- Trending Now:
ഓഹരിയൊന്നിന് 375 രൂപ നിരക്കിലാണ് ഓപ്പണ്‍ ഓഫര്‍വഴി റിലയന്‍സ് ഓഹരികള്‍ ഏറ്റെടുക്കുക
റിലയന്‍സ് ഗ്രൂപ്പ് സ്ഥാപനമായ റിലയന്‍സ് ന്യൂ എനര്‍ജി സോളാര്‍, സ്റ്റെര്‍ലിങ് ആന്റ് വില്‍സണ്‍ സോളാറില്‍ 1840 കോടി രൂപ നിക്ഷേപം നടത്തും.
സെറ്റര്‍ലിങ് ആന്‍ഡ് വില്‍സണ്‍ സോളാറിന്റെ 4.91 കോടി ഓഹരികള്‍ ഇതോടെ റിലയന്‍സിന്റെ സ്വന്തമാകും. 25.9ശതമാനമാകും ഓഹരി വിഹിതം.
ഓഹരിയൊന്നിന് 375 രൂപ നിരക്കിലാണ് ഓപ്പണ്‍ ഓഫര്‍വഴി റിലയന്‍സ് ഓഹരികള്‍ ഏറ്റെടുക്കുക. വാര്‍ത്ത പുറത്തുവന്നതോടെ സ്റ്റെര്‍ലിങ് ആന്‍ഡ് വില്‍സണ്‍ സോളാറിന്റെ ഓഹരി വില 421 നിലവാരത്തിലെത്തി.
പുനരുപയോഗ ഊര്‍ജമേഖലയില്‍ വന്‍പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് റിലയന്‍സിന്റെ ഏറ്റെടുക്കല്‍. ആഗോളതലത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഈയിടെ റിലയന്‍സ് യൂറോപ്പിലെ ഏറ്റവും വലിയ സോളാര്‍ പാനല്‍ കമ്പനിയായ ആര്‍ഇസിയെ ഏറ്റെടുത്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.