭങ്ങളോട് മത്സരിക്കുകയെന്നതാണ് ഏറ്റവും പ്രയാസമുള്ള കാര്യം.ആദ്യം മാര്‍ക്കറ്റില്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുക.അതിനു ശേഷം വിപണി പിടിച്ചെടുക്കാം.ഗുണമേന്മ,ഉപയോക്താക്കളോടുള്ള ഇടപഴകല്‍ തുടങ്ങിയ കാര്യങ്ങളില്‍ കോംപ്രമൈസ് ചെയ്യാതെ പോയാല്‍ തന്നെ വിപണിയില്‍ മാന്യമായ സ്വീകാര്യത സംരംഭത്തിന് ലഭിക്കുക തന്നെ ചെയ്യും.
4. കുത്തക പിടിച്ചെടുക്കാം
തുടക്കമാണെന്ന് കരുതി മത്സരത്തില്‍ നിന്ന് പിന്നോട്ട് നില്‍ക്കേണ്ട.ആരോഗ്യകരമായ പോരാട്ടം സംരംഭക മേഖലയില്‍ അനിവാര്യമാണ്്.വിപണിയിലെ കുത്തക വലിയ നേട്ടം തന്നെയാണ്.ഇത് നേടിയെടുക്കാന്‍ മറ്റാര്‍ക്കും നല്‍കാനാവാത്ത മികച്ച സേവനം നിങ്ങള്‍ നല്‍കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
5. ഫീഡ്ബാക്കുകള്‍ തള്ളിക്കളയരുത്
വിപണിയില്‍ നില നില്‍ക്കാന്‍ ഉപഭോക്താക്കളെ പിണക്കരുത്. എപ്പോഴും അവരുടെ അഭിപ്രായങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും പ്രാധാന്യം കൊടുക്കുക.പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് പരിഹരിക്കാന്‍ മുന്‍കൈയെടുക്കുക.നമ്മുടെ സംരംഭത്തിന്റെ വളര്‍ച്ചയും തളര്‍ച്ചയും നിയന്ത്രിക്കുന്നത് ഉപഭോക്തൃ സമൂഹമാണെന്ന കാര്യം മറക്കരുത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.