- Trending Now:
സമ്പാദ്യവും നിക്ഷേപവും പലര്‍ക്കും ഇവ തമ്മിലുള്ള വ്യത്യാസമോ ഇവയെന്താണെന്നോ കൃത്യമായി അറിയില്ല. ചിലര്‍ ഇവ രണ്ടും ഒരേ കാര്യമാണെന്ന് തെറ്റിദ്ധരിക്കുകയും ചെയ്യുന്നു.സമ്പാദ്യവും നിക്ഷേപവും തമ്മില്‍ നിരവധി സമാനതകളും ഉണ്ടെങ്കിലും ഇതൊന്നല്ല.
സേവിങ്‌സ് എന്ന് പറയുമ്പോള്‍ ഏറ്റവും മികച്ച ഉദാഹരണം നിങ്ങളുടെ സേവിങ്‌സ് അക്കൗണ്ടുകള്‍ തന്നെ. ഫിക്‌സഡ് ഡെപ്പോസിറ്റ്, കറന്റ് ഡെപ്പോസിറ്റ് എന്നിങ്ങനെ ബാങ്കുകള്‍ നല്‍കുന്ന വിവിധ സേവിങ്‌സ് മാര്‍ഗങ്ങള്‍ ഉണ്ട്. ഇനി നിക്ഷേപം അല്ലെങ്കില്‍ ഇന്‍വെസ്റ്റ്മെന്റ് എന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഓഹരികള്‍, ഇടിഎഫുകള്‍, ബോണ്ടുകള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവയാണ് നിക്ഷേപത്തിന്റെ പല തരങ്ങള്‍.
സേവിങ്‌സ് എന്നാല്‍ എന്താണെന്ന് നമുക്ക് നോക്കാം.നിങ്ങള്‍ ഒരു ചെറിയ തുക വീതം നീക്കി വെക്കുന്ന, നിങ്ങള്‍ക്ക് പെട്ടെന്ന് പിന്‍വലിക്കാന്‍ കഴിയുന്ന മാര്‍ഗങ്ങളില്‍ നിക്ഷേപിക്കുന്നതിനെയാണ് സേവിങ്‌സ് എന്ന് പറയുന്നത്. സ്ഥിര വരുമാനത്തില്‍ നിന്നോ മറ്റുമായി ഒരു നിശ്ചിത തുക മാറ്റി വെക്കുന്നത് അടിയന്തര സാഹചര്യങ്ങളില്‍ നിങ്ങള്‍ക്ക് പിന്‍വലിക്കാവുന്ന രീതിയില്‍ അല്ലെങ്കില്‍ അത്യാവശ്യ ഘട്ടങ്ങളില്‍ സഹായകമാകുന്ന രീതിയില്‍ വലിയൊരു തുക സ്വരൂപിക്കാന്‍ നിങ്ങളെ സഹായിക്കും.സേവിങ്സില്‍ നിങ്ങള്‍ക്കുണ്ടാകുന്ന ഏറ്റവും വലിയ ഗുണം എന്തെന്നാല്‍ അതില്‍ നിങ്ങള്‍ക്ക് യാതൊരു വിധ അപകട സാധ്യതയും നേരിടേണ്ടതായി വരുന്നില്ല എന്നതാണ്. പണം സുരക്ഷിതമായി തന്നെ നിങ്ങള്‍ക്ക് തിരികെ ലഭിക്കും.
നമ്മളൊക്കെ സാധാരണ ഫിക്‌സഡ് ഡെപോസിറ്റ്, പ്രോവിഡന്റ് ഫണ്ട് അല്ലെങ്കില്‍ വിവിധ സര്‍ക്കാര്‍ സേവിങ് സ്‌കീമുകള്‍ എന്നിവ പോലുള്ള മാര്‍ഗങ്ങളിലൂടെ ആളുകള്‍ അവരുടെ പണം സുരക്ഷിതമാക്കാന്‍ ശ്രമിക്കാറുണ്ട്. സേവിങ്‌സ് പൊതുവെ മൂന്ന് മുതല്‍ അഞ്ച് ശതമാനം വരെ പലിശ നിരക്കിലാണ് പണം തിരികെ നല്‍കുക. ഭാവിയില്‍ ശരിയായ സമയത്ത് പണമുണ്ടെന്ന് ഉറപ്പാക്കാനും ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കും സേവിങ്‌സ് മികച്ച സാധ്യതയാണ്.
സാധാരണ നിക്ഷേപങ്ങളില്‍ ഓഹരികള്‍, ബോണ്ടുകള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടുകള്‍ (ഇടിഎഫ്) എന്നിവ ഉള്‍പ്പെടുന്നു. റിസ്‌ക് എടുക്കുമ്പോഴും മുതല്‍ മുടക്കിന്റെ ഇരട്ടി സമ്പാദിക്കാന്‍ നിക്ഷേപത്തിലൂടെ നിങ്ങള്‍ക്ക് സാധിക്കും.നിക്ഷേപം കൊണ്ട് നിങ്ങള്‍ക്ക് ഉണ്ടാകുന്ന ഏറ്റവും വലിയ ഗുണം, നിങ്ങള്‍ നിക്ഷേപിക്കുന്ന പണത്തിന് വളരെ വേഗത്തില്‍ വളരാനുള്ള സാധ്യത ഇതിലുണ്ട് എന്നത് തന്നെയാണ്.എന്നാല്‍ അപകട സാധ്യതയും നിക്ഷേപത്തില്‍ കൂടുതലാണ്. ഉയര്‍ന്ന റിസ്‌ക് എടുക്കാന്‍ താല്പര്യമില്ലാത്തവര്‍ക്ക് ഹ്രസ്വ കാലത്തേക്കുള്ള നിക്ഷേപവും തിരഞ്ഞെടുക്കാന്‍ കഴിയും.
നിങ്ങള്‍ ബാങ്കുകളില്‍ സൂക്ഷിക്കുന്ന പണത്തിന് ഉയര്‍ന്ന സുരക്ഷ നല്‍കാന്‍ അവര്‍ക്ക് കഴിയുന്നുണ്ട്. എന്നാല്‍ നിക്ഷേപത്തില്‍ ഇങ്ങനെയൊരു സാധ്യത കുറവാണ്. കൂടാതെ ബാങ്ക് അക്കൗണ്ടില്‍ സൂക്ഷിക്കുമ്പോള്‍ നിങ്ങള്‍ക്ക് ഒരു നിശ്ചിത നിരക്കില്‍ പലിശ വരുമാനം ലഭിക്കുകയും ചെയ്യും ഇവിടെ നഷ്ടപെടലിന്റെ സാധ്യത അല്പം പോലുമില്ല. എന്നാല്‍ നിക്ഷേപങ്ങളില്‍ അല്ലെങ്കില്‍ മ്യുച്വല്‍ ഫണ്ട്, ഓഹരി എന്നിവയില്‍ നിക്ഷേപിക്കുമ്പോള്‍ നിശ്ചിത തുക തിരിച്ചു കിട്ടുമെന്ന് ഉറപ്പു നല്കാന്‍ അവര്‍ക്ക് സാധിക്കില്ല. മാത്രമല്ല പണം നഷ്ടപെടാനുമുള്ള സാധ്യതയുമുണ്ട്. അതിനാലാണ് നിക്ഷേപത്തിന് അപകടസാധ്യത കൂടുതലാണെന്ന് പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.