- Trending Now:
രാജ്യത്തെ പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ കമ്പനിയാണ് പേടിഎം
ഇന്ത്യന്‍ കോര്‍പ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ഫണ്ട് സമാഹരണത്തിന് ഫിന്‍ടെക് കമ്പനിയായ പേടിഎം ഒരുങ്ങുന്നു. രാജ്യത്തെ പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ കമ്പനിയാണ് പേടിഎം. പ്രാഥമിക ഓഹരി വില്‍പനയിലൂടെ (ഐപിഒ) 16,600 കോടി രൂപ സമാഹരിക്കാന്‍ പേടിഎം ന്റെ പേരന്റ് കമ്പനിയായ 'വണ്‍97'ന് 'സെബി' അനുമതി നല്‍കി.
ഇതില്‍ 8,300 കോടി രൂപ പുതിയ ഓഹരി വില്‍പനയിലൂടെയും ബാക്കി തുക ഓഫര്‍ ഫോര്‍ സെയില്‍ (കൂടുതല്‍ ഫണ്ട് സമാഹരിക്കാന്‍ പുറത്തുള്ള കമ്പനികള്‍ക്കും ഓഹരികള്‍ വില്‍ക്കുന്ന രീതി) സംവിധാനത്തിലൂടെയും സമാഹരിക്കും. അടുത്ത മാസത്തോടെ ഐപിഒ ഉണ്ടാകുമെന്നാണ് കരുതുന്നത്.
സോവറീന്‍ ഗോള്‍ഡ് ബോണ്ട് സ്കീം പുതിയ സീരീസ് ഇന്ന് മുതല്‍ ആരംഭിക്കും... Read More
2000 ല്‍ വിജയ് ശേഖര്‍ ഗുപ്തയാണ് കമ്പനി തുടങ്ങിയത്. പിന്നീട് ചൈനീസ് ഈ കൊമേഴ്സ് ഭീമനായ ആലിബാബ ഇതില്‍ വന്‍ നിക്ഷേപം നടത്തി. ഓഫര്‍ ഫോര്‍ സെയിലിലൂടെ ഈ രണ്ട് കമ്പനികളും അവരുടെ ഓഹരികളില്‍ ചിലത് ഒഴിവാക്കും. രാജ്യത്ത് ഉപഭോക്തൃ-ഇന്റര്‍നെറ്റ് ബിസിനസ് മേഖലയിലുള്ള വിവിധ കമ്പനികള്‍ ഫണ്ട് സമാഹരണത്തിന് പ്രാഥമിക വിപണിയിലിറങ്ങിയിട്ടുണ്ട്.
ഭക്ഷണ വിതരണ ആപ്ലിക്കേഷന്‍ സ്ഥാപനമായ സൊമാറ്റോ കൂടാതെ ഓണ്‍ലൈന്‍ ട്രാവല്‍ സേവനങ്ങള്‍ നല്‍കുന്ന ആപ്ലിക്കേഷനായ മേക്ക് മൈ ട്രിപ്പ്, യാത്ര ഡോട്ട് കോം തുടങ്ങിയ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ പ്രാഥമിക വിപണിയല്‍ നിന്ന് ഫണ്ട് സമാഹരണം നടത്തിയിരുന്നു.
ഇ-കൊമേഴ്സ് മേഖലയിലെ വന്‍ സാധ്യത; ചെറുനഗരങ്ങളിലേയ്ക്കും വിതരണം ലക്ഷ്യമിട്ട് കമ്പനികള്‍... Read More
പ്രാഥമിക വിപണിയില്‍ നിന്ന് സമാഹരിക്കുന്ന 4,300 കോടി രൂപ വില്പന മേഖല വിപുലീകരിക്കുന്നതടക്കമുള്ള പ്രവര്‍ത്തനത്തിനാവും പേടിഎം ഉപയോഗിക്കുക. 2,000 കോടി ഏറ്റെടുക്കലുകള്‍ക്കും 25 ശതമാനം മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കുമാകും വകയിരുത്തുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.