Sections

മികച്ച വരുമാനം നേടി തരുന്ന റീപാക്കിങ് ബിസിനസ് പരിചയപ്പെടാം

Tuesday, Oct 26, 2021
Reported By Aswathi Nurichan
steel scrubber

വിപണിയില്‍ സ്റ്റീല്‍ സ്‌ക്രബറുകള്‍ പാക്ക് ചെയ്തു നല്‍കുന്നതിന് വളരെ നല്ല മാര്‍ക്കറ്റ് ആണ് ഉള്ളത്


നമ്മളെല്ലാവരും വീട്ടില്‍ പ്രധാനമായും അനുഭവിക്കുന്ന ഒരു പ്രശ്‌നം ആയിരിക്കും എണ്ണമയമുള്ള പാത്രങ്ങള്‍ കഴുകിയെടുക്കുക എന്നത്. ചില സമയത്ത് കരിഞ്ഞതും ഒട്ടിപ്പിടിച്ചതുമായ പാത്രങ്ങള്‍ എത്ര ഉരച്ചു കഴുകിയാലും വൃത്തിയാകാറില്ല. ഇതിനായി മിക്ക വീടുകളിലും ഉപയോഗിക്കുന്ന ഒരു വസ്തുവാണ് സ്റ്റീല്‍ സ്‌ക്രബറുകള്‍. സ്റ്റീല്‍ സ്‌ക്രബറുകള്‍ ഇല്ലാത്ത വീടുകള്‍ ഇല്ല എന്ന് തന്നെ പറയാം. അപ്പോള്‍ തന്നെ ഇവയുടെ പ്രാധാന്യം എത്രമാത്രമുണ്ടെന്ന് നമുക്ക് മനസ്സിലാക്കാവുന്നതാണ്. 

വിപണിയില്‍ സ്റ്റീല്‍ സ്‌ക്രബറുകള്‍ പാക്ക് ചെയ്തു നല്‍കുന്നതിന് വളരെ നല്ല മാര്‍ക്കറ്റ് ആണ് ഉള്ളത്. ഇത്തരത്തില്‍ സ്‌ക്രബറുകള്‍ വളരെ കുറഞ്ഞ മുതല്‍ മുടക്കില്‍ ആര്‍ക്കു വേണമെങ്കിലും റീ പാക്ക് ചെയ്തു വില്‍ക്കാവുന്ന ഒരു ബിസിനസിനെ പറ്റിയാണ് ഇന്നു നമ്മള്‍ പരിചയപ്പെടുന്നത്.

എന്തെല്ലാമാണ് ആവശ്യമായിട്ടുള്ളത്?

ഏകദേശം 30000 രൂപ മുതല്‍ മുടക്കില്‍ കൈ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന രീതിയിലുള്ള ഒരു മെഷീന്‍ ആണ് ഇതിന് ഉപയോഗിക്കുന്നത്. ഇതോടൊപ്പം സ്‌ക്രബറുകള്‍ കളക്ട് ചെയ്തു അതിന് ആവശ്യമായ മറ്റു സാമഗ്രികള്‍ കൂടി കണ്ടെത്തുന്നതോടുകൂടി ബിസിനസ് തുടങ്ങാവുന്നതാണ്. വിപണിയില്‍ പല വിലയിലും പല രൂപത്തിലും ഉള്ള ഇത്തരം മെഷീനുകള്‍ ലഭിക്കുന്നതാണ്. തുടങ്ങാന്‍ ആഗ്രഹിക്കുന്ന ബിസിനസിന് അനുസരിച്ച് മെഷീന്‍ തിരഞ്ഞെടുക്കാവുന്നതാണ്.

