- Trending Now:
ഹോം ലോണ്‍ പലിശ കുറഞ്ഞ ബാങ്കുകളിലേക്ക് മാറ്റുന്നത് ഈ വര്‍ഷം കുത്തനെ ഉയര്‍ന്നിട്ടുണ്ടെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്
ഫിക്‌സഡ് ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് ബാങ്ക് അടിക്കടി കുറയ്ക്കുകയാണെങ്കിലും, വായ്പ്പ പലിശ നിരക്ക് മിക്കവാറും സമയങ്ങളില്‍ ഉയര്‍ത്താറാണ് പതിവ്. ഇത് സാധാരണക്കാരെ വളരെയധികം ബാധിക്കുന്ന കാര്യമാണ്. നിരവധി ജനങ്ങള്‍ ഇന്ന് ഭവന വായ്പയായും വാഹന വായ്പയായും വിവിധ ലോണുകള്‍ ഉള്ളവരാണ്.
പലിശ നിരക്കില്‍ ഉണ്ടാകുന്ന ചെറിയ ഒരു കുറവ് പോലും വായ്പകള്‍ എടുത്തിട്ടുള്ളവര്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആശ്വാസം നല്‍കും. ഈ കൊവിഡ് കാലത്ത് ചില ബാങ്കുകളെങ്കിലും വായ്പ നിരക്ക് കുറച്ചിട്ടുണ്ട്. അതിനായി, പലിശ കുറഞ്ഞ ബാങ്കിലേക്ക് ലോണ്‍ ട്രാന്‍സ്ഫര്‍ ചെയ്യേണ്ട ആവശ്യമുണ്ട്.
കൂടാതെ അത്യാവശ്യമായി ഉണ്ടാകുന്ന ചില സാമ്പത്തിക പ്രതിസന്ധികള്‍ കാരണം വലിയ രീതിയില്‍ ആലോചിക്കാതെയും നന്നായി പരിശോധിക്കാതെയും പലിശ കൂടിയ വായ്പകള്‍ ചിലര്‍ എടുക്കാറുണ്ട്. സാമ്പത്തിക പ്രശ്‌നം പരിഹരിച്ചതിന് ശേഷമാകും അത് മൂലം ഉണ്ടാകുന്ന നഷ്ടത്തെ കുറിച്ച് അവര്‍ ബോധവാന്‍മാരാകുക. അത്തരം ആളുകള്‍ ലോണ്‍ ട്രാന്‍സ്ഫര്‍ സംവിധാനം ഉപയോഗപ്പെടുത്താറുണ്ട്. എന്നാല്‍ ലോണ്‍ ഒരു ബാങ്കില്‍ നിന്ന് മറ്റൊരു ബാങ്കിലേക്ക് മാറ്റും മുമ്പ് നിരവധി കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.
ഹോം ലോണ്‍ പലിശ കുറഞ്ഞ ബാങ്കുകളിലേക്ക് മാറ്റുന്നത് ഈ വര്‍ഷം കുത്തനെ ഉയര്‍ന്നിട്ടുണ്ടെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. ഏറ്റവും കൂടുതല്‍ വായ്പാ ട്രാന്‍സ്ഫര്‍ നടക്കുന്നത് ഭവന വായ്പകളില്‍ ആണെങ്കിലും വ്യക്തിഗത വായ്പകള്‍ ഉള്‍പ്പെടെ ട്രാന്‍സ്ഫര്‍ ചെയ്യാനും ധനകാര്യസ്ഥാപനങ്ങള്‍ അവസരം നല്‍കുന്നുണ്ട്. എന്നാല്‍ എല്ലാ ബാങ്കുകളിലും എല്ലാ വായ്പകളും ട്രാന്‍സ്ഫര്‍ ചെയ്യാന്‍ പറ്റിയെന്നു വരില്ല. അതുകൊണ്ട് ഈ സൗകര്യം ലഭ്യമായ ബാങ്കുകള്‍ അറിയുന്നതിനൊപ്പം കുറഞ്ഞ പലിശ നിരക്കുകളും അന്വേഷിച്ചറിയാം.
പലിശ കുറയുന്നത് പ്രതിമാസ തിരിച്ചടവ് തുക കുറയ്‌ക്കും എന്ന് മാത്രമല്ല ലോണ്‍ തിരിച്ചടവിനായി ചെലവഴിക്കുന്ന മൊത്തം തുകയിലും കാര്യമായ വ്യത്യാസം വരും. ലോണ്‍ ട്രാന്‍സ്ഫര്‍ ചെയ്യുമ്പോള്‍ നിലവിലെ ലോണ്‍ ടോപ് അപ് ചെയ്ത് കുറഞ്ഞ നിരക്കില്‍ അധിക പണം കണ്ടെത്താനും സാധിക്കും. അത്യാവശ്യമുണ്ടെങ്കില്‍ ഈ സൗകര്യം വിനിയോഗിക്കാം.
എച്ച്ഡിഎഫ്‌സി ബാങ്ക് 40 ലക്ഷം രൂപ വരെയുള്ള വ്യക്തിഗത വായ്പകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ അവസരം നല്‍കുന്നുണ്ട്. ഇങ്ങനെ വായ്പകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പ്രോസസിങ് ചാര്‍ജ് ഇനത്തിലും പ്രീ ക്ലോഷര്‍ ചാര്‍ജായുമൊക്കെ ബാങ്കുകള്‍ ഈടാക്കുന്ന തുകയും ബാങ്കുകളുടെ നിബന്ധനകളും അറിഞ്ഞിരിക്കണം. നിലവില്‍ ചില ബാങ്കുകള്‍ മൂന്ന് ശതമാനം വരെ പ്രോസസ്സിങ് ചാര്‍ജുകള്‍ ഈടാക്കുന്നുണ്ടെങ്കില്‍ പ്രോസസ്സിങ് ചാര്‍ജുകള്‍ ഈടാക്കാത്ത ബാങ്കുകളും ഉണ്ട്.
ചില ബാങ്കുകള്‍ ലോണ്‍ അനുസരിച്ച് പരമാവധി 20,000 രൂപ വരെയൊക്കെ പ്രോസസ്സിങ് ഫീസും ഈടാക്കുന്നുണ്ടെന്ന് അറിയാം. അതുപോലെ ലോണ്‍ നേരത്തെ ക്ലോസ് ചെയ്യുന്നതിന് തടസമില്ല എന്നതും ഇതിന്റെ ചാര്‍ജുകള്‍ താരതമ്യേന കുറവാണെന്നും ഉറപ്പാക്കാം. ലോണ്‍ ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് മുമ്പ് അതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കൃത്യമായി മനസിലാക്കണം. അത് താങ്കള്‍ക്ക് എത്രത്തോളം ലാഭം നല്‍കുന്നുവെന്ന് പരിശോധിച്ചതിന് ശേഷം മാത്രം തുടര്‍ നടപടികളുമായി മുന്നോട്ട് പോകുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.