- Trending Now:
സ്‌കൂളുകളില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള ഒന്നാണ് സ്റ്റേഷനറി സാധനങ്ങള്‍
നീണ്ട ഇടവേളയ്ക്ക് ശേഷം കേരളത്തില്‍ സ്‌കൂളുകള്‍ തുറന്നിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടുത്ത് ആരംഭിക്കുന്ന പല ബിസിനസ് സംരംഭങ്ങളും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതായി നമ്മള്‍ കാണാറുണ്ട്. അതിനാല്‍ തന്നെ സ്‌കൂളുകളുമായി ബന്ധപ്പെട്ട ഒരു ബിസിനസ്സ് ആശയം തിരഞ്ഞെടുക്കുന്നത് വളരെ മികച്ചതായിരിക്കും. അത്തരത്തിലുള്ള ബിസിനസ് ആശയത്തെ പരിചയപ്പെടാം.
സ്‌കൂളുകളില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള ഒന്നാണ് സ്റ്റേഷനറി സാധനങ്ങള്‍. നോട്ട്ബുക്കുകള്‍ ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ്. ഇത്തരം പുസ്തകങ്ങള്‍ വില്‍ക്കുന്ന നിരവധി ബ്രാന്‍ഡുകള്‍ വിപണിയിലുണ്ടെങ്കിലും അവശ്യസാധനങ്ങള്‍ക്ക് നല്ല വിലയാണ് ലഭിക്കുന്നത്. വില കുറഞ്ഞ അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ച് റഫ് നോട്ട് നിര്‍മ്മിക്കാന്‍ സാധിച്ചാല്‍ മികച്ച വരുമാനം നേടാം. വളരെ കുറഞ്ഞ ചെലവില്‍ വീട്ടിലിരുന്ന് സ്വന്തമായി ബുക്ക് നിര്‍മ്മാണ ബിസിനസ്സ് എങ്ങനെ തുടങ്ങാം എന്നു നോക്കാം.
80 ജിഎസ്എം വേസ്റ്റ് പേപ്പര്‍ ഉപയോഗിച്ചാണ് റഫ് നോട്ടുകള്‍ നിര്‍മ്മിക്കുന്നത്. ഉണ്ടാക്കാന്‍ ആവശ്യമായ ഒരു ഷീറ്റിന് ഒരു കിലോയ്ക്ക് 40 രൂപയാണ് വില. വെറും നാല് രൂപയ്ക്ക് പുസ്തകം ഉണ്ടാക്കാം. കൂടാതെ, മുകളില്‍ നല്‍കുന്ന സ്റ്റാപ്ലറിനും കവറിനുമായി നിങ്ങള്‍ 50 പൈസ ചെലവഴിക്കേണ്ടിവരും. കവര്‍ നല്‍കാന്‍ ഒരു ബ്രൗണ്‍ പേപ്പറോ ചാര്‍ട്ടോ ഉപയോഗിക്കാം.
ഈ ബിസിനസ്സിന് പേപ്പര്‍ മുറിക്കാന്‍ ഒരു പേപ്പര്‍ കട്ടറും ആവശ്യമാണ്. ഏകദേശം 1700 രൂപയാണ് ഇതിന്റെ വില. ആമസോണ്‍ പോലുള്ള വെബ്‌സൈറ്റുകളില്‍ ഇവ ലഭ്യമാണ്. കടലാസ് വിവിധ വലുപ്പത്തില്‍ മുറിക്കാമെങ്കിലും എ4 പുസ്തകങ്ങള്‍ക്ക് വിപണിയില്‍ ആവശ്യക്കാരേറെയാണ്. ബുക്ക് സ്റ്റേപ്പിള്‍ ചെയ്യാന്‍ ഒരു വലിയ സ്റ്റേപ്പിള്‍ മെഷീന്‍ ആവശ്യമാണ്. ഇതിനും 1700 രൂപയാണ് വില. ഈ മെഷീനുകളും പേപ്പര്‍ അസംസ്‌കൃത വസ്തുക്കളും ഉപയോഗിച്ച് എളുപ്പത്തില്‍ ആരംഭിക്കാവുന്നതും ലാഭകരവുമായ ഒരു ബിസിനസ്സാണ് എ4 റഫ് ബുക്ക് നിര്‍മ്മാണം.
ഈ രീതിയില്‍ ഉണ്ടാക്കുന്ന റഫ് നോട്ടുകള്‍ സ്‌കൂള്‍ സ്റ്റേഷനറികളിലോ പുസ്തകശാലകളിലോ വില്‍ക്കാം. കൂടാതെ എഞ്ചിനീയറിംഗ് കോളേജുകള്‍ക്ക് സമീപമോ ബുക്ക് ഡിപ്പോകളിലോ നല്‍കാം. 80 പേജുള്ള ഒരു പുസ്തകം പരമാവധി 12 രൂപയ്ക്ക് വില്‍ക്കാം. നിങ്ങള്‍ക്ക് ഒരു ഒരു പുസ്തകത്തിന് 8 രൂപ ലാഭം ലഭിക്കും.
നിങ്ങള്‍ക്ക് ഒരു ദിവസം 300 പുസ്തകങ്ങള്‍ വില്‍ക്കാന്‍ കഴിയുമെങ്കില്‍, 2400 രൂപ ലാഭം നേടാം. നാലോ അഞ്ചോ ബുക്ക് ഡിപ്പോകളില്‍ ഇതുപോലെ ഒരു പുസ്തകം വില്‍ക്കാന്‍ കഴിഞ്ഞാല്‍ മതി. നിങ്ങള്‍ താമസിക്കുന്ന ജില്ലയിലെ പുസ്തകശാലകളുമായി ടൈ-അപ്പ് ഉണ്ടാക്കിയാല്‍, ഈ ബിസിനസ്സ് മികച്ച രീതിയില്‍ നടത്താന്‍ കഴിയും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.