- Trending Now:
പുതിയ അപ്ഡേറ്റില്‍ ഇതു സംബന്ധിച്ചു പുതിയ പ്രഖ്യാപനങ്ങള്‍ കമ്പനി നടത്തുമെന്നാണു വിലയിരുത്തല്‍
വാട്സ്ആപ്പിലൂടെ പണമിടപാട് തുടങ്ങിയിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും വേണ്ട പരിഗണന ലഭിക്കുന്നില്ല. ആയതിനാല്‍ പുതിയ തന്ത്രവുമായി ഇറങ്ങിയിരിക്കുകയാണ് വാട്സ്ആപ്പ്. എതിരാളികളുടെ ക്യാഷ്ബാക്ക് ഓഫറുകളാണ് വാട്സ്ആപ്പിനു വിനയാകുന്നതെന്നാണു വിലയിരുത്തല്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള മെസേജിങ് ആപ്പാണ് വാട്സ്ആപ്പ്. ഓഫറുകള്‍ കൊണ്ടുവരുന്നതോടെ ഏതിരാളികള്‍ക്കു കടുത്ത വെല്ലുവളിയാണ് കമ്പനി ഉയര്‍ത്തുന്നത്.
ജിയോയുടെ പരാതിയില്‍ എയര്‍ടെലിനും വൊഡഫോണ്‍ ഐഡിയക്കും വന്‍തുക പിഴശിക്ഷ... Read More
പരീക്ഷണഘട്ടമായി ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പില്‍ കമ്പനി ക്യാഷ്ബാക്ക് ഓഫര്‍ ഉള്‍പ്പെടുത്തി കഴിഞ്ഞെന്നാണു അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഉപയോക്താക്കള്‍ക്ക് അവരുടെ അടുത്ത പേമെന്റില്‍ ഒരു ക്യാഷ്ബാക്ക് ലഭിക്കുമെന്ന തരത്തിലുള്ള വാട്സ്പേയുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പുതിയ അപ്ഡേറ്റില്‍ ഇതു സംബന്ധിച്ചു പുതിയ പ്രഖ്യാപനങ്ങള്‍ കമ്പനി നടത്തുമെന്നാണു വിലയിരുത്തല്‍. ഈ അപ്ഡേറ്റും ഉടനെ പ്രതീക്ഷിക്കാം. വരാനിരിക്കുന്ന ഉത്സവ സീസണാകും ഫെയ്സ്ബുക്കിന്റെയും ലക്ഷ്യം. പ്രാരംഭ ഓഫറായി ഉപയോക്താക്കള്‍ക്ക് 10 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കാനാണു സാധ്യതയെന്നാണ് റിപ്പോര്‍ട്ട്.
എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ഇഎംഐ സേവനത്തിന് താങ്കള്‍ക്ക് അര്‍ഹതയുണ്ടോ എന്നറിയേണ്ടേ...? ... Read More
ഇന്ത്യയിലെ യുപിഐ പേമെന്റുകള്‍ക്ക് മാത്രമാകും ക്യാഷ്ബാക്ക് ബാധകമാകൂ. ലഭിക്കുന്ന തുക 48 മണിക്കൂറിനുള്ളില്‍ ഉപയോക്താവിന്റെ അക്കൗണ്ടില്‍ ക്രെഡിറ്റ് ആകുമെന്നും റിപ്പോര്‍ട്ടിലുണ്ട്. വാട്സ് ആപ്പിനു ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ളത് ആന്‍ഡ്രോയിഡിലാണ്. എന്നിരുന്നാലും ഐഫോണിലും ഉടനെ ഫീച്ചര്‍ കൊണ്ടുവരുമെന്നാണു കരുതുന്നത്. ഇന്ത്യയില്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ കൂടുതലായി ഉപയോഗിക്കുന്നതും ഫെയ്സ്ബുക്കിനെ സ്വാധീനിച്ചെന്നാണു വിലയിരുത്തല്‍.
ഉത്സവകാലത്ത് ഗൂഗിള്‍പേയും ഫോണ്‍പേയും പേടിഎമ്മും എല്ലാം ഓഫറുകളുമായി ഉപയോക്താക്കളുടെ മനം കവരാറുണ്ട്. ഫ്‌ളിപ്കാര്‍ട്ടിന്റെയും ആമസോണിന്റെും മിന്‍ത്രയുടേയുമെല്ലാം ഉത്സവകാല വില്‍പ്പനയ്ക്കും ഈ ആപ്പുകള്‍ വഴിയുള്ള പേമെന്റുകള്‍ക്ക് ഇളവുകള്‍ അനുവദിക്കാറുണ്ട്. കഴിഞ്ഞ ദിവസമാണ് ഉപയോക്താക്കള്‍ക്കു വിദേശത്തേക്കും പണം അയക്കാനുള്ള അവസരം പേടിഎം ഒരുക്കിയത്. ഇതിനായി വിവിധ രാജ്യങ്ങള്‍ക്കുള്ളില്‍ സാന്നിധ്യമുള്ള യൂറോനെറ്റ് വേള്‍ഡ് വൈഡിന്റെ ബിസിനസ് വിഭാഗമായ റിയ മണി ട്രാന്‍സ്ഫറുമായാണു കമ്പനി സഹകരിക്കുന്നത്.
പ്രവാസികള്‍ക്ക് ആശ്വാസവുമായി പേടിഎം; ഇനി എവിടെ നിന്നും പണം അയക്കാം... Read More
ഡി.ടി.എച്ച് റീചാര്‍ജുകള്‍ക്കും ഐ.പി.എല്‍. സീസണില്‍ ക്യാഷ്ബാക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് പേടിഎം കഴിഞ്ഞ ദിവസങ്ങളില്‍ ശ്രദ്ധാകേന്ദ്രമായിരുന്നു. ഐപിഎല്ലും ടി-20 വേള്‍ഡ് കപ്പും കണക്കിലെടുത്ത് ഡി.ടി.എച്ച് റീചാര്‍ജിന് 500 രൂപ വരെയാണ് കമ്പനി ക്യാഷ് ബാക്ക് ഓഫര്‍ പ്രഖ്യാപിച്ചത്. പേടിഎം വഴി പേമെന്റ് നടത്തുന്ന എല്ലാ ഡി.ടി.എച്ച് ഉപഭോക്താക്കള്‍ക്കും ഓഫര്‍ ലഭിക്കും. ടാറ്റ സ്‌കൈ, എയര്‍ടെല്‍ ഡിജിറ്റല്‍ ടിവി, ഡിഷ് ടിവി. ഡി.ടു.എച്ച്, സണ്‍ ഡയറക്ട് ഉപഭോക്താക്കള്‍ക്ക് ഓഫര്‍ ബാധകമാണ്. ഓഫര്‍ ലഭിക്കുന്നതിനായി 'CRIC2021' എന്ന കോഡ് റീച്ചാര്‍ജിങ് സമയത്ത് നല്‍കിയാല്‍ മതി. പരമാവധി 500 രൂപ വരെയാണ് ക്യാഷ്ബാക്ക് ലഭിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.