- Trending Now:
സംസ്ഥാനത്ത് വലിയ സഹായം തുറന്നിടുന്നതും എന്നാല്‍ പലര്‍ക്കും അറിവില്ലാത്തതുമായ ഒരു വായ്പ സഹായ പദ്ധതിയുണ്ട് ശരണ്യ.വിധവകള്‍, നാല്‍പത് വയസ് പിന്നിട്ട അവിവാഹിതരായ സ്ത്രീകള്‍, അവിവാഹിതരായ അമ്മമാര്‍ തുടങ്ങി അശരണരായ വനിതകള്‍ക്ക് സഹായമൊരുക്കുന്ന സ്വയം തൊഴില്‍ വായ്പാ പദ്ധതിയാണ് ശരണ്യ.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നടപ്പിലാക്കുന്ന പദ്ധതിയില്‍ കുടില്‍ വ്യവസായമോ ചെറുസംരംഭങ്ങളോ തുടങ്ങാന്‍ സാമ്പത്തിക സഹായം ഉറപ്പാക്കുന്നു. അന്‍പത് ശതമാനം വരെ സബ്സിഡി ലഭിക്കുമെന്നതാണ് സ്‌കീമിന്റെ പ്രധാന ആകര്‍ഷണം.വിധവകള്‍ ,വിവാഹമോചനം നേടിയ സ്ത്രീകള്‍,ഭര്‍ത്താവിനെ കാണാതെപോയ സ്ത്രീകള്‍,എസ്.സി/എസ്.ടി വിഭാഗത്തില്‍പ്പെട്ട അവിവാഹിതരായ അമ്മമാര്‍ തുടങ്ങിയവര്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുന്നത്.
അപേക്ഷകര്‍ എംപ്ലോയ്മെന്റില്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. വിദ്യാഭ്യാസ യോഗ്യത മാനദണ്ഡമല്ല.50000 രൂപ വരെ സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി വായ്പ അനുവദിക്കുന്ന ശരണ്യ പദ്ധതിയില്‍ കുടുംബ വരുമാന വര്‍ദ്ധനയ്ക്ക് സഹായമാകുന്ന ഏത് തരം സ്വയംതൊഴില്‍ സംരംഭവും തെരഞ്ഞെടുക്കാവുന്നതാണ്.50 ശതമാനം വരെ സബ്‌സിഡി ലഭിക്കുന്നു എന്നതാണ് ശരണ്യ പദ്ധതിയുടെ ഏറ്റവും വലിയ ആകര്‍ഷണം.സബ്‌സിഡി പരമാവധി 25000 രൂപ വരെ ലഭിക്കും പദ്ധതി ചെലവലിന്റെ 10 ശതമാനം സംരംഭക കണ്ടെത്തണം.
കുടുംബവാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ താഴെയാകണം. പ്രായപരിധി 55 വയസ് വരെയാണ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ ജില്ലാ എംപ്ലോയ്മെന്റ് ഓഫീസിലുളള സെല്‍ഫ് എംപ്ലോയ്മെന്റ് ഓഫീസര്‍ക്കോ നേരിട്ട് അപേക്ഷ സമര്‍പ്പിക്കാം. ചെയ്യാന്‍ പോകുന്ന പദ്ധതിയുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയ പ്രൊജക്ട് സഹിതമാണ് അപേക്ഷ നല്‍കേണ്ടത്.
ജാതി,വരുമാനം,വിവാഹസ്ഥിതി സംബന്ധിച്ച വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്,പ്രൊജക്ട് റിപ്പോര്‍ട്ട്,തിരിച്ചറിയല്‍ രേഖകള്‍,റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് തുടങ്ങിയ രേഖകളാണ് വായ്പയ്ക്കായി സമര്‍പ്പിക്കേണ്ടത്.
