- Trending Now:
ഓഹരി വിപണിയിലെ സുഗമമായ സാമ്പത്തിക പ്രവര്‍ത്തനത്തിന് നിങ്ങളുടെ പാനും ആധാര്‍ നമ്പറും ബന്ധിപ്പിക്കണമെന്ന് സെബി വ്യക്തമാക്കിയിരിക്കുകയാണ്
പാനും ആധാറും ബന്ധിപ്പിക്കല്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ ഇപ്പോഴും അവ ബന്ധിപ്പിക്കാത്തവര്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. പാനും ആധാറും ബന്ധിപ്പിച്ചില്ലെങ്കില്‍ നിങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാകും എന്നു എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അത് ഓഹരി വിപണിയിലും പ്രശ്‌നമുണ്ടാക്കുമെന്ന് എത്രപേര്‍ക്ക് അറിയാം.
ഓഹരി വിപണിയിലെ സുഗമമായ സാമ്പത്തിക പ്രവര്‍ത്തനത്തിന് നിങ്ങളുടെ പാനും ആധാര്‍ നമ്പറും ബന്ധിപ്പിക്കണമെന്ന് സെബി വ്യക്തമാക്കിയിരിക്കുകയാണ്. ഓഹരി വിപണിയില്‍ ഇടപാട് നടത്തുന്നവര്‍ സെപ്റ്റംബര്‍ 30 നകം ഇത് ചെയ്തിരിക്കണമെന്ന് സെബി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. 2017 ജൂലായ് ഒന്നിന് ശേഷം നല്‍കപ്പെട്ടിട്ടുള്ള പാന്‍ കാര്‍ഡുകള്‍ സെപ്റ്റംബര്‍ 30 ന് അകം ആധാര്‍ നമ്പറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ അസാധുവാകും.
എല്ലാ പണമിടപാടിനും ആധികാരിക രേഖയായി പാന്‍ മാറുന്നതോടെ ഓഹരി വിപണിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്നാണ് സെബി നിര്‍ദേശം നല്‍കി. ഇതിന്റെ ഭാഗമായി സെപ്റ്റംബര്‍ 30 ന് ശേഷം തുറക്കുന്ന അക്കൗണ്ടുകളോടൊപ്പം നല്‍കപ്പെടുന്ന പാന്‍ നമ്പര്‍ പ്രവര്‍ത്തനനിരതമാണെന്ന് ഉറപ്പ് വരുത്തണമെന്നും സെബി നിര്‍ദേശിച്ചിട്ടുണ്ട്.
പാനും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കുന്നതിനുള്ള തീയതി കേന്ദ്രസര്‍ക്കാര്‍ പലകുറി നീട്ടി നല്‍കിയിരുന്നു. ഒടുവിലാണ് ഇത് ഈ മാസം 30 അന്തിമ തീയതിയായി നിശ്ചയിച്ചത്. നിലവിലെ അറിയിപ്പനുസരിച്ച് സെപ്റ്റംബര്‍ 30 നകം ആധാര്‍കാര്‍ഡുമായി ബന്ധിപ്പിക്കാത്ത പാന്‍ നമ്പര്‍ പ്രവര്‍ത്തന രഹിതമാകും. ഇതുകൊണ്ടാണ് ഇതിന് ശേഷം തുറക്കുന്ന അക്കൗണ്ടുകളോടൊപ്പം സ്വീകരിക്കുന്ന പാന്‍കാര്‍ഡിന്റെ ആധികാരികത ഉറപ്പാക്കണമെന്ന് സെബി നിര്‍ദേശിച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.