- Trending Now:
ഇഎംഐയിലൂടെ സാധനങ്ങള്‍ വാങ്ങിയിട്ടുള്ള ഇഎംഐ തിരിച്ചടവിനും ഈ പ്രത്യേക നിരക്ക് ബാധകമാണ്
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് സേവനങ്ങളുടെ നിരക്ക് വര്‍ധിപ്പിച്ചു. 2021 ഡിസംബര്‍ 1 മുതല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നടത്തുന്ന ഇഎംഐ ഇടപാടുകള്‍ക്ക് പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തുന്നതായി എസ്ബിഐ അറിയിച്ചു. 100 രൂപയാണ് പ്രോസസിങ് ഫീസ് ഈടാക്കുക. എസ്ബിഐ കാര്‍ഡുകളുടെ നിരക്ക് വര്‍ധിപ്പിക്കുന്നതായി ഉപഭോക്താക്കള്‍ക്ക് അയച്ച ഇ-മെയിലിലൂടെയാണ് കമ്പനി സൂചിപ്പിച്ചത്.
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഇ-കൊമേഴ്സ് വെബ്സൈറ്റുകള്‍, ആപ്പ് എന്നിവ വഴി നടത്തുന്ന ഇഎംഐ ഇടപാടുകള്‍ക്കും ഫീസിലെ വര്‍ധനവ് ബാധകമാണ്. ഇതിന് പുറമെ ഇഎംഐയിലൂടെ സാധനങ്ങള്‍ വാങ്ങിയിട്ടുള്ള ഇഎംഐ തിരിച്ചടവിനും ഈ പ്രത്യേക നിരക്ക് ബാധകമാണ്.
ഇതു പ്രകാരം ഇഎംഐ ഇടപാടുകള്‍ക്കായി എസ്ബിഐ ഉപഭോക്താക്കള്‍ 99 രൂപ പ്രോസസ്സിങ് ഫീസും ഒപ്പം ബാധകമായ നികുതികളും നല്‍കേണ്ടതായി വരുന്നു. ഈ പുതിയ നിയമം ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് വലിയ ആഘാതമാണ്. എന്നിരുന്നാലും, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നടത്തുന്ന മറ്റ് ഇഎംഐ തിരിച്ചടവുകളുടെ നിരക്കുകള്‍ സംബന്ധിച്ച് കമ്പനി വ്യക്തത നല്‍കിയിട്ടില്ല.
പുതിയ നിരക്ക് ഡിസംബര്‍ ഒന്ന് മുതല്‍
ഡിസംബര്‍ ഒന്നിന് മുന്‍പ് വരെയുള്ള ഇഎംഎ ഇടപാടുകള്‍ പുതിയ നിരക്കില്‍ നിന്ന് ഒഴിവാക്കപ്പെടും. റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ ഷോപ്പിങ് നടത്തുമ്പോള്‍ ചാര്‍ജ് സ്ലിപ്പുകള്‍ മുഖേന ഇഎംഎ ഇടപാടുകളുടെ പ്രോസസിങ് ഫീസിനെ കുറിച്ച് കാര്‍ഡ് ഉടമകളെ അറിയിക്കും. ഓണ്‍ലൈന്‍ ഇഎംഎ ഇടപാടുകള്‍ക്കാവട്ടെ, പേയ്മെന്റ് പേജിലൂടെ ആയിരിക്കും ഇത് അറിയിക്കുന്നത്. തേ സമയം, ഇഎംഎ ഇടപാട് നടന്നില്ലെങ്കില്‍ പ്രോസസിങ് ഫീസ് തിരിച്ചു ലഭിക്കുമെന്നും കമ്പനി അറിയിച്ചു.
എങ്ങനെയാണ് പ്രോസസിങ് ഫീസ് ഈടാക്കുന്നത്?
ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് പോലുള്ള ഏതെങ്കിലും ഇ-കൊമേഴ്സ് വെബ്സൈറ്റില്‍ നിന്ന് ഇഎംഎ സ്‌കീം ഉപയോഗിച്ച് ഒരു ഫോണ്‍ വാങ്ങുകയാണെന്ന് വിചാരിക്കുക. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഈ ഇടപാടിനായി കമ്പനി നിങ്ങളില്‍ നിന്ന് 99 രൂപ അധികമായി ഈടാക്കും.
ഇതിനുപരി അധിക നികുതിയും ഈടാക്കും. ഈ അധിക തുകയും ആ ഉല്‍പ്പന്നത്തിന്റെ ഇഎംഎ തുകയും നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡിന്റെ പ്രതിമാസ സ്റ്റേറ്റ്മെന്റില്‍ രേഖപ്പെടുത്തുന്നതാണ്. ബൈ നൗ, പേ ലേറ്റര്‍' എന്ന സംവിധാനം ഉപയോഗിച്ച് ക്രെഡിറ്റ് കാര്‍ഡിലൂടെയുള്ള പര്‍ച്ചേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് പുതിയ സംവിധാനവുമായി എസ്ബിഐ കാര്‍ഡ് എത്തുന്നത്.
മുഴുവന്‍ സമയവും ഒരുമിച്ച് നല്‍കാതെ, ഇന്‍സ്റ്റാള്‍മെന്റ് അടിസ്ഥാനത്തില്‍ പിന്നീട് പണം നല്‍കാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം. എന്നാല്‍ ഇത്തരം പര്‍ച്ചേസുകള്‍ക്ക് താരതമ്യേന പ്രോസസിങ് ഫീസും കൂടുതലാണ്.ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ ഈടാക്കുന്ന പലിശ നിരക്കിന് പുറമെയാണ് പ്രോസസ്സിങ് ഫീസ് ഈടാക്കുന്നത്. പലിശ രഹിത ഇഎംഐ ഇടപാടുകള്‍ക്കും ഇത് ബാധകമാണ്. മറ്റ് ഇടപാടുകള്‍ ഇഎംഐലേക്ക് മാറ്റുന്നതിനും ഈ അധിക നിരക്ക് അടക്കേണ്ടി വരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.