Sections

വിദേശ ടൂറിസ്റ്റുകള്‍ക്കായി ഇന്ത്യ വാതിലുകള്‍ തുറക്കുന്നു

Monday, Sep 20, 2021
Reported By admin
forgine tourist

വിദേശ ടൂറിസ്റ്റുകളെ ഇന്ത്യ സന്ദര്‍ശിക്കാന്‍ അനുവദിച്ചേക്കും ?

 

ലോകത്തെ മുഴുവന്‍ കോവിഡ് വൈറസ് ബാധിച്ചപ്പോള്‍ എല്ലാ രാജ്യങ്ങളെയും പോലെ ടൂറിസം മേഖല പൂര്‍ണമായും അടച്ചിട്ട രാജ്യമാണ് നമ്മുടേത്.പ്രത്യേകിച്ച് ടൂറിസത്തെ ആശ്രയിച്ചു കഴിയുന്ന വലിയ സാമ്പത്തിക ഭദ്രത ആ മേഖലയിലൂടെ നേടിയിരുന്ന കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് വലിയ വെല്ലുവിളിയാണ് പിന്നീട് നേരിടേണ്ടിവന്നത്.നിലവില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ പലതും രാജ്യത്ത് നിന്ന് പിന്‍വലിക്കുന്നു കൂട്ടത്തില്‍ വിദേശ ടൂറിസ്റ്റുകളെ ഇന്ത്യ സന്ദര്‍ശിക്കാന്‍ അനുവദിച്ചേക്കുമെന്ന തരത്തിലുള്ള ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

ദേശീയ മാധ്യമങ്ങള്‍ അടക്കം വലിയ പ്രാധാന്യത്തോടെ നല്‍കുന്ന സൂചനകള്‍ സത്യമാകുമെങ്കില്‍ ടൂറിസം മേഖലയില്‍ വലിയ തിരിച്ചുവരവിനാണ് രാജ്യം സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുന്നത്.ഇന്ത്യയിലെ ആകെ കോവിഡ് കേസുകളില്‍ ഗണ്യമായ കുറവ് നേരിട്ടതോടെയാണ് കേന്ദ്രം ടൂറിസം മേഖലയെ വീണ്ടും തുറക്കാന്‍ തീരുമാനിക്കുന്നത്.ഇതിന്റെ മുന്നോടിയായി രാജ്യത്തേക്ക് വരാന്‍ ആഗ്രഹിക്കുന്ന ആദ്യ 5 ലക്ഷം വിനോദസഞ്ചാരികള്‍ക്ക് സൗജന്യ വിസ നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നു.ഈ തീരുമാനം ഇന്ത്യ സന്ദര്‍ശിക്കുന്ന ഹ്രസ്വകാല വിനോദ സഞ്ചാരികളില്‍ ഉണര്‍വ് സമ്മാനിക്കും.

ഇത്തരത്തിലുള്ള സൗജന്യങ്ങളും യാത്ര അനുമതിയും നല്‍കുന്നെങ്കിലും എല്ലാം അധികൃതരുടെ നിയന്ത്രണത്തിന് കീഴിലായിരിക്കും.വാക്‌സിനേഷന്‍ എടുത്തവര്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പരിശോധിക്കല്‍ തുടങ്ങിയ മാനദണ്ഡങ്ങള്‍ കര്‍ശനമായും പരിശോധിച്ച ശേഷമാകും ഇന്ത്യയിലേക്ക് പ്രവേശനം നല്‍കുന്നത്.മാസ്‌ക് അടക്കം കൃത്യമായ നിബന്ധനകള്‍ പാലിക്കേണ്ടിവരും.

ടൂറിസുകള്‍ രാജ്യത്തിലേക്ക് പ്രവേശിക്കുന്നതിലൂടെ ഏറ്റവും മികച്ച രീതിയിലുള്ള ഫലം ലഭിക്കുന്നത് കേരളത്തിനു തന്നെയാകും.സംസ്ഥാനത്തും കോവിഡ് വ്യാപനത്തില്‍ വലിയ കുറവ് വരുംനാളുകളില്‍ ദൃശ്യമാകുമെന്നാണ് വിലയിരുത്തല്‍.അതുകൊണ്ട് തന്നെ ഈ നീക്കം ആലപ്പുഴ,വയനാട് അടക്കമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഉണര്‍വേകും.

നിലവില്‍ പൂര്‍ണമായും സ്തംഭിച്ച കേരളത്തിലെ ടൂറിസം കേന്ദ്രങ്ങള്‍ വിദേശ സഞ്ചാരികളെ സ്വീകരിക്കാന്‍ ഒരുങ്ങേണ്ടതുണ്ട്.അറ്റകുറ്റ പണികളും കോവിഡ് നിയന്ത്രണങ്ങളുടെ പരിപാലനവും അക്കൂട്ടത്തില്‍പ്പെടും.അതേസമയം ചില നിരീക്ഷകരുടെ അഭിപ്രായത്തില്‍ കോവിഡ് ഭീതി പൂര്‍ണമായും ഒഴിഞ്ഞു പോകാത്തതിനാല്‍ എത്രത്തോളം വിദേശികള്‍ വിനോദസഞ്ചാരത്തിനായി ഇന്ത്യയിലേക്ക് എത്തും എന്നതില്‍ സംശയമുണ്ടെന്ന് പറയപ്പെടുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.