- Trending Now:
പ്രതീക്ഷിച്ചതിലും വലിയ നേട്ടമാണ് റിലയന്‍സിന് ഉണ്ടായിരിക്കുന്നത്
മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ അറ്റാദായത്തില്‍ വന്‍ വര്‍ധന. 13,680 കോടിയാണ് റിലയസിന്റെ രണ്ടാം പാദത്തിലെ അറ്റാദായം. കഴിഞ്ഞ വര്‍ഷം രണ്ടാം പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 42.99 ശതമാനം വര്‍ധനയാണ് റിലയന്‍സിന്റെ അറ്റാദായത്തിലുണ്ടായത്. എണ്ണവിപണയില്‍ നിന്നുള്ള നേട്ടമാണ് ഇക്കുറിയും റിലയന്‍സിനെ തുണച്ചത്.
കമ്പനിയുടെ വരുമാനത്തില്‍ 48 ശതമാനം വര്‍ധനയും രേഖപ്പെടുത്തി. ഓപ്പറേഷന്‍സില്‍ നിന്നുള്ള വരുമാനം 1.74 കോടിയായാണ് വര്‍ധിച്ചത്. വിപണിയിലെ പ്രതീക്ഷിച്ചതിലും വലിയ നേട്ടമാണ് റിലയന്‍സിന് ഉണ്ടായിരിക്കുന്നത്.
സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ റിലയന്‍സിന് മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു. ഞങ്ങളുടെ വ്യവസായത്തിന്റെ കരുത്തും ഇന്ത്യന്‍ ആഗോള സമ്പദ്‌വ്യവസ്ഥകളുടെ തിരിച്ചു വരവും റിലയന്‍സിന്റെ അറ്റാദായത്തില്‍ പ്രതിഫലിച്ചുവെന്നും മുകേഷ് അംബാനി കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.