Sections

വീട് വെയ്ക്കാന്‍ സാമ്പത്തിക സ്ഥിതി ഇല്ലാത്തവര്‍ക്കും ഇനി വീട് സ്വപ്‌നം കാണാം

Friday, Sep 03, 2021
Reported By Aswathi Nurichan
home

സുരക്ഷിതമായ രീതിയില്‍ ഒരു ലോണ്‍ ലഭിക്കണമെങ്കില്‍ സര്‍ക്കാര്‍ പദ്ധതികള്‍ ഉപയോഗിക്കുക എന്നത് തന്നെയാണ് ഏറ്റവും ഉചിതമായ മാര്‍ഗ്ഗം. ഇത്തരത്തില്‍ സര്‍ക്കാറിന് കീഴില്‍ വീട് നിര്‍മ്മിക്കുന്നതിന് നല്‍കുന്ന മറ്റൊരു പദ്ധതിയാണ് 'എന്റെ വീട്' പദ്ധതി.


സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാല്‍ പലപ്പോഴും സ്വപ്നഭവനം പണിയുന്നതിന് ആവശ്യമായ സാമ്പത്തിക സ്ഥിതി ഇല്ലാത്തത് പലരെയും വീടെന്ന സ്വപ്നത്തില്‍ നിന്നും പുറകോട്ടു വലിക്കുന്നു. ഹോം ലോണിനായി ബാങ്കുകളില്‍ അപേക്ഷ നല്‍കിയാലും അതിന് നിരവധി നടപടിക്രമങ്ങള്‍ ഉള്ളതിനാല്‍ തന്നെ പലപ്പോഴും വായ്പ ലഭിക്കാത്ത അവസ്ഥയാണ് ഉള്ളത്.

വായ്പ ലഭിച്ചാലും വളരെ ഉയര്‍ന്ന നിരക്കിലുള്ള പലിശയും ഹോം ലോണിന് നല്‍കേണ്ടിവരും. ഇത്തരമൊരു സാഹചര്യത്തില്‍ എല്ലാവര്‍ക്കും വീട് എന്ന സ്വപ്നം പൂര്‍ത്തീകരിക്കാന്‍ സഹായിക്കുന്ന ഒരു പദ്ധതിയെ കുറിച്ച് അറിയാം. കുറഞ്ഞ വാര്‍ഷികവരുമാനം ഉള്ളവര്‍ക്കും വീടെന്ന സ്വപ്നം പൂര്‍ത്തീകരിക്കാന്‍ സഹായിക്കുന്ന പദ്ധതിയാണ് 'എന്റെ വീട്'.

സുരക്ഷിതമായ രീതിയില്‍ ഒരു ലോണ്‍ ലഭിക്കണമെങ്കില്‍ സര്‍ക്കാര്‍ പദ്ധതികള്‍ ഉപയോഗിക്കുക എന്നത് തന്നെയാണ് ഏറ്റവും ഉചിതമായ മാര്‍ഗ്ഗം. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ലൈഫ് മിഷന്‍ പദ്ധതി പ്രകാരം നിരവധി പേര്‍ക്കാണ് വീടെന്ന സ്വപ്നം പൂര്‍ത്തീകരിക്കാന്‍ സാധിച്ചത്. ഇത്തരത്തില്‍ സര്‍ക്കാറിന് കീഴില്‍ വീട് നിര്‍മ്മിക്കുന്നതിന് നല്‍കുന്ന മറ്റൊരു പദ്ധതിയാണ് 'എന്റെ വീട്' പദ്ധതി.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിന് 10 ലക്ഷം രൂപ വരെ ലഭിക്കുന്ന ഈയൊരു പദ്ധതി അനുസരിച്ച് വീട് ലഭിക്കുന്നതിന് വാര്‍ഷികവരുമാനം മൂന്നു ലക്ഷം രൂപവരെ ഉള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ സാധിക്കുക. ഇതില്‍ വീടുകള്‍ ഇല്ലാത്ത ഭവനരഹിതരായവര്‍ക്ക് ആണ് വീടിനായി അപേക്ഷ നല്‍കാനായി സാധിക്കുക. വായ്പ ലഭിക്കുന്നതിന് ഓരോ വ്യക്തികള്‍ക്കും അവരുടെ വരുമാനമാര്‍ഗ്ഗം അനുസരിച്ചാണ് നല്‍കപെടുക.

പ്രധാനമായും രണ്ട് രീതിയിലുള്ള ലോണുകള്‍ ആണ് ലഭിക്കുക. ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 5 ലക്ഷം രൂപയാണ് വീട് നിര്‍മിക്കാനായി ലഭിക്കുക.ഒരു ലക്ഷത്തി ഇരുപതിനായിരം രൂപക്ക് മുകളില്‍ 3 ലക്ഷം രൂപ വരെ ഉള്ളവര്‍ക്ക് പത്തുലക്ഷം രൂപ വരെ വീട് നിര്‍മിക്കാനായി ലഭിക്കുന്നതാണ്. തിരിച്ചടവ് കാലാവധി ആയി പറയുന്നത് 15 വര്‍ഷമാണ്. 8 ശതമാനമാണ് 10 ലക്ഷം രൂപയ്ക്ക് പലിശയിനത്തില്‍ നല്‍കേണ്ടിവരുന്നത്. 120000 രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 7.50 പലിശ നിരക്കിലാണ് വായ്പ ലഭ്യമാക്കുക.

കേരള സംസ്ഥാന പിന്നാക്ക വികസന കോര്‍പ്പറേഷനാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. റേഷന്‍ കാര്‍ഡ്, ആദാര്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, സ്ഥലത്തിന്റെ കരമടച്ച രസീതി എന്നിവയുടെ പകര്‍പ്പുകള്‍ ആണ് പദ്ധതിയിക്ക് അപേക്ഷിക്കുന്നതിനായി ആവശ്യമുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ksbcdc.com എന്ന വെബ്‌സെറ്റ് സന്ദര്‍ശിക്കുക. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.