അടുത്തതായി സ്റ്റീല്‍ സ്‌ക്രബറുകള്‍ ബള്‍ക്കായി പര്‍ച്ചേസ് ചെയ്യുകയാണ് വേണ്ടത്. 120 രൂപയില്‍ തുടങ്ങി 180 രൂപയില്‍ ക്വാളിറ്റി അനുസരിച്ച് സ്‌ക്രബ്ബറുകളില്‍ മാറ്റങ്ങള്‍ വരുന്നതാണ്. നിങ്ങളുടെ ഇഷ്ടാനുസരണം നിങ്ങള്‍ക്ക് ക്വാളിറ്റി തിരഞ്ഞെടുക്കാവുന്നതാണ്. ഒരു കിലോ തൂക്കമുള്ള സ്‌ക്രബര്‍ ഉപയോഗിച്ച് ഏകദേശം നൂറോളം സ്‌ക്രബറുകള്‍ നിര്‍മ്മിച്ച് എടുക്കാവുന്നതാണ്. 12 എണ്ണം അടങ്ങുന്ന ബ്ലിസ്റ്റര്‍ പാക്കിങ് ആയാണ് ഇത്തരം സ്‌ക്രബറുകള്‍ കടയില്‍ എല്ലാം വില്‍ക്കപ്പെടുന്നത്.

ഒരു സ്‌ക്രബ്ബര്‍ നിര്‍മ്മിക്കുന്നതിന് ഏകദേശം രണ്ടു രൂപ നിരക്കിലാണ് ചിലവാക്കേണ്ടി വരുന്നത്. ഇത്തരത്തില്‍ നിര്‍മ്മിക്കുന്ന സ്‌ക്രബറുകള്‍ പാക്ക് ചെയ്യുന്നതിന് 6 രൂപയുടെ അടുത്താണ് വില വരിക. പന്ത്രണ്ടെണ്ണം അടങ്ങുന്ന ഒരു ബോര്‍ഡ് നിര്‍മ്മിക്കുന്നതിന് ഏകദേശം വരുന്ന ചിലവ് 30 രൂപയുടെ അടുത്താണ്. ഇങ്ങിനെ നിര്‍മ്മിക്കപ്പെടുന്ന പന്ത്രണ്ടെണ്ണം അടങ്ങിയ ഒരു ബോര്‍ഡ് ഏകദേശം 50 രൂപ നിരക്കില്‍ നിങ്ങള്‍ക്ക് കടകളില്‍ വില്‍ക്കുന്നതാണ്.

നിര്‍മ്മിക്കുന്ന സ്‌ക്രബറുകളില്‍ നിന്നും വലിയ ലാഭം നിങ്ങള്‍ക്ക് നേടാവുന്നതാണ്. നിര്‍മ്മിക്കാനുപയോഗിക്കുന്ന ബോര്‍ഡുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് സ്‌ക്രബ്ബറുകളുടെ നിര്‍മ്മാണം കൂടുകയും അതിനനുസരിച്ച് ബിസിനസ് വര്‍ദ്ധിക്കുകയും ചെയ്യുന്നു. ബോര്‍ഡുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഒരു ദിവസത്തില്‍ തന്നെ ഏകദേശം 5000 രൂപ വരെയുള്ള ബിസിനസ് നിങ്ങള്‍ക്ക് നേടാവുന്നതാണ്.

500 എണ്ണം ഒരു ദിവസം നിങ്ങള്‍ നിര്‍മിക്കുകയാണെങ്കില്‍ തന്നെ പതിനയ്യായിരം രൂപയുടെ അടുത്ത് നിങ്ങള്‍ക്ക് വരുമാനം ലഭിക്കുന്നതാണ്. എന്നാല്‍ ഇതിനായി നിങ്ങള്‍ക്ക് ഏകദേശം 5000 രൂപ വരെ മാത്രമാണ് ചെലവ് വരുന്നുള്ളൂ. അതുകൊണ്ടുതന്നെ വളരെ കുറഞ്ഞ ചിലവില്‍ തുടങ്ങി മാര്‍ക്കറ്റില്‍ വിജയം നേടാവുന്ന ഒരു ബിസിനസ് ആണ് സ്റ്റീല്‍ സ്‌ക്രബ്ബര്‍ റീ പാക്കിംഗ് ബിസിനസ്. എന്നാല്‍ സ്‌ക്രബറുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ നല്ല ക്വാളിറ്റിയില്‍ ഉള്ളവതന്നെ തിരഞ്ഞെടുക്കുന്നത് മാര്‍ക്കറ്റില്‍ വിജയം കൈവരിക്കുന്നതിന് എളുപ്പമാകും.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.