Sections

ഇന്ത്യയുടെ ജനപ്രിയ എസ് യു വിയായ 14,000 എംജി ഹെക്ടറിനെ തിരിച്ചുവിളിക്കുന്നു

Thursday, Aug 12, 2021
Reported By Admin
hector car

ഉടന്‍ തന്നെ ബന്ധപ്പെട്ട അതോറിറ്റിയില്‍ നിന്ന് ഇതിന്  ഔദ്യോഗിക അംഗീകാരം ലഭിക്കുമെന്ന് എംജി മോട്ടോര്‍ ഇന്ത്യ പ്രതീക്ഷിക്കുന്നു


എം ജി മോട്ടോര്‍ ഇന്ത്യയുടെ ജനപ്രിയ എസ് യു വി ആയ ഹെക്ടറിന്റെ 14,000 യൂണിറ്റുകള്‍ തിരിച്ച് വിളിക്കുന്നു. വെഹിക്കുലര്‍ എമിഷനുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നം പരിഹരിക്കുന്നതിനാണ് ഇത്.  ബിഎസ് 6-കംപ്ലയിന്റ് എംജി ഹെക്ടര്‍ പെട്രോള്‍ ഡിസിടി ഓട്ടോമാറ്റിക് എസ്യുവികളിലാണ് ഇത്തരം ഒരു പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടത്.

ഏറ്റവും പുതിയ പരിശോധനയില്‍, DCT BS6 ന് HC-NOx വാല്യുവില്‍ ചില വ്യതിയാനങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തി. സോഫ്റ്റ്വെയറിലെ ചില പ്രശ്‌നങ്ങളാണ് ഇതിന് കാരണമെന്ന്  കണ്ടെത്തി. ഇതിന്റെ പരിഹാരവും കണ്ടെത്തിയെന്ന് എംജി മോട്ടോര്‍ ഇന്ത്യ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. പ്രശ്‌നം പരിഹരിക്കുന്നതിന്റെ ഭാഗമായി,  ഹെക്ടറില്‍ (BS6-DCT) പ്രശ്‌നം പരിഹരിക്കുന്നതും സ്ഥിരതയുള്ള പ്രകടനം നല്‍കാന്‍ സഹായിക്കുന്നതുമായ ഒരു നവീകരിച്ച സോഫ്റ്റ്വെയര്‍ വികസിപ്പിച്ചതായും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. 

ഉടന്‍ തന്നെ ബന്ധപ്പെട്ട അതോറിറ്റിയില്‍ നിന്ന് ഇതിന്  ഔദ്യോഗിക അംഗീകാരം ലഭിക്കുമെന്ന് എംജി മോട്ടോര്‍ ഇന്ത്യ പ്രതീക്ഷിക്കുന്നു. വാഹന നിര്‍മ്മാതാവ് ഏകദേശം 14,000 ഉപഭോക്താക്കളെ ഇക്കാര്യം അറിയിക്കുകയും പുതുക്കിയ സോഫ്‌റ്റ്വെയര്‍ റീഫ്‌ലാഷ് ചെയ്യുകയും ചെയ്യും.  2021 ഡിസംബറോടെ റീഫ്‌ലാഷിംഗ് പ്രക്രിയ പൂര്‍ത്തിയാക്കാനാണ് കമ്പനിയുടെ പദ്ധതി.

2019 ജൂണിലാണ് ഇന്ത്യയില്‍  ഹെക്ടര്‍ അവതരിപ്പിച്ചത്. ഇതിന് ശേഷം എംജി മോട്ടോര്‍ ഇന്ത്യ ഹെക്ടറിന്റെ 60,000 യൂണിറ്റുകളാണ് വില്‍പ്പന നടത്തിയത്. ബിഎസ് 4 ഹെക്ടറിന്റെയും ബിഎസ് 6 ഹെക്ടറിന്റെയും എല്ലാ വേരിയന്റുകളും ഇതില്‍ ഉള്‍പ്പെടുന്നു. ഹെക്ടര്‍ 5 സീറ്റര്‍, ഹെക്ടര്‍ പ്ലസ് 6 സീറ്റര്‍, ഹെക്ടര്‍ പ്ലസ് 7 സീറ്റര്‍ എന്നിങ്ങനെയുള്ള എഡിഷനുകളാണ് നിലവില്‍ കമ്പനി വില്‍പ്പന നടത്തുന്നത്.


എംജി ഹെക്ടര്‍ എഞ്ചിന്‍ ഓപ്ഷനുകള്‍

- 1.5 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ (143 പിഎസ് പരമാവധി പവറും 250 എന്‍എം പീക്ക് ടോര്‍ക്കും)

- 1.5 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ ഹൈബ്രിഡ് (143 പിഎസ് പരമാവധി പവറും 250 എന്‍എം പീക്ക് ടോര്‍ക്കും), 

- 2.0 ലിറ്റര്‍ ഡീസല്‍ (170 പിഎസ് പരമാവധി പവറും 350 എന്‍എം പരമാവധി ടോര്‍ക്കും).

എല്ലാ എഞ്ചിനുകളിലും 6 സ്പീഡ് എംടി സ്റ്റാന്‍ഡേര്‍ഡാണ്, അതേസമയം പെട്രോള്‍ യൂണിറ്റിന് (ഹൈബ്രിഡ് ഒഴികെ) അധിക ഡിസിടി ഓട്ടോമാറ്റിക്, സിവിടി ഓട്ടോമാറ്റിക് ഓപ്ഷനുകള്‍ ലഭിക്കുന്നു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.