- Trending Now:
സംരംഭകര്‍ക്ക് പലപ്പോഴും ബിസിനസ് യാത്രകള്‍ നടത്തേണ്ടി വരും.ശരിക്കും ബിസിനസ് യാത്രയൊക്കെ ഉണ്ടോ അതൊക്കെ വലിയ കമ്പനികള്‍ക്ക് അല്ലെ എന്ന് ചോദിക്കാന്‍ വരട്ടെ.സംരംഭങ്ങളില്‍ ബിസിനസ് യാത്ര ഒഴിവാക്കാന്‍ സാധിക്കില്ലെന്നത് മനസിലാക്കുക.
'ഒരു സാധാരണ ദിനത്തെക്കാള്‍ ഏറെ ദൈര്‍ഘ്യമുള്ളതാണ്'ബിസിനസ് യാത്രകള്‍. അത് വീട്ടില്‍ നിന്ന് അകലെ നിന്ന് ഉറങ്ങുകയോ വിശ്രമിക്കുകയോ വേണം.സ്ഥാപനത്തില്‍ നിന്ന് വളരെ ദൈര്‍ഘ്യമേറിയ ഇടങ്ങളിലേക്കുള്ള യാത്രകളാണ് പൊതുവെ ബിസിനസ് യാത്രകളെന്ന് പറുന്നത്.ചെലവേറിയതാണ് പൊതുവെ ബിസിനസ് യാത്രകള്‍ ഇതെങ്ങെനെ കുറയ്ക്കാന്‍ സാധിക്കുമെന്ന് നോക്കിയാലോ ?
ജോലി ചെയ്യണോ? ബിസിനസ് ചെയ്യണോ? തീരുമാനിക്കും മുമ്പ് പരിഗണിക്കേണ്ട അഞ്ച് കാര്യങ്ങള്‍ ഇതാ... Read More
ഉദാഹരണത്തിന് നിങ്ങള്‍ അമേരിക്കയിലേക്ക്് സഞ്ചരിക്കുകയാണെങ്കില്‍ അവിനിങ്ങള്‍ പൂര്‍ണമായും ബിസിനസിന് വേണ്ടി ചെലവഴിക്കുന്നു.പക്ഷെ മിക്കവാറും ആളുകളും കുടുംബത്തെയും ഇത്തരം യാത്രകളില്‍ ഉപയോഗിക്കാറുണ്ട്. അവിടെ സ്വകാര്യ ആവശ്യങ്ങള്‍ കൂടി കണക്കിലെടുത്ത് സമയം ചെലവഴിക്കുകയാണെങ്കില്‍ അത് കാലതാമസവും അതോടൊപ്പം പണ ചെലവും വര്‍ദ്ധിപ്പിക്കും.ഇത്തരം യാത്രകളില്‍ കുടുംബത്തെയും കൂട്ടുന്നുണ്ടെങ്കില്‍ അതിലെ ചെലവുകള്‍ പ്രത്യേകമായി കണക്കാക്കുക.
ഇത്തരം യാത്രകളില്‍ ഭക്ഷണത്തിനടക്കം ചെലവാക്കുന്ന തുക പ്രത്യേകം കണക്ക് കൂട്ടണം.യാത്രയ്ക്ക് മുന്‍പ് തന്നെ ഇതിനുളള പണം നിശ്ചയിച്ചുറപ്പിക്കണം.ഇനി മുകളില്‍ പറഞ്ഞതു പോലെ അമേരിക്ക പോലെ വിദേശരാജ്യങ്ങളിലൊക്കെ പോകുന്നെങ്കില്‍ അവിടുത്തെ കറന്‍സി അനുസരിച്ചാകണം കണക്കാക്കേണ്ടത്.
സോഷ്യല്‍മീഡിയ ഉപയോഗിച്ച് എങ്ങനെ മികച്ച രീതിയില്‍ ബിസിനസ് ചെയ്യാം ?
... Read More
ചെറിയ ബിസിനസ് യാത്രകളാണെങ്കില്‍ നമ്മള്‍ ഉദ്ദേശിക്കുന്നിടത്ത് ചെന്നിട്ടാകും താമസസൗകര്യത്തെ കുറിച്ച് ചിന്തിക്കാറുള്ളത്. മിക്കപ്പോഴും നാം താമസസൗകര്യം അന്വേഷിക്കുന്നത് പ്രാദേശിക ഡ്രൈവര്‍മാരോടാകും. ഇവര്‍ നിര്‍ദേശിക്കുന്നിടത്ത് താമസിക്കുകയാണ് ബഹുഭൂരിപക്ഷം ആളുകളും ചെയ്യുന്നത്. അതിനാല്‍ ചെറു യാത്രകളാണെങ്കില്‍ ചെലവില്‍ വലിയ കുറവു വരുത്താന്‍ കൂട്ടുകാരോ ബന്ധുക്കളോ അടുത്തുണ്ടെങ്കില്‍ അവിടെ താമസിക്കുന്നതാകും അഭികാമ്യം.
റൂം ചാര്‍ജ്ജുകളും ടാക്‌സുകളും ഒഴിവാക്കാന്‍ സാധിക്കുന്നതല്ല.പക്ഷെ അവിടെ ജിം ഫിറ്റഅനെസ് സെന്ററുകള്‍, സിനിമ-ഗെയിമുകള്‍ക്ക് വേണ്ടി ചെലവാക്കുന്ന ചാര്‍ജ്ജുകള്‍ ഒഴിവാക്കാന്‍ സാധിക്കും.
ടിക്കറ്റുകള്‍ മുന്‍കൂട്ടി നിശ്ചയിക്കുക.ഒരുപാട് ദൂരമില്ലെങ്കില്‍ ചെലവുകുറഞ്ഞ യാത്രാ മാര്‍ഗ്ഗങ്ങള്‍ തെരഞ്ഞെടുക്കാവുന്നതാണ്.
ജോലിയുടെ കൂടെ ചെയ്യാന്‍ സാധിക്കുന്ന ബിസിനസ് ആശയങ്ങള്‍ ഇതാ... Read More
രാജ്യത്തിന് അകത്തുള്ള സ്ഥലങ്ങളിലാണ് പോകാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ വിമാനത്തിനു പകരം ബസ്, ട്രെയിന്‍ അല്ലെങ്കില്‍ നിങ്ങളുടെ കാര്‍ പരിഗണിക്കാം. വിദേശത്തേയ്ക്കാണെങ്കില്‍ വിവിധ വിമാന സര്‍വീസുകളുടെ നിരക്ക് താരതമ്യം ചെയ്യാം. ചില സാഹചര്യങ്ങളില്‍ വിമാനത്തേക്കാള്‍ മികച്ച കപ്പല്‍ മാര്‍ഗങ്ങള്‍ തെരഞ്ഞെടുക്കാം. വിദേശത്തുള്ള യാത്രകള്‍ക്ക് കാറുകള്‍ക്കു പകരം പ്രാദേശിക ബസുകള്‍ ഉപയോഗിക്കുക. നിങ്ങളുടെ സന്ദര്‍ശനം മികച്ചതാക്കാനും ചെലവ് കുറയ്ക്കാനും ഇതു സഹായിക്കും. പെട്ടെന്നു കണ്ടു തീര്‍ക്കുകയല്ല, ആസ്വദിക്കുകയാണ് യാത്രകളുടെ ലക്ഷ്യമെന്ന് മറക്കരുത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.