- Trending Now:
ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സും, യുനൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണല്‍ ബാങ്കുമായി ലയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ലയന പ്രക്രിയകള്‍ പൂര്‍ത്തിയാക്കുന്നത്.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ്. രണ്ടാമത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കാണ് പഞ്ചാബ് നാഷണല്‍ ബാങ്ക്. പൊതുജനങ്ങള്‍ വളരെയധികം ആശ്രയിക്കുന്ന പഞ്ചാബ് നാഷണല്‍ ബാങ്കും സേവിംഗ്സ് അക്കൗണ്ടുകളിലെ പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയിരിക്കുകയാണ്. സെപ്തംബര്‍ 1 മുതല്‍ മാറിയ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു.
ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സും, യുനൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണല്‍ ബാങ്കുമായി ലയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ലയന പ്രക്രിയകള്‍ പൂര്‍ത്തിയാക്കുന്നത്. ഇപ്പോള്‍ ഈ രണ്ടു ബാങ്കുകളുടെയും ശാഖകള്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ശാഖകളായാണ് പ്രവര്‍ത്തിച്ചു വരുന്നത്.
പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം ബാങ്കിന്റെ സേവിംഗ്സ് അക്കൗണ്ട് പലിശ നിരക്കുകളില്‍ 0.10 ശതമാനത്തിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്. വര്‍ഷം 2.90 ശതമാനമാണ് പഞ്ചാബ് നാഷണല്‍ ബാങ്കിലെ സേവിംഗ്സ് അക്കൗണ്ടുകളുടെ പുതുക്കിയ പലിശ നിരക്ക്. നേരത്തെ അത് വര്‍ഷം 3 ശതമാനം എന്ന നിരക്കായിരുന്നു. നിലവിലുള്ള ഉപയോക്താക്കള്‍ക്കും ബാങ്കില്‍ പുതുതായി അക്കൗണ്ട് ആരംഭിക്കുന്നവര്‍ക്കും പുതുക്കിയ പലിശ നിരക്ക് ബാധകമായിരിക്കും.
പ്രതിസന്ധിയെ തുടര്‍ന്ന് പല ബാങ്കുകളും സേവിംഗ്‌സ് അക്കൗണ്ടുകളുടെ പലിശ നിരക്ക് കുറച്ചിരുന്നു. എസ്ബിഐയുടെ സേവിംഗ്സ് അക്കൗണ്ട് പലിശ നിരക്ക് നിലവില്‍ 2.70 ശതമാനമാണ്. അതേ സമയം കൊഡാക്ക് മഹീന്ദ്ര ബാങ്ക്, ഇന്‍ഡസിന്‍ഡ് ബാങ്ക് എന്നിവ സേവിംഗ്സ് അക്കൗണ്ടുകള്‍ക്ക് വാഗ്ദാനം ചെയ്യുന്നത് പ്രതിവര്‍ഷം 4 മുതല്‍ 6 ശതമാനം വരെയുള്ള പലിശ നിരക്കാണ്.
സ്വകാര്യ ബാങ്കുകളില്‍ ഡിസിബി ബാങ്ക് 3 മുതല്‍ 6.75 ശതമാനം വരെയും, ആര്‍ബിഎല്‍ ബാങ്ക് 4.25 ശതമാനം മുതല്‍ 6.25 ശതമാനം വരെയും, ബന്ധന്‍ ബാങ്കില്‍ 3 ശതമാനം മുതല്‍ 6 ശതമാനം വരെയും, ഇന്‍ഡസിന്‍ഡ് ബാങ്കില്‍ 4 ശതമാനം മുതല്‍ 5.5 ശതമാനം വരെയും, യെസ് ബാങ്കില്‍ 4 ശതമാനം മുതല്‍ 5.25 ശതമാനം വരെയുമാണ് സേവിംഗ്സ് അക്കൗണ്ടുകളില്‍ പലിശ നിരക്ക് നല്‍കി വരുന്നത്.
പൊതുമേഖലാ ബാങ്കായ കാനറ ബാങ്കും കഴിഞ്ഞ ദിവസം സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ കുറവ് വരുത്തിയിരുന്നു. കാനറ ബാങ്കില്‍ സ്ഥിര നിക്ഷേപം നടത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തിരിച്ചടിയായി ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ കുറവ് വരുത്തിയിരിക്കുകയാണ്. 46 ദിവസം മുതല്‍ 90 ദിവസങ്ങള്‍ വരെയുള്ള കാലയളവിലേക്കുള്ള സ്ഥിര നിക്ഷേപത്തിന്റേത് ഒഴികെ മറ്റെല്ലാ സ്ഥിര നിക്ഷേപങ്ങളുടെയും പലിശ നിരക്കില്‍ ബാങ്ക് കുറവ് വരുത്തി. ആഗസ്ത് 9 മുതലാണ് ബാങ്കിന്റെ പുതുക്കിയ പലിശ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.