- Trending Now:
മാരുതിയെന്ന സാധാരണക്കാന്റെ ബ്രാന്‍ഡിനെ പ്രീമിയം ബ്രാന്‍ഡാക്കി മാറ്റുന്നതില്‍ മാരുതി സുസുക്കി കാണിച്ച സ്ട്രാറ്റജി മികവുറ്റതാണ്.
ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട വാഹനമാണ് മാരുതി സുസുക്കി. പാസഞ്ചര്‍ കാറുകളുടെ കണക്കെടുക്കുകയാണെങ്കില്‍ അമ്പത് ശതമാനത്തിലധികം മാര്‍ക്കറ്റ് ഷെയര്‍ കൈയ്യാളുന്നത് മാരുതി സുസുക്കിയാണ്. ബിസിനസ് സ്ട്രാജറ്റി മൂലമാണ് ജനങ്ങളില്‍ മാരുതിയ്ക്ക് ഇത്രയും സ്വാധീനം ചെലുത്താന്‍ സാധിച്ചത്.
കഴിഞ്ഞ മൂന്നര വര്‍ഷത്തിനുള്ളില്‍ മാരുതി ഇന്ത്യയിലെ പല ഭാഗങ്ങളിലായി 118 ഓളം വലിയ ഭൂസ്വത്ത് സമ്പാദിച്ചിട്ടുണ്ട്. എന്തിനായിരിക്കാം മാരുതി ഇത്രയും ഭൂസ്വത്ത് സംമ്പാദിച്ചത്? വര്‍ഷങ്ങള്‍തോറും ഭൂസ്വത്തിന് വില വര്‍ദ്ധിക്കും. ഭൂസ്വത്ത് നിലനിര്‍ത്തി ഡീലേര്‍സിനെ വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ഡീലേര്‍സിന് ഇത് വാടകയ്ക്കും പാട്ടത്തിനും കൊടുക്കാന്‍ സാധിക്കും. ഇത് തന്നെയാണ് മാരുതിയുടെ ബിസിനസ് സ്ട്രാറ്റജി വ്യത്യസ്തമാകുന്നതിന്റെ ഉദാഹരണം.
സ്വന്തമായി ഭൂസ്വത്ത് വര്‍ദ്ധിപ്പിക്കുന്നതിലൂടെ ഡീലര്‍ഷിപ്പ് കൂട്ടി നെറ്റ്‌വര്‍ക്ക് ശക്തമാക്കുകയും കമ്പനിയുടെ മൂല്യം വര്‍ദ്ധിപ്പിക്കുകയുമാണ് മാരുതി ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. മാരുതി ഓട്ടോ ബിസിനസില്‍ മാത്രമല്ല, റിയല്‍ എസ്‌റ്റേറ്റ് ബിസിനസിലെ എത്തിയിരിക്കുന്നു എന്നു ഇതിലൂടെ മനസിലാക്കാം.
മാരുതിയ്ക്ക് ഇപ്പോള്‍ തന്നെ വലിയ ഒരു നെറ്റ്‌വര്‍ക്ക് ഉണ്ട്. മൂവായിരത്തിലധികം ഷോറൂകളും 300 ഓളം നെക്‌സാ ഔട്ട്‌ലറ്റുകളും 2000 ത്തിലധികം സര്‍വീസ് സെന്ററുകളും നിലവില്‍ മാരുതിക്ക് ഉണ്ട്. 2030 ഓടെ 10000 ഔട്ട്‌ലറ്റുകള്‍ എന്ന ശക്തമായ ലക്ഷ്യത്തോടെയാണ് മാരുതി മുന്നോട്ട് നീങ്ങുന്നത്.
