- Trending Now:
അത്തരത്തില്‍ ഉരുത്തിരിഞ്ഞ് വന്ന മേഖലയാണ് ഓണ്‍ലൈന്‍ ബിസിനസ് സംരംഭം
സമൂഹ മാധ്യമങ്ങളുടെ അതിപ്രസരം കാരണം ഓണ്‍ലൈന്‍ ബിസിനസുകള്‍ക്ക് നിലവില്‍ വലിയ ഡിമാന്റാണ് ഉള്ളത്. അതുകൊണ്ടൊക്കെ തന്നെ ഓണ്‍ലൈന്‍ ബിസിനസുകള്‍ ആരംഭിക്കാന്‍ താത്പര്യമുള്ളവര്‍ ഇപ്പോള്‍ നിരവധിയാണ്. എന്നാല്‍ അത്തരത്തില്‍ ബിസിനസുകള്‍ ആരംഭിക്കുമ്പോള്‍ കുറച്ചധികം കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ഓണ്‍ലൈന്‍ ബിസിനസ് തുടങ്ങും മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയൊക്കെ.
സമൂഹ മാധ്യമം
ബിസിനസ് നടത്താന്‍ സാധിക്കുന്ന പ്രധാന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളാണു ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവ. ഓണ്‍ലൈനിലാണു ബിസിനസ് നടത്താന്‍ ആഗ്രഹിക്കുന്നതെങ്കില്‍ ആദ്യം ചെയ്യേണ്ടത് ഇത്തരം വിവിധ സമൂഹമാധ്യമങ്ങളില്‍ പേജുണ്ടാക്കുക എന്നതാണ്. പ്രമോഷനുകള്‍ അനിവാര്യം.
ഉത്പന്നം
നിങ്ങള്‍ എന്ത് ഉത്പന്നമാണ് ഓണ്‍ലൈന്‍ വഴി വില്‍ക്കാന്‍ പോകുന്നതെന്ന് ആദ്യം തീരുമാനിക്കുക. കൂടാതെ ഏതുതരം ഉപഭോക്താക്കള്‍ക്കാണ് ഉത്പന്നം എത്തിക്കേണ്ടതെന്ന ധാരണയും ഉണ്ടായിരിക്കണം. കാരണം വിപണിയെക്കുറിച്ചും ഉത്പന്നത്തെക്കുറിച്ചും സംരംഭകനു മികച്ച ധാരണയുണ്ടായിരിക്കണം.
പേര്
തുടങ്ങാന്‍ പോകുന്ന സംരംഭത്തിന് മികച്ച പേരു തെരഞ്ഞെടുക്കുക. ഉപഭോക്താവിന്റെ മനസില്‍ തങ്ങിനില്‍ക്കുന്ന പേരാകണം തെരഞ്ഞെടുക്കേണ്ടത്.
വില്‍പ്പന
ഉത്പന്നങ്ങളുടെ ഓര്‍ഡറുകള്‍ ഫേസ്ബുക്ക്, വാട്സ്ആപ്പ് ഇന്‍ബോക്സുകളില്‍ സ്വീകരിക്കുന്നതാണ് നല്ലത്. അക്കൗണ്ടില്‍ പണം വന്നതിനുശേഷം ഉത്പന്നം ഡെലിവര്‍ ചെയ്യുക. കൃത്യസമയത്ത് ഉത്പന്നങ്ങള്‍ എത്തിച്ചുനല്‍കുക എന്നത് ബിസിനസിന്റെ വളര്‍ച്ചയ്ക്കു പ്രധാനമാണ്.
വെബ്സൈറ്റ്
സ്വന്തമായി വെബ്സൈറ്റ് ആരംഭിച്ച് വിപണനം നടത്തുന്നത് ഒരു കമ്പനി ആരംഭിക്കുന്നതിന് തുല്യമാണ്. ഓണ്‍ലൈന്‍ വഴി മാത്രമാണ് വിപണനം നടത്തുന്നതെങ്കിലും കമ്പനി രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. വെബ്സൈറ്റ് നിര്‍മിക്കുന്നതിനായി ഡെലവപ്പര്‍മാരുടെ സഹായം തേടാവുന്നതാണ്.
ജിഎസ്ടി രജിസ്ട്രേഷന്‍
ഉത്പന്നങ്ങളുടെ വിറ്റുവരവ് നിശ്ചിത പരിധി കഴിഞ്ഞാല്‍ ജിഎസ്ടി രജിസ്ട്രേഷന്‍ ആവശ്യമാണ്. ഭക്ഷ്യ ഉത്പന്നങ്ങളാണെങ്കില്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ രജിസ്ട്രേഷനും വേണം.
ജീവിതത്തില്‍ ഇന്നേ വരെ അനുഭവിക്കാത്ത ഒരു പ്രത്യേക സാഹചര്യത്തിലൂടെയാണ് നമ്മള്‍ ഓരോരുത്തരും കടന്ന പോകുന്നത്. കോവിഡ് എന്ന മഹാമാരി നിരവധി മേഖലയെ തകര്‍ത്തതിതോടൊപ്പം പുത്തന്‍ ആശയങ്ങള്‍ നല്‍കുകയും ചെയ്തു. അത്തരത്തില്‍ ഉരുത്തിരിഞ്ഞ് വന്ന മേഖലയാണ് ഓണ്‍ലൈന്‍ ബിസിനസ് സംരംഭം. അതിനാല്‍ തന്നെ ഓണ്‍ലൈന്‍ മേഖലയ്ക്ക് ഭാവിയില്‍ അനന്തരമായ സാധ്യതകളാണുള്ളത്. അതീവ ശ്രദ്ധ പുലര്‍ത്തി മികച്ച ഒരു സംരംഭം നിങ്ങള്‍ക്ക് വാര്‍ത്തെടുക്കാന്‍ സാധിച്ചുവെങ്കില്‍ ജീവിതത്തില്‍ നിങ്ങള്‍ക്ക് അതൊരു മുതല്‍ക്കൂട്ടാകുമെന്ന് ഉറപ്പാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.