Sections

അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ആനൂകൂല്യങ്ങള്‍ ഉറപ്പു വരുത്തുന്ന ഇ-ശ്രം കാര്‍ഡിനായി രജിസ്റ്റര്‍ ചെയ്യാന്‍ അവസരം

Sunday, Nov 21, 2021
Reported By Aswathi Nurichan
e-shram card

ആധാര്‍ കാര്‍ഡുപോലെ പ്രധാന്യമുള്ള ഈ കാര്‍ഡ് കേരളത്തിലെ അസംഘടിതമേഖലയിലെ മുഴുവന്‍ തൊഴിലാളികള്‍ക്കും എടുക്കാവുന്നതാണ്


അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ പുറത്തിറക്കിയ കാര്‍ഡാണ് ഇ-ശ്രം കാര്‍ഡ്. രാജ്യത്തു അസംഘടിത മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ ദേശീയ ഡാറ്റ ബേസ് തയ്യാറാക്കുന്നതിന്റെയും ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിന്റെയും ഭാഗമായി ഇ-ശ്രം പോര്‍ട്ടലിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ആധാര്‍ കാര്‍ഡുപോലെ പ്രധാന്യമുള്ള ഈ കാര്‍ഡ് കേരളത്തിലെ അസംഘടിതമേഖലയിലെ മുഴുവന്‍ തൊഴിലാളികള്‍ക്കും എടുക്കാവുന്നതാണ്. തൊഴിലാളികള്‍ക്ക്  ലഭിക്കുന്ന ഈ കാര്‍ഡുപയോഗിച്ചാണ് ഇനി മുതല്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ഗവണ്‍മെന്റുകള്‍ ലഭ്യമാക്കുക.

ഇ-ശ്രം (NDUW-UAN) രജിസ്‌ട്രേഷന് ആവശ്യമായ രേഖകള്‍ 

1. മൊബൈല്‍ നമ്പര്‍ (OTP ക്ക് വേണ്ടി കൊണ്ടുപോകണം ) 
2. സ്വന്തം ആധാര്‍ കാര്‍ഡ്
3. സ്വന്തം ബാങ്ക് പാസ്സ്ബുക്ക്
4. നോമിനീ വിവരങ്ങള്‍ (ഭര്‍ത്താവ്/ഭാര്യ/മകന്‍/മകള്‍ /  അവകാശികളില്‍ ആരെങ്കിലും ഒരാളുടെ പേര്, ജനന തീയതി എന്നിവ)

നിബന്ധന

1. ഒരു മൊബൈലില്‍ 2 പേരില്‍ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്താതിരിക്കുക.
2. പേര്, വിലാസം, ജനനതീയതി തുടങ്ങിയ വിവരങ്ങള്‍ കൃത്യമായി നല്‍കുക.

കാര്‍ഡുകള്‍ ആരൊക്കെ ഏടുക്കണം?  

1. വഴിയോര കച്ചവടക്കാര്‍
2. കര്‍ഷകര്‍
3. കര്‍ഷക തൊഴിലാളികള്‍
4. ഓട്ടോറിക്ഷ, ബസ്, ചരക്കു വാഹനങ്ങള്‍ തുടങ്ങിയവയിലെ ഡ്രൈവര്‍മാരും, ക്ലീനര്‍മാരും
5. പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങള്‍
6. കുടുംബശ്രീ പ്രവര്‍ത്തകര്‍
7. ആശാ വര്‍ക്കര്‍മാര്‍
8. അംഗനവാടി ടീച്ചര്‍മാര്‍ , ആയ മാര്‍
9. വീടുകളില്‍ സ്വകാര്യ ട്യൂഷന്‍ എടുക്കുന്നവര്‍
10. പപ്പടം, കേക്ക്, മറ്റു മധുര പലഹാര നിര്‍മ്മാണ തൊഴിലാളികള്‍
11. വീട്ടുജോലിക്കാര്‍ 
12. ബാര്‍ബര്‍മാര്‍
13. പച്ചക്കറി, പഴം കച്ചവടക്കാര്‍ , അവിടുത്തെ തൊഴിലാളികള്‍ 
14. മത്സ്യ തൊഴിലാളികളും, വില്‍പ്പനക്കാരും  
15. കെട്ടിട  നിര്‍മ്മാണ തൊഴിലാളികള്‍   
16. ആശാരിമാര്‍ , മേശരിമാര്‍,  ഹെല്‍പ്പര്‍മാര്‍
17. ഹെഡ് ലോഡ് വര്‍ക്കര്‍മാര്‍
18. ക്ഷീര കര്‍ഷകര്‍, മൃഗങ്ങളെ വളര്‍ത്തുന്നവര്‍
19. ബീഡി തൊഴിലാളികള്‍
20. എല്ലാ സ്ഥാപനങ്ങളിലേയും PF, ESI ആനുകൂല്യങ്ങള്‍ ലഭ്യമല്ലാത്ത തൊഴിലാളികളും
21. തുകല്‍ തൊഴിലാളികള്‍ 
22. നെയ്ത്തുകാര്‍ 
23. ഇഷ്ടിക ചൂളകളിലും കല്ല് ക്വാറികളിലുമുള്ള തൊഴിലാളികള്‍ 
24. മില്ലുകളിലെ തൊഴിലാളികള്‍  
25. മിഡ് വൈഫുകള്‍
26. ന്യൂസ് പേപ്പര്‍ ഏജന്റുമാരും പത്രം വിതരണ ചെയ്യുന്ന തൊഴിലാളികളും 
27. സെറികള്‍ച്ചര്‍ തൊഴിലാളികള്‍, മരപ്പണിക്കാര്‍ 
28. ടാറിങ്ങ് തൊഴിലാളികള്‍ 
29. കമ്പൂട്ടര്‍ സെന്ററുകള്‍, DTP സെന്ററുകള്‍, സ്വകാര്യ  ട്യൂഷന്‍ / കോച്ചിംഗ് കേന്ദ്രങ്ങള്‍ നടത്തുന്നവരും അവിടുത്തെ തൊഴിലാളികളും
30. കുടിയേറ്റ തൊഴിലാളികള്‍ കൂണ്‍ കൃഷിക്കാര്‍ 

