- Trending Now:
ഏഷ്യന്‍ വന്‍കരയിലെ സമ്പന്നനായ മുകേഷ് അംബാനി ഇതാ 100 ബില്യണ്‍ ക്ലബ്ബിലേക്ക്.റിലയന്‍സ് ഇന്‍ഡസ്ട്രിയുടെ ചെയര്‍മാനും വന്‍കിട വ്യവസായിയുമായ മുകേഷ് ഇപ്പോള്‍ 10000 കോടി ഡോളര്‍ ആസ്തിയുള്ള ലോകത്തെ അതിസമ്പന്നന്മാരുടെ പട്ടികയിലാണ് ഇടം പിടിച്ചിരിക്കുന്നത്.റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരി മൂല്യത്തിലെ വന്‍ കുതിപ്പാണ് പുതിയ നേട്ടത്തിനു പിന്നില്‍ എന്ന് റിപ്പോര്‍ട്ടുകളുണ്ട്.ബ്ലൂംബര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ശതകോടീശ്വരന്മാരുടെ പട്ടിക അനുസരിച്ച് 9290 കോടി ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി.
ജിയോയിലൂടെ ടെലികോം ഭീമനായി മാറിയ മുകേഷ് അംബാനി ഫെയ്‌സ്ബുക്ക് അടക്കം വമ്പന്മാരുടെ നിക്ഷേപ പിന്തുണയോടെയാണ് ജിയോയെ വികസിപ്പിക്കുന്നതിന് ചുക്കാന്‍ പിടിക്കുന്നത്.ഇതിനു പിന്നാലെ ഏറ്റവും ഒടുവിലായി വില കുറഞ്ഞ ഗ്രീന്‍ ഹൈഡ്രജന്‍ കൂടുതലായി ഉത്പാദിപ്പിക്കാന്‍ ഉള്ള കമ്പനിയുടെ നീക്കമാണ് ഓഹരിവില ഉയര്‍ത്തിയത്.ഇതോടെ ഹൈഡ്രജന്‍,ഓക്‌സിജന്‍ ഉത്പാദന രംഗംത്തും മുകേഷ് അംബാനി കരുത്ത് തെളിയിക്കും.റിലയന്‍സിന്റെ എണ്ണ ശുദ്ധീകരണ ബിസിനസിലേക്ക് സൗദി വമ്പനായ അരാംകോ എത്തുന്നതോടെ ഇനിയും ഓഹരി മൂല്യം കുതിച്ചേക്കാം എന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.അരാംകോയുമായി ഏകദേശം 2500 കോടി ഡോളര്‍ വരെ വിലമതിക്കുന്ന ഇടപാടുകള്‍ നടക്കാനുള്ള സാധ്യതയുണ്ട്.ജിയോയുടെ പുതിയ സ്മാര്‍ട്‌ഫോണ്‍ ഉടന്‍ വിപണിയിലേക്കെത്താന്‍ കാത്തിരിക്കുകയാണ്.
2018ല്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് 100 ബില്യണ്‍ ഡോളര്‍ നേട്ടം പിന്നിട്ടിരുന്നു.2007ലും റിലയന്‍സ് 100 ബില്യണ്‍ ഡോളര്‍ വിപണി മൂല്യം കൈവരിച്ചിരുന്നെങ്കിലും ശേഷം അത് നിലനിര്‍ത്താനായിരുന്നില്ല.
അതിസമ്പന്നരുടെ ലോക പട്ടികയില്‍ ശതകോടീശ്വരന്മാര്‍ക്കൊപ്പം മുന്‍ നിരയില്‍ തന്നെയാണ് മുകേഷ് അംബാനിയുടെ സ്ഥാനം.വ്യക്തമായി പറഞ്ഞാല്‍ ലോകത്തിലെ 12-ാംമത്തെ വലിയ സമ്പന്നനന്‍.ഊര്‍ജ്ജരംഗത്തുള്ള അംബാനിയുടെ പുതിയ പദ്ധതികള്‍ വീണ്ടും സാമ്പത്തികമായി അംബാനിയെ ഉയരങ്ങളിലെത്തിക്കുമെന്നും അധികം വൈകാതെ ലോകസമ്പന്നരുടെ പട്ടികയിലെ ആദ്യപത്തിലേക്കെത്തുമെന്നും ആണ് നിരീക്ഷകരുടെ നിഗമനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.