Sections

നോർക്ക എസ് ബി ഐ പ്രവാസി ലോൺമേള

Wednesday, Jan 18, 2023
Reported By Admin
norkaroots

പ്രവാസി സംരംഭകർക്കായി നോർക്ക റൂട്ട്സും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി ലോൺ മേള സംഘടിപ്പിക്കുന്നു


ആലപ്പുഴ ജില്ലയിലെ പ്രവാസി സംരംഭകർക്കായി നോർക്ക റൂട്ട്സും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി ജനുവരി 19 മുതൽ 21 വരെ ലോൺ മേള സംഘടിപ്പിക്കുന്നു. ആലപ്പുഴ ബീച്ച് റോഡിലെ എസ്.ബി.ഐ റീജിയണൽ ബിസ്സിനസ്സ് ഓഫീസ് ബ്രാഞ്ചിലാണ് വായ്പാ മേള. രണ്ടുവർഷത്തിൽ കൂടുതൽ വിദേശത്തു ജോലി ചെയ്ത് സ്ഥിരമായി നാട്ടിൽ മടങ്ങി വന്ന പ്രവാസികൾക്ക് മേളയിൽ പങ്കെടുക്കാം. പ്രവാസി പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്ട്മെന്റ് പ്രൊജക്റ്റ് ഫോർ റീട്ടേൺഡ് എമിഗ്രൻസ് പ്രത്യേക പദ്ധതി പ്രകാരമാണ് വായ്പാ മേള.

പങ്കെടുക്കാൻ താൽപര്യമുളള പ്രവാസി സംരംഭകർ നോർക്ക റൂട്ട്സിന്റെ www.norkaroots.org എന്ന വെബ്ബ്സൈറ്റിലെ ndprem ലിങ്ക് വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) അല്ലെങ്കിൽ 0471-2770500 എന്ന നമ്പരിൽ (ഓഫീസ് സമയത്ത്) ബന്ധപ്പെടാവുന്നതാണ്.

മേളയിൽ പങ്കെടുക്കാനെത്തുന്നവർ തിരിച്ചറിയൽ രേഖകൾ, പാസ്സ്പോർട്ട് സെസ്സ് ഫോട്ടോ, സംരംഭം തുടങ്ങുന്ന കെട്ടിടത്തിന്റെ വാടക / പാട്ടകരാർ പകർപ്പ്, സ്ഥാപനത്തിന്റെ ലൈസൻസ്, ഉദ്യം രജിസ്ട്രേഷൻ, സംരംഭത്തിനായി ഉപകരണങ്ങളോ വാഹനങ്ങളോ വാങ്ങിയിട്ടുണ്ടെങ്കിൽ അവയുടെ നികുതി രശീതോ, കൊട്ടേഷനോ, പദ്ധതിയുടെ രൂപരേഖ തുടങ്ങിയവ ഹാജരാക്കണം.

പ്രവാസി സംരംഭങ്ങൾക്ക് ഒരു ലക്ഷം രൂപ മുതൽ പരമാവധി 30 ലക്ഷം രൂപ വരെയുളള വായ്പകളാണ് എൻ.ഡി.പി. ആർ.ഇ.എം പദ്ധതി പ്രകാരം അനുവദിക്കുക. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) 3 ശതമാനം പലിശ സബ്സിഡിയും (ആദ്യത്തെ നാലു വർഷം) പദ്ധതി വഴി സംരംഭകർക്ക് ലഭിക്കും.

തിരിച്ചെത്തിയ പ്രവാസികൾക്ക് സ്വയം തൊഴിലോ, ബിസ്സിനസ്സ് സംരംഭങ്ങളോ തുടങ്ങുന്നതിനും, നിലവിലുളളവ വിപുലപ്പെടുത്തുന്നതിനും സഹായകരമാകുന്നതാണ് നോർക്ക റൂട്ട്സ് എൻ.ഡി.പി.ആർ.ഇ.എം പദ്ധതി. സംസ്ഥാനത്തെ 18 ബാങ്കിങ്ങ്, ധനകാര്യസ്ഥാപനങ്ങളുടെ 6000 ത്തോളം ശാഖകൾ വഴി സേവനം ലഭ്യമാണ്. പ്രവാസി കൂട്ടായ്മകൾ, പ്രവാസികൾ ചേർന്ന് രൂപീകരിച്ച കമ്പനികൾ, സൊസൈറ്റികൾ എന്നിവർക്കും എൻ.ഡി.പി.ആർ.ഇ.എം പദ്ധതി വഴി അപേക്ഷിക്കാൻ അർഹതയുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.