- Trending Now:
ബാങ്കുകളില്‍ നിക്ഷേപിക്കുന്നതു പോലെ പലിശയോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കില്ലെന്ന ആക്ഷേപം പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളെ കുറച്ചധികം കാലമായി പിന്തുടരുന്നുണ്ട്.പോസ്റ്റോ ഓഫീസില്‍ നിക്ഷേപിക്കുന്നത് കൊണ്ടുള്ള ലാഭമെന്താണെന്ന് ചിന്തിക്കുന്നവരുണ്ട്. ഇന്ന് മികച്ച നേട്ടമുണ്ടാക്കിത്തരാന്‍ കൂടുതല്‍ ഉപകാരപ്പെടുന്ന പദ്ധതികളാണ് പോസ്റ്റ് ഓഫീസുകളിലുള്ളത്.
വലിയ ഓഫറുകള്‍ അവതരിപ്പിക്കുന്ന പോസ്റ്റ് ഓഫീസ് പദ്ധതികളിലേക്ക് നിക്ഷേപിക്കുന്നത് മികച്ച വഴി തന്നെയാണ് എങ്കിലും പദ്ധതികള്‍ തെരഞ്ഞെടുക്കുന്നതിന് മുന്‍പ് അതിലെ നിബന്ധനകള്‍ വ്യക്തമായി മനസിലാക്കിയിരിക്കണം. നമ്മളുടെ ആവശ്യങ്ങള്‍ക്ക് പൂര്‍ണ്ണമായും ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നതാണ് തെരഞ്ഞെടുക്കുന്ന പദ്ധതിയെന്ന് തിരിച്ചറിഞ്ഞിരിക്കണം.
കേന്ദ്ര സര്‍ക്കാര്‍ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ അടിക്കടി ഉയര്‍ത്തുമെന്നതാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളുടെ വലിയ നേട്ടമാണ്. മിക്ക പദ്ധതികള്‍ക്കും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പലിശ നിരക്ക് ഉയര്‍ത്തിയിരുന്നു. സ്ഥിര നിക്ഷേപങ്ങള്‍ക്ക് അടക്കം ലഭിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന പലിശയാണ് ഇപ്പോള്‍ പല നിക്ഷേപ പദ്ധതികള്‍ക്കും പോസ്റ്റ് ഓഫീസില്‍ കിട്ടുന്നത്.
പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ട്, നാഷണല്‍ സേവിംഗ്‌സ് റിക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട്, നാഷണല്‍ സേവിംഗ്‌സ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ട്, നാഷണല്‍ സേവിംഗ്‌സ് പ്രതിമാസ വരുമാന അക്കൗണ്ട്, സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം അക്കൗണ്ട്, പബ്ലിക് പ്രൊവിഡന്റ്‌സ് ഫണ്ട്, നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്‌സ് അക്കൗണ്ട്, കിസാന്‍ വികാസ് പത്ര അക്കൗണ്ട്, സുകന്യ സമൃദ്ധി അക്കൗണ്ട് തുടങ്ങിയ നിരവധി പദ്ധതികളുണ്ട്.
ഒരു കോടി രൂപ നിക്ഷേപ പദ്ധതികളിലൂടെ സമാഹരിക്കാനാണ് ശ്രമമെങ്കില്‍ എന്‍എസ്സി, പിപിഎഫ് അക്കൗണ്ടുകളാണ് ഏറ്റവും അനുയോജ്യം. പിപിഎഫ് അക്കൗണ്ടുകളില്‍ 15 കൊല്ലത്തിലധികം വരുന്ന നിക്ഷേപ കാലത്തിലൂടെ ഈ നേട്ടം കൊയ്യാം. പക്ഷെ 15 വര്‍ഷം പിന്നിട്ടാല്‍ അഞ്ച് വര്‍ഷങ്ങളുടെ ബാച്ചായാണ് നിക്ഷേപത്തിന്റെ മെചുരിറ്റി പീരീഡ് നിശ്ചയിക്കുന്നത്. അതായത് 300 അല്ലെങ്കില്‍ 400 രൂപ പ്രതിദിനം നിക്ഷേപിക്കാന്‍ സാധിക്കുമെങ്കില്‍ 26.8 വര്‍ഷമോ 23.5 വര്‍ഷമോ കൊണ്ട് ഒരു കോടി സമ്പാദിക്കാനാവും.
പ്രതിദിനം 400 രൂപ നീക്കിവയ്ക്കാന്‍ സാധിക്കുന്ന ഒരാളാണ് നിങ്ങളെന്ന് കരുതുക. 365 ദിവസം കൊണ്ട് 1.46 ലക്ഷം രൂപ അക്കൗണ്ടില്‍ നിക്ഷേപിക്കാം. 7.9 ശതമാനം പലിശ നിരക്കില്‍ 23.5 വര്‍ഷം കൊണ്ട് ഒരു കോടി രൂപ അക്കൗണ്ടില്‍ ഉണ്ടാകും. ഈ തുക 25 വര്‍ഷം കഴിയുമ്പോള്‍ പിന്‍വലിക്കാം.
സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യം തന്നെ പ്രതിവര്‍ഷ നിക്ഷേപം നടത്തുന്നവര്‍ക്ക് ഉയര്‍ന്ന റിട്ടേണ്‍ നേടാനാവുന്നതാണ്. പോസ്റ്റ് ഓഫീസിലെ സേവിംഗ്‌സ് സ്‌കീം അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതും ലാഭകരമാണ്. പോസ്റ്റ് ഓഫീസ് സ്‌കീമുകള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് അറിയാനാവും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.