Sections

ഇതാ തിരിച്ചടവ് ഇല്ലാത്ത സര്‍ക്കാരിന്റെ ഒരു ലക്ഷം രൂപ ധനസഹായം

Tuesday, Oct 12, 2021
Reported By Aswathi Nurichan
cash

ഒരു ലക്ഷം രൂപയാണ് ഈ ഒരു പദ്ധതി വഴി സര്‍ക്കാര്‍ നല്‍കുന്നത്, ഏറ്റവും പ്രധാനപ്പെട്ട കാര്യം ഈ പൈസ തിരിച്ചടക്കേണ്ടതില്ല എന്നതാണ്

 

കോവിഡിന് ശേഷം വളര്‍ത്തുമൃഗ പരിപാലന രംഗത്ത് ഒട്ടേറെ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. വ്യത്യസ്തമായ നിരവധി ആശയങ്ങള്‍ മുന്നോട്ട് വന്നെങ്കിലും മറ്റ് പലര്‍ക്കും പല തരത്തിലുള്ള നഷ്ടങ്ങളാണ് സംഭവിച്ചിട്ടുള്ളത്. കോവിഡ് കാരണം മാത്രമല്ല, ശക്തമായി തുടരുന്ന മഴയിലും കാറ്റിലും  ഒട്ടേറെ പേരുടെ മൃഗങ്ങള്‍ക്കും കൂടിനും ഒക്കെ നാശനഷ്ടങ്ങള്‍ സംഭവിച്ചു. അതില്‍ നിരവധി പേര്‍ സാമ്പത്തികമായി പ്രയാസങ്ങള്‍ അനുഭവിക്കുന്നവരാണ്.

ഇത്തരത്തിലുള്ളവര്‍ക്ക്‌ സഹായവുമായി എത്തിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ആട് വളര്‍ത്തല്‍, പശു വളര്‍ത്തല്‍, കോഴി വളര്‍ത്തല്‍ എന്നിങ്ങനെയുള്ള ഫാര്‍മിംഗ് നടത്തുന്നവര്‍ക്ക് ഒക്കെയും ഈ സഹായം കിട്ടും. സര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതി വഴിയാണ് ധനസഹായം ലഭ്യമാക്കുന്നത്‌.

ഒരു ലക്ഷം രൂപയാണ് ഈ ഒരു പദ്ധതി വഴി സര്‍ക്കാര്‍ നല്‍കുന്നത്, ഏറ്റവും പ്രധാനപ്പെട്ട കാര്യം ഈ പൈസ തിരിച്ചടക്കേണ്ടതില്ല എന്നതാണ്. എപിഎല്‍, ബിപിഎല്‍ എന്ന വ്യത്യാസമില്ലാതെ ഈ സഹായം ലഭ്യമാകും. കൂടാതെ മറ്റ് കര്‍ഷകര്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും ഈ ധനസഹായം ലഭിക്കും.

ഈ ആനുകൂല്യം ലഭിക്കാന്‍ തൊഴിലുറപ്പ് ഡിപാര്‍ട്‌മെന്റ് അസിസ്റ്റന്റ് എന്‍ജിനീയര്‍, അല്ലെങ്കില്‍ ഓവര്‍സിയര്‍ എന്നിവരെ കാണുക. നിങ്ങളുടെ കാര്യങ്ങള്‍, അല്ലെങ്കില്‍ പദ്ധതിയെ കുറിച്ച് അവരെ ബോധിപ്പിച്ച ശേഷം അപേക്ഷ നല്‍കണം. ശേഷം അപേക്ഷയുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ വന്ന് അന്വേഷിക്കും. അവര്‍ നിര്‍ദേശിക്കുന്ന രൂപത്തിലാണ് കൂട് നിര്‍മ്മിക്കേണ്ടത്.

അപേക്ഷ സ്വീകരിച്ചു കഴിഞ്ഞാല്‍ കൂട് പണിതതിന്റെയും ചിലവായ തുകയുടെയും ഒരു ജിഎസ്ടി ബില്‍ സമര്‍പ്പിക്കണം. ഉദ്യോഗസ്ഥര്‍ വിലയിരുത്തിയതിന് ശേഷം ചിലവാക്കിയ തുക തിരിച്ചു കിട്ടുന്നതായിരിക്കും. ഒരുലക്ഷത്തി ഇരുപതിനായിരം മാത്രമാണ് ഈ ഒരു പദ്ധതിയുടെ കീഴില്‍ നിങ്ങള്‍ക്ക് ചിലവാക്കാന്‍ സാധിക്കുകയുള്ളു, അതില്‍ തന്നെ ഒരു ലക്ഷം മാത്രമാണ് നിങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നും തിരിച്ചു കിട്ടുക.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.