യോഗ്യതാ മാനദണ്ഡം

1. പ്രായം 16 മുതല്‍ 59 വയസ് വരെ 
2. ആദായനികുതി അടയ്ക്കുന്നവര്‍ ആകരുത്
3. PF, ESI എന്നിവയില്‍ അംഗമാകരുത്

നേട്ടങ്ങള്‍

1. തൊഴിലാളികള്‍ക്കായി വിവിധ സാമൂഹിക സുരക്ഷാ പദ്ധതികള്‍ മന്ത്രാലയങ്ങള്‍ / സര്‍ക്കാരുകള്‍ നടപ്പിലാക്കും. 
2. ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഓരോ തൊഴിലാളികള്‍ക്കും പ്രധാനമന്ത്രി സൂരക്ഷ ഭീമ യോജന വഴി ലഭ്യമാകുന്ന 2 ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സില്‍ സൗജന്യമായി അംഗത്വം ലഭിക്കും.( അപകട മരണത്തിനും പൂര്‍ണ അംഗ വൈകല്യത്തിനും 2 ലക്ഷം രൂപയും  ഭാഗിക വൈകല്യത്തിന് 1 ലക്ഷം രൂപയും സഹായം) 
3. ദുരന്ത സമയങ്ങളില്‍ ഡി ബി ടി വഴി നേരിട്ട് സഹായ തുക കൈമാറും

ഇ - ശ്രം പോര്‍ട്ടലില്‍ രജിസ്ട്രേഷന്‍ ചെയ്യുന്നതിനായും വിശദ വിവരങ്ങള്‍ അറിയുന്നതിനും www.eshram.gov.in  സന്ദര്‍ശിക്കുക. ഇതിനു പുറമെ അക്ഷയ സെന്ററുകള്‍, കോമണ്‍ സര്‍വീസ് സെന്ററുകള്‍ എന്നിവ വഴിയും പൂര്‍ണമായും സൗജന്യമായി രജിസ്ട്രേഷന്‍ നടത്താം. ഇതിനു വേണ്ടുന്ന ചെലവ് തുകയായ 20 രൂപ കേന്ദ്രമാണ് വഹിക്കുന്നത്. ഇ - ശ്രം രജിസ്ട്രേഷനായുള്ള അവസാന തീയതി ഡിസംബര്‍ 31 ആണ്. 

പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ ലഭിക്കുന്ന ഇ-ശ്രം കാര്‍ഡ് രാജ്യമെമ്പാടും സ്വീകരിക്കും. ഇ-ശ്രം നിലവില്‍ വന്നാല്‍ ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്ക് തടസമാകില്ല. സംസ്ഥാന തൊഴില്‍ വകുപ്പിന് കീഴിലുള്ള 16 ക്ഷേമനിധി ബോര്‍ഡുകളിലും അംഗങ്ങളായിട്ടുള്ള അസംഘടിത തൊഴിലാളികള്‍ക്കും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി ക്യാമ്പ് നടന്നു വരുന്നുണ്ട്. കൂടാതെ സംസ്ഥാനത്തെ ഭിന്നശേഷിക്കാരായ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കും, അന്യ സംസ്ഥാന തൊഴിലാളികള്‍ക്കും വേണ്ടി പ്രത്യേക ക്യാമ്പുകള്‍ നടത്തുന്നുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.