- Trending Now:
സാധാരണ വേസ്റ്റ് പേപ്പര്‍ ഒരു നിശ്ചിത വലിപ്പത്തില്‍ കട്ട് ചെയ്ത് എടുക്കുന്നതാണ് ഷ്രെഡഡ് പേപ്പര്‍ എന്ന് പറയുന്നത്
ജീവിതത്തില്‍ സംഭവിക്കുന്ന ചില പ്രശ്‌നങ്ങള്‍ നമ്മെ വലിയ രീതിയില്‍ തളര്‍ത്താറുണ്ട്. എന്നാല്‍ അത് ശാരീരിക പ്രശ്‌നങ്ങള്‍ ആണെങ്കിലോ? ജീവിതം വഴിമുട്ടുന്ന സാഹചര്യം പോലും ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ നമ്മുക്ക് സംഭവിക്കാറുണ്ട്. ഇത്തരത്തില്‍ പ്രശ്‌നം അനുഭവിക്കുന്നവര്‍ വലിയ കായിക അദ്ധ്വാനമില്ലാത്ത സംരംഭങ്ങളെ കുറിച്ച് ആലോചിക്കാറുണ്ട്. അത്തരത്തിലുള്ള ഒരു സംരംഭമാണ് പേപ്പര്‍ ഷ്രെഡിംഗ്.
സാധാരണ വേസ്റ്റ് പേപ്പര്‍ ഒരു നിശ്ചിത വലിപ്പത്തില്‍ കട്ട് ചെയ്ത് എടുക്കുന്നതാണ് ഷ്രെഡഡ് പേപ്പര്‍ എന്ന് പറയുന്നത്. നമ്മുടെ എല്ലാം വീടുകളില്‍ ബോക്‌സ് ആയി വരുന്ന ഫ്രൂട്ട്, വെജിറ്റബിള്‍ എന്നിവയില്‍ എല്ലാം ഉപയോഗിക്കുന്നത് ഇതേ പേപ്പര്‍ ആണ്. ഷ്രെഡിംഗ് മെഷീന്‍ ഉപയോഗിച്ചാണ് ഷ്രെഡഡ് പേപ്പര്‍ ഉണ്ടാക്കുന്നത്. ഇത് വളരെ എളുപ്പം മാര്‍ക്കറ്റില്‍ ലഭിക്കുന്നതാണ്. അല്ലെങ്കില്‍ ഇന്ത്യ മാര്‍ട്ട് പോലുള്ള ഓണ്‍ലൈന്‍ സൈറ്റില്‍ നിന്നും വാങ്ങാവുന്നതാണ്. ആര്‍ക്കു വേണമെങ്കിലും എളുപ്പത്തില്‍ ഇത് ഓപ്പറേറ്റ് ചെയ്യാവുന്നതാണ്.
നിങ്ങള്‍ ശേഖരിച്ച് വച്ചിരിക്കുന്ന വേസ്റ്റ് പേപ്പര്‍ മെഷീന്‍ ഓണ്‍ ആക്കിയ ശേഷം അതിലോട്ട് ഇട്ടു കൊടുക്കുക.. അപ്പോള്‍ അത് ഓട്ടോമാറ്റിക് ആയി ഷ്രെഡഡ് പേപ്പര്‍ ആയി പുറത്തേക്ക് വന്നോളും. ഈ മെഷീന്റെ വില 25000-300000 രൂപ വരെയാണ്. നിങ്ങളുടെ ഇഷ്ടാനുസരണം ബ്രാന്‍ഡ് നോക്കി വാങ്ങാവുന്നതാണ്. 500-1000 സ്വകയര്‍ ഫീറ്റ് മുറി,3 ഫേസ് ഇലക്ട്രിസിറ്റി കണക്ഷന്‍, ജോലി ചെയ്യുന്നതിന് 2 പേര്‍ എന്നിവയാണ് ഈ സംരംഭം ആരംഭിക്കാന്‍ ആവശ്യമായുള്ളത്.
ചിലവ് എത്രയാണ്??
പേപ്പര്‍ മെറ്റീരിയല്‍ -20000
വാടക-10,000
ഇലക്ട്രിസിറ്റി ബില്ല് -10,000
ലേബര്‍ ചാര്‍ജ്-16000
ഇതെല്ലാം കൂടെ ചേര്‍ത്ത് നിങ്ങള്‍ക്ക് ഈ സംരഭം തുടങ്ങാന്‍ ആവശ്യമായി വരുന്നത് 75000 രൂപയാണ്. മറ്റ് ഏത് ബിസിനസ് പോലെയും ഇതിനും ലൈസന്‍സ് എടുക്കേണ്ടതാണ്. ഇതിന് നിങ്ങള്‍ക്ക് udyog adhaar നിര്‍ബന്ധം ആണ്. ഈ സംരംഭം തുടങ്ങാന്‍ നിങ്ങള്‍ക്ക് PMEGP, UYEGP എന്നീ ലോണുകള്‍ ലഭിക്കുന്നതാണ്.
നിങ്ങളുടെ സുഹൃത്ത് ബന്ധങ്ങളും മറ്റും ഉപയോഗിച്ച് ഇതിന് മാര്‍ക്കറ്റ് കണ്ടെത്താവുന്നതാണ്. കൂടാതെ Experter india, paper filler എന്നീ ഓണ്‍ലൈന്‍ സൈറ്റുകള്‍ ഉപയോഗിച്ചും വില്‍ക്കാവുന്നതാണ്. റോ മെറ്റീരിയലിന്റെയും ഷ്രെഡഡ് പേപ്പറിന്റെയും വില അനുസരിച്ച് ഇതിന്റെ ലാഭം കൂടുകയും കുറയുകയും ചെയ്യാവുന്നതാണ്. അതുകൊണ്ട് തന്നെ മാറ്റങ്ങള്‍ക്കനുസരിച്ച് പുതിയ ബിസിനസ് തന്ത്രങ്ങള്‍ കൊണ്ടുവരാന്‍ ശ്രദ്ധിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.