Sections

ഗൂഗിള്‍ പേ സ്പോട്ട് വഴി എസ്ബിഐ ജനറലിന്റ ആരോഗ്യ ഇന്‍ഷൂറന്‍സ് വാങ്ങാം

Wednesday, Nov 03, 2021
Reported By Admin
google pay

ഇതിനായി കമ്പനി ഗൂഗിള്‍ പേയുമായി സഹകരിച്ച് പ്രവര്‍ത്തിക്കും
   
ഇനിമുതല്‍ ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ പേ ആപ്പ് വഴി എസ്ബിഐ ജനറലിന്റെ ആരോഗ്യ ഇന്‍ഷൂറന്‍സ് എളുപ്പത്തില്‍ സ്വന്തമാക്കാം. ഇതിനായി കമ്പനി ഗൂഗിള്‍ പേയുമായി സഹകരിച്ച് പ്രവര്‍ത്തിക്കും.

രാജ്യത്തെ ഒരു ഇന്‍ഷൂറന്‍സ് കമ്പനിയുമായി ഗൂഗിള്‍ പേ ആദ്യമായാണ് ഇത്തരത്തില്‍ ഒരു സഖ്യത്തില്‍ ഏര്‍പ്പെടന്നത്. ഗൂഗിള്‍ പേ ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ പേ സ്പോട്ട് വഴി എസ്ബിഐ ജനറലിന്റ ആരോഗ്യ ഇന്‍ഷൂറന്‍സ് വാങ്ങാന്‍ കഴിയും.

സ്റ്റാന്‍ഡേര്‍ഡ് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് പ്ലാന്‍ ആയ ആരോഗ്യ സഞ്ജീവനിയാണ് ഗൂഗിള്‍ പ്ലേ പ്ലാറ്റ്ഫോം വഴി എസ്ബിഐ ജനറല്‍ ലഭ്യമാക്കുന്നത്. ഗൂഗിള്‍ പേ സ്പോട്ട് വഴി ആരോഗ്യ സഞ്ജീവനി പദ്ധതിയുടെ കീഴില്‍ വ്യക്തിഗത, കുടുംബ പ്ലാനുകള്‍ ഉപയോക്താക്കള്‍ക്ക് വാങ്ങാനാകും.

ഡിജിറ്റല്‍ മാര്‍ഗ്ഗങ്ങളിലൂടെ ജനറല്‍ ഇന്‍ഷൂറന്‍സ് ഉത്പന്നങ്ങളുടെ വിതരണം വിപുലീകരിക്കാനുള്ള ശ്രമങ്ങളിലാണ് എസ്ബിഐ ജനറല്‍. ഇതിന്റെ ഭാഗമായാണ് ഈ നീക്കം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.