- Trending Now:
ഇന്ത്യയുടെ 75-ാം സ്വതന്ത്ര വര്‍ഷത്തിന്റെ ഭാഗമായി നടത്തുന്ന ആസാദി കി അമൃത് മഹോത്സവ് ആഘോഷ പരിപാടിയുടെ ഭാഗമായി ഒരു ദിവസം കൊണ്ട് 75000 കിലോ ഏലക്ക ലേലം ചെയ്യുന്ന വലിയ ഇ-ഓക്ഷന്‍ പദ്ധതിക്ക് സ്‌പൈസസ് ബോര്‍ഡ് ഒരുങ്ങുന്നു.
ഞായറാഴ്ച ഓണ്‍ലൈന്‍ ആയി സംഘടിപ്പിക്കുന്ന ഈ സ്‌പെഷ്യല്‍ ഇ-ലേലം ഏലകര്‍ഷകരെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സുഗന്ധവ്യജ്ഞന വ്യാപാരികളെയും ഒരെ കുടക്കീഴില്‍ ഒന്നിച്ചുകൊണ്ടുവരുകയും അവര്‍ക്ക് മധ്യസ്ഥരില്ലാതെ നേരിട്ട് പരസ്പരം വ്യാപാരം നടത്താവുന്ന വേദി ഒരുക്കുകയും ചെയ്യും.
നിലവില്‍ തുടരുന്ന ഇ-ലേലങ്ങള്‍ക്ക് പുറമെയാണ് 75000 കിലോയുടെ ഏലക്ക വ്യാപാരം ലക്ഷ്യം വെച്ച് പുതിയ ലേലം സ്‌പൈസസ് ബോര്‍ഡ് സംഘടിപ്പിക്കുന്നത്.ഏല കര്‍ഷകര്‍ക്ക് ഇതുവഴി തങ്ങളുടെ ഏലക്ക് വിറ്റ് മികച്ച വില നേടുവാന്‍ ഇ-ലേലം വഴി സാധിക്കുമെന്ന് സ്‌പൈസസ് ബോര്‍ഡ് സെക്രട്ടറി ഡി സത്യന്‍ പറയുന്നു.
ഇടുക്കി ജില്ലയിലെ പുറ്റടിയിലുള്ള ഓക്ഷന്‍ സെന്ററിലാണ് ഇ-ലേലം നടക്കുക.കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് രാജ്യമൊട്ടാകെ സംഘടിപ്പിക്കുന്ന വാണിത്യ സപ്താഹ് ആഘോഷങ്ങളുടെ ഭാഗമായാണ് സ്‌പൈസസ് ബോര്‍ഡ് ഈ ലേലം ഒരുക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.