സര്‍ക്കാരിന്റെ സ്വന്തം ഫണ്ടാണ് ഈ സ്‌കീമില്‍ നല്‍കുന്നത്. സബ്സിഡി കഴിച്ചുളള തുക ഇന്‍സ്റ്റാള്‍മെന്റുകളായി തിരിച്ചടയ്ക്കാം.പ്രധാനമായും വായ്പ തിരിച്ചടവ് 60 തവണകളായി ബന്ധപ്പെട്ട ജില്ല എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചില്‍ അടയ്‌ക്കേണ്ടതാണ്.തിരിച്ചടവില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് എതിരെ റവന്യു റിക്കവറി നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
ശരണ്യാ ഗുണഭോക്താവിന് തുടര്‍ന്ന് തൊഴില്‍രഹിതവേതനം ലഭിക്കുന്നതല്ല.വായ്പ്പ കൈപ്പറ്റുന്നവര്‍ ആദ്യതിരിച്ചടവിന് ഹാജരാകുമ്പോള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് കീഴിലുളള ശരണ്യ സംരംഭം എന്ന ബോര്‍ഡ് വച്ചിട്ടുളള സംരംഭത്തിന്റെ ഫോട്ടോ ഹാജരാക്കണം.വായ്പ ലഭിച്ച ഉദ്യോഗാര്‍ത്ഥികളെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുവഴിയുളള താല്‍ക്കാലിക ജോലികള്‍ക്ക് പരിഗണിക്കില്ല അതേസമയം സ്ഥിരം ജോലികള്‍ക്ക് പരിഗണിക്കുന്നതാണ്. നിയമനം ലഭിക്കുകയാണെങ്കില്‍ അവര്‍ ഈ പദ്ധതി പ്രകാരം എടുത്തിട്ടുളള വായ്പ്പാ തുക പൂര്‍ണ്ണമായും അടച്ച് തീര്‍ക്കേതാണ്.സംരംഭത്തിലേയ്ക്ക് എത്തിചേരുന്നതിനുളള ലാന്റ്മാര്‍ക്ക് സഹിതം വിശദമായ റൂട്ട്മാപ്പ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.പദ്ധതി സംബന്ധിച്ച് ഗുണഭോക്താവിനുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ അറിയിക്കാവുന്നതാണ്.ശരണ്യസ്വയംതൊഴില്‍ വായ്പ്പ അപേക്ഷയില്‍ രേഖപ്പെടുത്തിയിരിക്കുന്ന സത്യവാങ്മൂലം 100 രൂപയുടെ മുദ്രപത്രത്തില്‍ എഴുതി അപേക്ഷക ഒപ്പിട്ട് സാക്ഷി രേഖപ്പെടുത്തി വായ്പ്പാ തുക കൈപ്പറ്റുന്നതിന് മുമ്പായി എംപ്ലോയ്‌മെന്റ് ഓഫീസറെ ഏല്‍പ്പിക്കേതാണ്.ഉദ്യോഗാര്‍ത്ഥിക്ക് വായ്പ്പ അനുവദിക്കുന്നതും, എത്ര തുക അനുവദിക്കണമെന്നുളള തീരുമാനം പദ്ധതിയ്ക്കായുളള ജില്ലാ കമ്മറ്റിയുടേതാണ്.ഒന്നിലധികം പേര്‍ ചേര്‍ന്ന് സംയുക്ത സംരംഭം ആരംഭിക്കാവുന്നതാണ്.
ആരംഭിക്കുന്ന സംരംഭത്തിന്റെ വരവ് ചെലവ് കണക്കുകള്‍ സംരംഭകര്‍ കൃത്യമായും സൂക്ഷിക്കേതും എംപ്ലോയ്‌മെന്റ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കേതുമാണ്.പദ്ധതിയ്ക്കായി നല്‍കിയ തുക ദുരുപയോഗം ചെയ്യുന്നതായി ബോധ്യപ്പെട്ടാല്‍ സബ്‌സിഡി ഉള്‍പ്പെടെയുളള തുക റവന്യു റിക്കവറി പ്രകാരം ഈടാക്കുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.