- Trending Now:
നിലവില്‍ യുപിഐ വിപണിയിലെ ഒന്നാമനാണ് ഫോണ്‍ പേ
ഉപഭോക്താവിന് സമ്മാനം നല്‍കി രാജ്യത്തെ വളരെ കുറച്ച് കാലം കൊണ്ട് പടര്‍ന്നുപന്തലിച്ച യുപിഐ സേവന ദാതാക്കള്‍ പതിയെ തന്ത്രം മാറ്റുന്നു. ഇതിന്റെ ഭാഗമായി യുപിഐ വിപണിയിലെ മുന്‍നിരക്കാരായ ഫോണ്‍ പേ തന്നെയാണ് തുടക്കം കുറിക്കുന്നത്.
ഇനി മുതല്‍ മൊബൈല്‍ റീചാര്‍ജിന് ഫീസീടാക്കാനാണ് തീരുമാനം. 50 രൂപയ്ക്ക് മുകളിലുള്ള റീചാര്‍ജിന് ഉപഭോക്താവില്‍ നിന്ന് ഒരു രൂപ മുതല്‍ രണ്ട് രൂപ വരെ പ്രൊസസിങ് ഫീസ് ഈടാക്കാനാണ് തീരുമാനം. യുപിഐ ഇടപാടുകള്‍ക്ക് ഫീസീടാക്കുന്ന ആദ്യ കമ്പനിയാണ് ഫോണ്‍ പേ.
വൈകാതെ മറ്റുള്ളവരും ഇതേ പാത പിന്തുടരാനാണ് സാധ്യത. 50 രൂപയ്ക്ക് താഴെയുള്ള റീചാര്‍ജിന് പണം നല്‍കേണ്ടതില്ല. 50 നും 100 നും ഇടയിലെ റീചാര്‍ജിന് ഒരു രൂപയും നൂറിന് മുകളിലെ റീചാര്‍ജിന് രണ്ട് രൂപയുമാണ് നല്‍കേണ്ടത്.
നിലവില്‍ യുപിഐ വിപണിയിലെ ഒന്നാമനാണ് ഫോണ്‍ പേ. സെപ്തംബറില്‍ 165 കോടി ഇടപാടുകളാണ് ഫോണ്‍ പേ പ്ലാറ്റ്‌ഫോം വഴി നടന്നത്. 40 ശതമാനം മാര്‍ക്കറ്റ് ഷെയറാണ് കമ്പനിക്കുള്ളത്. ഇതൊരു സാധാരണ ഇന്റസ്ട്രി പ്രാക്ടീസെന്നാണ് കമ്പനിയുടെ വാദം. തങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള പേമെന്റുകള്‍ക്ക് ഇപ്പോള്‍ തന്നെ പ്രൊസസിങ് ഫീ ഈടാക്കുന്നുണ്ടെന്നും കമ്പനി പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.