Sections

6 ലക്ഷം രൂപ ലാഭം പലിശയായി ലഭിക്കുന്ന പോസ്റ്റ് ഓഫീസ് പദ്ധതിയെക്കുറിച്ച് അറിയാമോ? 

Tuesday, Oct 05, 2021
Reported By Aswathi Nurichan
nsc

നിലവില്‍, പദ്ധതിക്ക് പ്രതിവര്‍ഷം 6.8 ശതമാനം പലിശ ലഭിക്കുന്നു. ഈ സ്‌കീമിന് കീഴില്‍, ആദായനികുതി സെക്ഷന്‍ 80 സി പ്രകാരം നിങ്ങള്‍ക്ക് പ്രതിവര്‍ഷം 1.5 ലക്ഷം രൂപയുടെ നികുതി ഇളവ് ലഭിക്കും


നിങ്ങള്‍ സുരക്ഷിതവുമായ നിക്ഷേപ ഓപ്ഷന്‍ തേടുകയാണോ ? എങ്കില്‍ പോസ്റ്റ് ഓഫീസ് ഏറ്റവും നല്ലതാണ്. നിങ്ങളുടെ പണം സുരക്ഷിതമായി സൂക്ഷിക്കുന്നതിനും മറ്റേതൊരു സ്രോതസ്സുകളേക്കാളും കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനും പോസ്റ്റ് ഓഫീസ് ധാരാളം പ്രയോജനകരമായ പദ്ധതികള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. അതില്‍ ഒന്നാണ് നാഷണല്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റ്.  ഇതിലൂടെ നിങ്ങള്‍ക്ക് ഒരു മാസം വെറും 100 രൂപയുടെ ചെറിയ സമ്പാദ്യം കൊണ്ട് നിങ്ങളുടെ ഭാവി സുരക്ഷിതമാക്കാക്കാം. എങ്ങനെ എന്ന് അല്ലെ?

എന്താണ് നാഷണല്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റ്

ഇന്ത്യ പോസ്റ്റ് നല്‍കുന്ന പദ്ധതിയാണിത്. ഈ സ്‌കീമില്‍, വര്‍ഷങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ക്ക് വലിയ പണം ഇന്‍വെസ്റ്റ് ചെയ്യാന്‍ ആകും എന്നാല്‍ നിങ്ങളുടെ പണം പോസ്റ്റ് ഓഫീസില്‍ പൂര്‍ണ്ണമായും സുരക്ഷിതമായിരിക്കും. അതിനാല്‍ തന്നെ യാതൊരു ടെന്‍ഷനുമില്ലാതെ നിങ്ങള്‍ക്ക് പണം അതില്‍ നിക്ഷേപിക്കാനും നിങ്ങളുടെയും നിങ്ങളുടെ കുടുംബത്തിന്റെയും ഭാവി സുരക്ഷിതമാക്കാനും കഴിയും.

നാഷണല്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റിന്റെ പ്രയോജനങ്ങള്‍

നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് സ്‌കീമിന്റെ കാലാവധി 5 വര്‍ഷമായാണ് നിശ്ചയിച്ചിരിക്കുന്നത് എന്നിരുന്നാലും, ചില വ്യവസ്ഥകളോടെ 1 വര്‍ഷത്തിനുശേഷം നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് നിങ്ങള്‍ക്ക് പണം പിന്‍വലിക്കാം. സാമ്പത്തിക വര്‍ഷത്തിന്റെ (3 മാസം) തുടക്കത്തില്‍ സര്‍ക്കാര്‍ പലിശ നിരക്ക് നിശ്ചയിച്ചിട്ടുണ്ട്. 

നിലവില്‍, പദ്ധതിക്ക് പ്രതിവര്‍ഷം 6.8 ശതമാനം പലിശ ലഭിക്കുന്നു. ഈ സ്‌കീമിന് കീഴില്‍, ആദായനികുതി സെക്ഷന്‍ 80 സി പ്രകാരം നിങ്ങള്‍ക്ക് പ്രതിവര്‍ഷം 1.5 ലക്ഷം രൂപയുടെ നികുതി ഇളവ് ലഭിക്കും.

നിങ്ങള്‍ എത്ര നിക്ഷേപിക്കണം

പ്രതിമാസം 100 രൂപ വരെ നിങ്ങള്‍ക്ക് ഈ സ്‌കീമില്‍ നിക്ഷേപം ആരംഭിക്കാം. 5 വര്‍ഷത്തിന് ശേഷം 6.8 പലിശ നിരക്കില്‍ നിങ്ങള്‍ക്ക് 20.85 ലക്ഷം രൂപ വേണമെങ്കില്‍, നിങ്ങള്‍ 5 വര്‍ഷത്തിനുള്ളില്‍ 15 ലക്ഷം രൂപയുടെ നിക്ഷേപം നടത്തണം, നിങ്ങള്‍ക്ക് ഏകദേശം 6 ലക്ഷം രൂപയുടെ ലാഭം പലിശയായി ലഭിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.