- Trending Now:
ക്രിപ്‌റ്റോ ഇടപാടുകളില്‍ നിക്ഷേപിക്കുന്ന മ്യൂച്വല്‍ ഫണ്ട് പദ്ധതികള്‍ക്ക് അനുമതി നല്‍കേണ്ടതില്ലെന്ന് സെക്യുരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി).ക്രിപ്‌റ്റോ കറന്‍സി ഇടപാടുകളുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇനിയും വ്യക്തതയുണ്ടാകാത്ത സാഹചര്യത്തിലാണ് പുതിയ ഫണ്ടുകള്‍ക്ക് അനുമതി നല്‍കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് സെബി എത്തിയത്.
ക്രിപ്‌റ്റോ ആസ്തികളുടെ വ്യാപാരത്തിനും നിക്ഷേപത്തിനും നിലവില്‍ രാജ്യത്ത് നിരോധനമില്ലെങ്കിലും അവയുടെ നികുതി ബാധ്യത,നിയന്ത്രണം എന്നിവ സംബന്ധിച്ച് ഇനിയും വ്യക്തതയുണ്ടായിട്ടില്ല.
ഇന്‍വെസ്‌കോ ഇന്ത്യയാണ് രാജ്യത്ത് ആദ്യത്തെ ബ്ലോക്ക് ചെയിന്‍ അടിസ്ഥാനമാക്കിയുള്ള ഫണ്ട് ഓഫ് ഫണ്ട് (ഇന്‍വെസ്‌കോ കോയിന്‍ഷെയേഴ്്‌സ് ഗ്ലോബല്‍ ബ്ലോക്ക് ചെയിന്‍ ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ട് അവതരിപ്പിച്ചത്).സെബിയുടെ അംഗീകാരം നേടിയ രാജ്യത്തെ ആദ്യത്തെ ഫണ്ടായിരുന്നു ഇത്.
നവംബര്‍ 24ന് അവതരിപ്പിക്കാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും പിന്നീട് ആ തീരുമാനം മാറ്റുകയായിരുന്നു.സച്ചിന്‍ ബെന്‍സാലിന്റെ നവി മ്യൂച്വല്‍ഫണ്ട് ബ്ലോക്ക് ചെയിന്‍ ഇന്‍ഡക്‌സ് ഫണ്ട് ഓഫ് പണ്ട് പുറത്തിറക്കാന്‍ ലക്ഷ്യമിട്ട് പദ്ധതി രേഖ സെബിക്ക് സമര്‍പ്പിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.