Sections

വായ്പ പദ്ധതിയുടെ തിരിച്ചടവിന് കുടുംബശ്രീയ്ക്ക് 100ല്‍ 100 മാര്‍ക്ക് നല്‍കി മന്ത്രി

Tuesday, Jul 26, 2022
Reported By admin
kudumbashree

സമൂഹത്തിലെ എല്ലാ പൊതുവികസന പ്രശ്‌നങ്ങളിലും കുടുംബശ്രീ നടത്തുന്ന പ്രവര്‍ത്തനം ഏറെ അഭിനന്ദനാര്‍ഹമാണ്‌
 

കുടുംബശ്രീയുമായി സഹകരിച്ച് സഹകരണ വകുപ്പ് നടപ്പാക്കുന്ന മുറ്റത്തെ മുല്ല വായ്പ പദ്ധതിയുടെ തിരിച്ചടവിന് കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് 100 മാര്‍ക്കി. സഹകരണ, രജിസ്ട്രേഷന്‍, സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍ വാസവനാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് 100 മാര്‍ക്ക് നല്‍കിയത്. കറുകച്ചാല്‍ ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീയുടെ രജതജൂബിലി ആഘോഷവും സിഡിഎസ് വാര്‍ഷിക സമ്മേളനവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കവേയാണ് സഹകരണ-സാംസ്‌കാരികവകുപ്പ് മന്ത്രി വി.എന്‍ വാസവന്റെ അഭിനന്ദനം. 

സംസ്ഥാനത്താകെ 2150 കോടി രൂപയാണ് മുറ്റത്തെ മുല്ല പദ്ധതിയില്‍ കുടുംബശ്രീയ്ക്ക് വായ്പ നല്‍കിയത്. ഓരോ കുടുംബശ്രീ അംഗത്തിനും 50,000 രൂപ എന്ന കണക്കില്‍ യൂണിറ്റിന് 10 ലക്ഷം രൂപയാണ് വായ്പ നല്‍കുന്നത്. പദ്ധതിക്കിപ്പോള്‍ 99 ശതമാനം തിരിച്ചടവുള്ളതായി മന്ത്രി പറഞ്ഞു. ബ്ലേഡ് കമ്പനികളില്‍ സാധാരണക്കാരെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ചുരുങ്ങിയ പലിശ ഈടാക്കി നടപ്പാക്കുന്ന പദ്ധതി ഇനിയും തുടരുമെന്നും മന്ത്രി പറഞ്ഞു.

സമൂഹത്തിലെ എല്ലാ പൊതുവികസന പ്രശ്‌നങ്ങളിലും കുടുംബശ്രീ നടത്തുന്ന പ്രവര്‍ത്തനം ഏറെ അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു. കോവിഡ് കാലത്ത് പി.പി.ഇ കിറ്റ്, ഹാന്‍ഡ് വാഷ്, സാനിറ്റൈസര്‍ തുടങ്ങിയവ നിര്‍മിച്ചും സമൂഹ അടുക്കളകള്‍ വഴിയും പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.

10 രൂപയ്ക്കും 20 രൂപയ്ക്കും ഭക്ഷണം നല്‍കി പട്ടിണി അകറ്റുന്നതിനും പാവങ്ങളെ സംരക്ഷിക്കുന്നതിനും കുടുംബങ്ങളെ ഉയര്‍ത്തുന്നതിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനുമുള്‍പ്പെടെ പലവിധത്തിലുള്ള സാമൂഹിക-സാംസ്‌കാരിക മുന്നേറ്റത്തിന് കുടംബശ്രീ സാഹചര്യമുണ്ടാക്കുന്ന ഏറ്റവും വലിയ സ്ത്രീശാക്തീകരണ കൂട്ടായ്മയാണ് കുടുംബശ്രീയെന്നും അദ്ദേഹം പറഞ്ഞു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.