Sections

ഇനിയും ഈ സാമ്പത്തിക തീരുമാനങ്ങള്‍ എടുത്തില്ലേ...? എന്നാല്‍ ഇനി വൈകേണ്ട

Sunday, Sep 05, 2021
Reported By Aswathi Nurichan
financial decision

ഇതുവരെ എമര്‍ജന്‍സി ഫണ്ട് ഉണ്ടാക്കി തുടങ്ങിയില്ലെങ്കില്‍ ചെറിയ രീതിയില്‍ തുക മാറ്റി വച്ച് കൊണ്ട് എമര്‍ജന്‍സി ഫണ്ട് ഉണ്ടാക്കാം

 

നിലവില്‍ വലിയൊരു സാമ്പത്തിക പ്രതിസന്ധിയാണ് നാം നേരിടുന്നത്. പക്ഷേ നാളെ ഈ പ്രതിസന്ധികളെയൊക്കെ നാം തരണം ചെയ്യും. പ്രതിസന്ധികളില്‍ തളരാതെ നല്ലൊരു നാളെയ്ക്കായി പ്രത്യാശിച്ചു കൊണ്ട് വേണം ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍. എന്നാല്‍ ഭാവിയിലും ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ വരാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഇനിയെങ്കിലും ജീവിതത്തില്‍ ചില സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

എമര്‍ജന്‍സി ഫണ്ട് ഉണ്ടാക്കുക

6 മാസം മുതല്‍ ഒരു വര്‍ഷം വരെ നിങ്ങളുടെ ചെലവുകള്‍ നടത്തുന്നതിനുള്ള തുകയാണ് എമര്‍ജന്‍സി ഫണ്ട്. ഒരു വരുമാനമില്ലാതിരിക്കുകയും ജീവിക്കാന്‍ ബുദ്ധിമുട്ടാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ മാത്രമേ എമര്‍ജന്‍സി ഫണ്ടില്‍ നിന്ന് പണം പിന്‍വലിക്കാവൂ. ഫിക്‌സിഡ് ഡെപ്പോസിറ്റ്, സേവിംഗ്‌സ് ഡേപ്പോസിറ്റ്, സ്വീപ് ഇന്‍ ഡെപ്പോസിറ്റ്, ലിക്വിഡ് ഫണ്ട് എന്ന രീതിയിലൊക്കെ എമര്‍ജന്‍സി ഫണ്ട് ഉണ്ടാക്കി എടുക്കാവുന്നതാണ്. ഇതുവരെ എമര്‍ജന്‍സി ഫണ്ട് ഉണ്ടാക്കി തുടങ്ങിയില്ലെങ്കില്‍ ചെറിയ രീതിയില്‍ തുക മാറ്റി വച്ച് കൊണ്ട് എമര്‍ജന്‍സി ഫണ്ട് ഉണ്ടാക്കാം.

വിവിധ സ്രോതസുകളില്‍ നിന്നുള്ള വരുമാനം

ഒരു സ്രോതസുകളില്‍ നിന്ന് മാത്രം വരുമാനം ലഭിക്കുന്ന വ്യക്തികള്‍ക്ക് കോവിഡ് പോലെയുള്ള പ്രതിസന്ധികള്‍ വലിയ രീതിയില്‍ ബാധിക്കും. വിവിധ സ്രോതസുകളില്‍ നിന്ന് വരുമാനം ലഭിച്ചാല്‍ നിങ്ങള്‍ക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കും. വിവിധ മേഖലകളില്‍ നിന്നുള്ള വരുമാനത്തിനായി ശ്രമിക്കുമ്പോള്‍ നിങ്ങള്‍ക്ക് താല്‍പര്യമുള്ള മേഖകളില്‍ നിന്ന് വരുമാനം നേടാന്‍ നോക്കണം. എങ്കില്‍ മാത്രമേ അത് മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമം നിങ്ങളില്‍ നിന്നുണ്ടാകുകയുള്ളൂ. 

ഇന്‍ഷുറസ്

ഇന്‍ഷുറസ് പലരീതിയിലുണ്ട്, ലൈഫ് ഇന്‍ഷുറന്‍സ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, വെഹിക്കിള്‍ ഇന്‍ഷുറന്‍സ് തുടങ്ങിയവ. ഇതില്‍ ആരോഗ്യ ഇന്‍ഷുറന്‍സിനായിരിക്കണം നിങ്ങള്‍ പ്രാധാന്യം നല്‍കേണ്ടത്. സാമ്പത്തിക പ്രശ്‌നങ്ങളിലൂടെ കടന്നു പോകുമ്പോള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടി ഉണ്ടായാല്‍ അത് നിങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. കുടുംബത്തിനെ മുഴുവനായി ഉള്‍പ്പെടുത്തുന്ന ഇന്‍ഷുറന്‍സ് എടുക്കുന്നതായിരിക്കും ഏറ്റവും നല്ലത്.

നിക്ഷേപം

കോവിഡ് പ്രതിസന്ധി ഓഹരി വിപണിയെ തളര്‍ത്തിയെങ്കിലും നിലവില്‍ ഓഹരി വിപണി വീണ്ടും ഉയര്‍ന്ന് വരുന്നുണ്ട്. ഇത്രയും കാലം സാമ്പത്തിക മാന്ദ്യം പോലെയുള്ള നിരവധി പ്രതിസന്ധികള്‍ നമ്മുടെ ലോകത്ത് ഉണ്ടാകുകയും അത് ഓഹരി വിപണിയെ മോശമായി ബാധിക്കുകയും ചെയ്തിരുന്നു. പക്ഷേ അതൊക്കെ ഓഹരി വിപണി തരണം ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ നിലവിലെ പ്രതിസന്ധിയും തരണം ചെയ്യുമെന്ന് ഉറപ്പാണ്. നിലവിലെ സാഹചര്യത്തെ അവസരമായി കണ്ട് മറ്റ് മൂന്നു സാമ്പത്തിക തീരുമാനങ്ങള്‍ക്കുള്ള പണം മാറ്റി വച്ചതിന് ശേഷമുള്ള തുക ഓഹരി വിപണിയില്‍ നിക്ഷേപിക്കാവുന്നതാണ്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.