Sections

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യല്‍ സൗജന്യമാക്കി എസ്ബിഐ യോനോ ആപ്പ് 

Tuesday, Oct 12, 2021
Reported By Admin
yono app

ടാക്സ്ടുവിനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ബാങ്ക് ട്വീറ്റ് ചെയ്തു

 

എസ്ബിഐയുടെ ഉപഭോക്താക്കള്‍ക്ക് ബാങ്കിന്റെ മൊബൈല്‍ ആപ്പായ യോനോവഴി ആദായ നികുതി റിട്ടേണ്‍ സൗജന്യമായി ഫയല്‍ ചെയ്യാം. ടാക്സ്ടുവിനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ബാങ്ക് ട്വീറ്റ് ചെയ്തു.

ഫോം 16, പലിശ വരുമാന സര്‍ട്ടിഫിക്കറ്റ്, ടാക്സ് സേവിങ് നടത്തിയതിന്റെ സ്റ്റേറ്റുമെന്റുകള്‍, ടിഡിഎസ് വിവരങ്ങള്‍, ആധാര്‍, പാന്‍ തുടങ്ങിയവയാണ് ഇതിനായി നല്‍കേണ്ടിവരിക. എസ്ബിഐ യോനോ ആപ്പ് ലോഗിന്‍ ചെയ്ത ശേഷം ഷോപ്സ് ആന്റ് ഓര്‍ഡര്‍ മെനുവില്‍ ക്ലിക്ക് ചെയ്യുക. ടാക്സ് ആന്റ് ഇന്‍വെസ്റ്റ്മെന്റില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ടാക്സ്2വിന്‍വഴി റിട്ടേണ്‍ നടപടികള്‍ പൂര്‍ത്തിയാക്കാം.

2020 ഡിസംബറിലെ കണക്കുപ്രകാരം 8.5 കോടി ഇന്റര്‍നെറ്റ് ബാങ്കിങ് ഉപഭോക്താക്കളാണ് എസ്ബിഐക്കുള്ളത്. 1.9 കോടി പേര്‍ മൊബൈല്‍ ബാങ്കിങ് സംവിധാനവും പ്രയോജനപ്പെടുത്തുന്നുണ്ട്. കോവിഡ് വ്യാപനത്തെതുടര്‍ന്ന് 2020-21 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി ഡിസംബര്‍ 31വരെ നീട്ടിയിരുന്നു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.