Sections

അക്കൗണ്ടില്‍ ഒരു രൂപ പോലും ഇല്ല; പക്ഷെ ആവശ്യമുള്ള തുക ഈസിയായി പിന്‍വലിക്കാം

Thursday, Aug 26, 2021
Reported By admin
Overdraft Facility from Banks

അക്കൗണ്ടില്‍ പണം ഇല്ലെങ്കില്‍ പോലും തുക പിന്‍വലിക്കാന്‍ സാധിക്കുന്ന ഒരു സംവിധാനം

 

വളരെ പെട്ടെന്ന് പണത്തിന് ആവശ്യം വരുന്ന അടിന്തര സാഹചര്യങ്ങള്‍ നമ്മള്‍ എല്ലാവരുടെയും ജീവിതത്തിലുണ്ടാകും.ആശുപത്രിയോ ചികിത്സാ ചെലവോ ഒക്കെ ഇത്തരം ലിസ്റ്റില്‍പ്പെട്ടതാണ്,ഈ അവസരങ്ങളില്‍ സമ്പാദ്യമോ നീക്കിയിരിപ്പോ ഇല്ലെങ്കില്‍ വല്ലാത്ത പ്രതിസന്ധിയാകും മുന്നിലെത്തുക.ഈ സാഹചര്യങ്ങളില്‍ അക്കൗണ്ടില്‍ അഥവാ പണം ഇല്ലെങ്കില്‍ പോലും നമുക്ക് ആവശ്യമുള്ള തുക പിന്‍വലിക്കാന്‍ സാധിക്കുന്ന ഒരു സംവിധാനം ബാങ്കുകള്‍ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്.


ഓവര്‍ ഡ്രാഫ്റ്റ് എന്നറിയപ്പെടുന്ന ഈ സൗകര്യത്തിലൂടെ ബാങ്കില്‍ നിന്ന് അഡ്വാന്‍സ് ആയി അതായത് മുന്‍കൂര്‍ തുക പിന്‍വലിക്കാന്‍ സാധിക്കുന്നു.അക്കൗണ്ടില്‍ ഒരു രൂപ പോലും ഇല്ലാതെ തന്നെ അടിയന്തര ഘട്ടങ്ങളില്‍ ബാങ്ക് ഉപയോക്താവിന് ഈ ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം അനുവദിച്ചു നല്‍കുന്നു.ശരിക്കും ഇതൊരു ഹ്രസ്വകാല വായ്പ സംവിധാനമാണ് അടിയന്തര സമയങ്ങളില്‍ ബാങ്ക് നല്‍കുന്ന ചെറിയ വായ്പ സംവിധാനം.

എസ്ബിഐ പോലുള്ള പൊതുമേഖല ബാങ്കുകളും ഐസിഐസിഐ പോലുള്ള ചില ബാങ്കുകളും ഓവര്‍ ഡ്രാഫ്റ്റ് സേവനം ഉപയോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്.ബാങ്കുകള്‍ ഇത്തരത്തില്‍ നല്‍കുന്ന തുകയ ശരിക്കും ഉപയോക്താവിന്റെ പ്രതിമാസ ശമ്പളത്തിന്റെ മൂന്ന് മടങ്ങ് വരെ മാത്രമായിരിക്കും ഓവര്‍ഡ്രാഫ്റ്റ് സേവനത്തിലൂടെ പിന്‍വലിക്കാന്‍ സാധിക്കുക.ഓവര്‍ഡ്രാഫ്റ്റായി ലഭിക്കുന്ന പരമാവധി തുക ഓരോ ബാങ്കിന് അനുസരിച്ചും വ്യത്യാസപ്പെട്ടിരിക്കും.അതായത് ഉപയോക്താവിന്റെ സാമ്പത്തിക നില പരിശോധിച്ചാണ് ഈ തുകയുടെ പരിധി ബാങ്കുകള്‍ നിശ്ചിയിക്കുന്നത്.

ഓവര്‍ ഡ്രാഫ്റ്റ് സേവനത്തിന് ബാങ്കികള്‍ പലിശ ഈടാക്കുന്നത് ബാങ്കുകള്‍ മാറുന്നതിന് അനുസരിച്ച് വ്യത്യാസപ്പെടും.മിക്കവാറും 1 ശതമാനം മുതല്‍ 3 ശതമാനം വരെ പലിശയാണ് ഈടാക്കി കാണുന്നത്.

ബാങ്കുകള്‍ പ്രതിമാസ വേതനക്കാരായ ഉപയോക്താക്കളോട് തങ്ങളുടെ ഓവര്‍ ഡ്രാഫ്റ്റ് സൗകര്യത്തെ കുറിച്ച് നേരത്തെ വിവരങ്ങള്‍ കൈമാറിയിരിക്കും.ഇത് മൊബൈല്‍ സന്ദേശങ്ങളോ അല്ലെങ്കില്‍ മെയില്‍ വഴിയോ ആകാം.ഓവര്‍ഡ്രാഫ്റ്റിന്റെ പരിധികളെ കുറിച്ചും ഈ അവസരത്തില്‍ അറിയാന്‍ സാധിക്കും.ചില അവസരങ്ങലില്‍ ബാങ്ക് ഉപയോക്താവിന്റെ പ്രതിമാസ ശമ്പളത്തിന്റെ ഒരു നിശ്ചിത ശതമാനം മാത്രമെ ഓവര്‍ഡ്രാഫ്റ്റആയി നല്‍കാറുള്ളു.ഓവര്‍ഡ്രാഫ്റ്റ് സൗകര്യം പലപ്പോഴും വലിയ ആശ്വാസമാണെങ്കിലും തെരഞ്ഞെടുക്കപ്പെട്ട ചില ബാങ്കുകള്‍ക്ക് മാത്രമാണ് ഈ സേവനം വാഗ്ദാനം ചെയ്യാന്‍ സാധിക്കുന്നത്.അതിനൊപ്പം അതെ ബാങ്കില്‍ സാലറി അക്കൗണ്ടുള്ള ശമ്പളക്കാരായ ഉപയോക്താക്കള്‍ക്ക് മാത്രമാണ് സൗകര്യം ലഭിക്കുക.ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ക്രെഡിറ്റ് സ്‌കോറും ബാങ്ക് ഓവര്‍ഡ്രാഫ്റ്റ് അനുവദിക്കും മുന്‍പ് പരിശോധിച്ചിരിക്കും.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.