- Trending Now:
ഒരു സംരംഭം തുടങ്ങണമെന്ന് അതിയായി ആഗ്രഹിക്കുമ്പോഴും പലരെയും പിന്നോട്ട് വലിക്കുന്നത് അതിലേക്ക് നിക്ഷേപിക്കേണ്ടി വരുന്ന ആദ്യ തുക അഥവാ ഇന്‍ഷ്യല്‍ ഇന്‍വെസ്റ്റ്‌മെന്റാണ്.കൈയില്‍ പണമില്ലാതെ ബിസിനസ് തുടങ്ങാന്‍ ഇന്നത്തെ കാലത്ത് സാധ്യമല്ല.പക്ഷെ പ്രാരംഭ ചെലവുകള്‍ കുറയ്ക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.
ഒരു പുതിയ ബിസിനസിലേക്ക് കടക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ചെലവ് വരുന്നത് ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയിലേക്കാണ്.അതായത് സംരംഭം പ്രവര്‍ത്തിക്കുന്ന കെട്ടിടവും ഓഫീസും ഒക്കെ രൂപപ്പെടുത്തുന്നതിലേക്കായി കസേരയും ടേബിളുകളും സ്റ്റാന്‍ഡും ഒക്കെ ലക്ഷങ്ങള്‍ ചെലവാക്കി വാങ്ങുന്നവരുണ്ട്.എന്നാല്‍ യൂട്യൂബിനെ ആശ്രയിച്ച് കുറച്ച് സമയം മെനക്കെടുത്തിയാല്‍ പലതും നമുക്ക് തന്നെ കുറഞ്ഞ ചെലവില്‍ ഉണ്ടാക്കിയെടുക്കാവുന്നതെയുള്ളു.ഇനി നിര്മ്മിക്കാന്‍ സാധിക്കാത്ത സാധനങ്ങള്‍ സെക്കന്‍ഡ് ഹാന്‍ഡ് വസ്തുക്കള്‍ കൊണ്ട് അഡ്ജസ്റ്റ് ചെയ്യുക.ആദ്യ ഘട്ടത്തിലുണ്ടാകുന്ന വമ്പിച്ച ചെലവ് കുറയ്ക്കാന്‍ ഇതൊക്കെ ഈസിയാണ്.ഉദാഹരണത്തിന് നിങ്ങള്‍ ഒരു ടീ ഷോപ്പ് തുടങ്ങുന്നു എന്ന് വിചാരിക്കുക.ഇതിലേക്കുള്ള കസേരകളും ടേബിളുകളും ഒന്നുകില്‍ പഴയത് പൊടിത്തട്ടി പെയിന്റടിച്ച് ഉപയോഗിക്കാം അല്ലെങ്കില്‍ ടയര്‍ കസേര പോലുള്ള ഡിഐവൈ വിദ്യകള്‍ പ്രയോഗിക്കാം.
ഇനി രണ്ടാമത് മാര്‍ക്കറ്റിംഗ് തന്നെയാണ് ചെലവു വരുന്നത്.തുടക്കക്കാര്‍ക്ക് പരസ്യത്തെ കുറിച്ചുള്ള ചെലവുകള്‍ ഓര്‍ക്കാനേ സാധിക്കില്ല.അതുപോലെ ഓണ്‍ലൈന്‍ വിപണനം ശക്തിപ്രാപിച്ച അവസരത്തില്‍ വാട്‌സ് ആപ്പിലൂടെ ഫോട്ടോ അയച്ച് സാധനം വില്‍ക്കുന്ന പരിപാടി അത്രകണ്ട് വിജയിക്കണമെന്നില്ല.അപ്പോള്‍ എന്തായാലും വെബ്‌സൈറ്റോ ആപ്പുകളോ ഡെവലപ് ചെയ്‌തേപറ്റു.ഉദാഹരണത്തിന് ഫ്‌ളിപ്കാര്‍ട്ടോ,ആമസോണോ പോലെ.പക്ഷെ ഇതിനു വേണ്ടിവരുന്ന ചെലവും തുടക്കക്കാര്‍ക്ക് സഹിക്കാന്‍ കഴിഞ്ഞെന്നുവരില്ല.ഇത്തരക്കാരെ സഹായിക്കാന്‍ ഇന്ന് ഓണ്‍ലൈന്‍ സെയില്‍ പ്രൊമോട്ട് ചെയ്യുന്ന ഫ്രീ ആപ്ലിക്കേഷനുകള്‍ ലഭ്യമാണ്.ക്വിക്ക് സെല്ല് പോലുള്ള ആപ്പുകളിലൂടെ നിങ്ങളുടെ ഉത്പന്നം ഉപയോക്താക്കളിലേക്കെത്തിക്കാം.
മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം എപ്പോഴും ഒരു സംരംഭത്തില്‍ അനിവാര്യമാണ്.ബിസിനസിലെ മീറ്റിങ്ങുകളും വില്‍പ്പന ഇടപാടുകളും ജീവനക്കാരുടെ പ്രവര്‍ത്തനങ്ങളും ഒക്കെ ക്രോഡീകരിക്കാനും മാനേജ് ചെയ്യാനുമായി വലിയ പണചെലവില്‍ മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം രൂപീകരിക്കാന്‍ പുതിയൊരു സംരംഭകന് സാധിച്ചെന്നു വരില്ല.അതുകൊണ്ട് തന്നെ തുടക്കക്കാര്‍ക്ക് ഗൂഗിള്‍ ഷീറ്റ്, പോലുള്ളവ കൃത്യമായി കസ്റ്റമൈസ് ചെയ്ത് ദിവസനേയുള്ള റെക്കോര്‍ഡുകളും വിവരങ്ങളും ചേര്‍ത്ത് വികസിപ്പിച്ച് അപ്‌ഡേറ്റ് ചെയ്താല്‍ ഈ പ്രശ്‌നം ഈസിയായി പരിഹരിക്കാം.
ഇന്ന് നമ്മുടെ ലോകത്തുള്ള പല പ്രമുഖ ബിസിനസുകളും ചെറിയ രീതിയിലോ ചെറിയ മുതല്‍മുടക്കിലോ ആരംഭിച്ചവയാണ്.അതുകൊണ്ട് തന്നെ തുടക്കത്തിലെ വലിയ പണ ചെലവിനെകുറിച്ച് ആലോചിച്ച് ആവലാതി പെടാതെ ചെലവ് ചുരുക്കാനുളള മാര്‍ഗ്ഗങ്ങളെ കുറിച്ച് ചിന്തിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.