മറ്റുള്ള കമ്പനികളെ താരതമ്യപ്പെടുത്തുമ്പോള്‍ മാരുതി സുസുക്കി ഒരു സാധാരണ കമ്പനിയാണെന്നു തോന്നുമെങ്കിലും ബാക്ക് എന്റില്‍ മികച്ച സ്ട്രാറ്റജിയുമാണ് പ്രവര്‍ത്തിക്കുന്നത്. ഇലക്ട്രിക് വാഹനമടക്കം 30 ഓളം പുതിയ മോഡലുകളിലും ഡിസൈനുകളിലുമുള്ള വാഹനങ്ങള്‍ മാരുതിയുടെതായി പുറത്ത് വരാനുണ്ട്. അതിനാല്‍ 50 ശതമാനം മാര്‍ക്കറ്റ് ഷെയര്‍ എന്നത് 70 ശതമാനമായാലും അത്ഭുതപ്പെടാനില്ല.
ഇത്രയും ശക്തമായ നെറ്റ്‌വര്‍ക്കും ജനങ്ങള്‍ക്ക് വിശ്വാസമുള്ള ഒരു ഓട്ടോ മേക്കറും ഇന്ത്യയില്‍ വേറെയില്ല. ഒരു കാറ് വാങ്ങുമ്പോള്‍ എല്ലാവരും ഏറ്റവും കൂടുതല്‍ ചിന്തിക്കുന്നത് മെയിന്റനന്‍സ് ചെലവിനെ കുറിച്ചാണ്. അതുകൊണ്ട് തന്നെ സര്‍വീസ് വളരെ പ്രധാനപ്പെട്ടതാണ്. വിദേശത്തടക്കമുള്ള മറ്റ് ബ്രാന്‍ഡുകളെ ആശ്രയിക്കുമ്പോള്‍ കൃത്യമായ സര്‍വീസ് ലഭിക്കുമോ എന്ന ആശങ്ക എല്ലാവര്‍ക്കുമുണ്ട്. മാരുതിയെ കുറിച്ച് സര്‍വീസ് സംബന്ധമായ പരാതികള്‍ കുറവാണ്.സര്‍വീസ് ടച്ച് പോയന്റുകള്‍ വര്‍ദ്ധിപ്പിക്കുന്ന എന്നത് മാരുതിയുടെ പ്രധാനമായ സ്ട്രാറ്റജിയില്‍ ഉള്‍പ്പെടുന്നവയാണ്.
അതുപോലെ നെക്‌സ ഔട്ട്‌ലറ്റുകളുടെ വരവും മാരുതിയുടെ മറ്റൊരു പ്രധാനപ്പെട്ട ബിസിനസ് സ്ട്രാറ്റജിയാണ്. നെക്റ്റ് ലെവലിലുള്ള പ്രീമിയം കാറുകള്‍ക്ക് വേണ്ടിയാണ് നെക്‌സ ഔട്ട്‌ലറ്റുകള്‍ ആരംഭിച്ചത്. സാധാരണക്കാരന്റെ ബ്രാന്‍ഡായാണ് മാരുതിക്ക് കണക്കാക്കുന്നത്. സാധാരണ കാറിന്റെ ബ്രാന്‍ഡ് ഇമേജ് പ്രീമിയം കാറുകളെ ബാധിക്കേണ്ട എന്നു കരുതിയാണ് നെക്‌സ ഔട്ട്‌ലറ്റുകള്‍ ആരംഭിച്ചത്.
മാരുതിയെന്ന സാധാരണക്കാന്റെ ബ്രാന്‍ഡിനെ പ്രീമിയം ബ്രാന്‍ഡാക്കി മാറ്റുന്നതില്‍ മാരുതി സുസുക്കി കാണിച്ച സ്ട്രാറ്റജി മികവുറ്റതാണ്. എറൈന കാറുകളുടെ ഔട്ട്‌ലറ്റുകളില്‍ തന്നെ പ്രീമിയം കാറുകളും വില്‍പ്പന നടത്തിയാല്‍ അത് ജനങ്ങള്‍ക്ക് വിശ്വാസയോഗ്യമാകില്ലെന്ന് അവര്‍ കൃത്യമായി മനസിലാക്കി. ചുരുക്കി പറഞ്ഞാല്‍ മികച്ച സ്ട്രാറ്റജിയിലൂടെ ഓട്ടോ മേക്കറും റിയല്‍ എസ്‌റ്റേറ്റ് ഭീമനുമായി കൊണ്ടിരിക്കുകയാണ് മാരുതി സുസുക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.